ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ്; തുടർച്ചയായ രണ്ടാം മത്സരത്തിലും മാൻ ഓഫ് ദ മാച്ചായി സഞ്ജു
അടിമുടി ആവേശം നിറഞ്ഞ മത്സരം. ഒടുവിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺ ചേസും. കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരായ രാജസ്ഥാന്റെ വിജയത്തിന് തിളക്കമേറെയാണ്. അവസാന നിമിഷം വരെ ആരാധകരെ ത്രില്ലടിപ്പിച്ച മത്സരം കൂടിയായിരുന്നുവിത് രണ്ട് ടീമുകളും കൂടി അടിച്ചു കൂട്ടിയത് 449 റൺസ്. ആകെ പറന്നത് 29 സിക്‌സുകൾ. 11 എണ്ണം പഞ്ചാബ് ഇന്നിംഗ്‌സിൽ. 18 എണ്ണം രാജസ്ഥാൻ ഇന്നിംഗ്‌സിലും. ബാറ്റ്‌സ്മാൻമാരുടെ പറുദീസയായ ഗ്രൗണ്ടിൽ ഇരു ടീമിലെയും ബൗളർമാർ കണക്കില്ലാതെ തല്ല് ഏറ്റുവാങ്ങുകയും ചെയ്തു ആദ്യം…
