Headlines

വയനാട്ടിൽ പ്രധാനമന്ത്രി എത്തിയത് ഫോട്ടോ ഷൂട്ടിന് വേണ്ടി മാത്രം; പുനരധിവാസത്തിന് അനുവദിച്ചത് തുച്ഛമായ തുക, ടി സിദ്ദീഖ് എംഎൽഎ

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ അനുവദിച്ചത് തുച്ഛമായ തുകയാണെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖ് . ജനങ്ങളോട് ഒരു മാനുഷിക പരിഗണന പോലും കാട്ടിയില്ല. വയനാട്ടിലെ ജനങ്ങൾ സംശയിച്ചത് പോലെ കേവലം ഫോട്ടോ ഷൂട്ടിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രി ദുരന്ത ബാധിത മേഖല സന്ദർശിച്ചിരുന്നത്. കേന്ദ്രത്തിന്റെ നിലപാട് രാഷ്ട്രീയ വിവേചനമാണെന്നും വിഷയത്തിൽ രണ്ട് കേന്ദ്ര സഹമന്ത്രിമാർ പ്രതികരിക്കണമെന്നും ടി സിദ്ദീഖ് എംഎൽഎ വ്യക്തമാക്കി. 2221 കോടി രൂപ ആവശ്യപ്പെട്ടിടത്ത് കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപ മാത്രമാണ്….

Read More

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിർണയം; പ്രകാശ് രാജ് ജൂറി ചെയര്‍മാന്‍

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായി നടൻ പ്രകാശ് രാജിനെ തിരഞ്ഞെടുത്തുക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 128 സിനിമകളാണ് അവാര്‍ഡിനായി ഇക്കുറി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധി നിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെയും അംഗങ്ങളുമായിരിക്കും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട്…

Read More

തിരിച്ചടിച്ച് ഇന്ത്യ: ഓസ്‌ട്രേലിയയുടെ രണ്ട് വിക്കറ്റുകൾ ബുമ്ര പിഴുതു

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യൻ തിരിച്ചടി. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 244 റൺസിനെതിരെ ബാറ്റേന്തുന്ന ഓസീസിന് തുടക്കത്തിലെ 2 വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഓസീസ് 19 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ് ബുമ്രയാണ് ഓസീസിന്റെ രണ്ട് ഓപണർമാരെയും പറഞ്ഞുവിട്ടത്. മാത്യു വാഡെയും ജോ ബേൺസും എട്ട് റൺസ് വീതം എടുത്തു പുറത്തായി. മാർനസ് ലാബുഷെയ്ൻ 16 റൺസുമായും സ്റ്റീവ് സ്മിത്ത് ഒരു റൺസുമായും ക്രീസിലുണ്ട്. 1.84 ശരാശരിയിലാണ് ഓസീസ് ബാറ്റിംഗ്…

Read More

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് സ്ഥാനമേൽക്കും

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെ ചടങ്ങുകൾക്ക് തുടക്കമാകും. ട്രംപ് അനുകൂലികൾ അക്രമം അഴിച്ചുവിടാൻ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയാണ് വാഷിംഗ്ടണിൽ ഒരുക്കിയിരിക്കുന്നത് 50 സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജോ ബൈഡൻ വാഷിംഗ്ടൺ ഡിസിയിൽ എത്തി. ഇതിനിടെ പുതിയ സർക്കാരിന്റെ വിജയത്തിനായി പ്രാർഥിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു. ചെയ്യാവുന്നതിലേറെ തന്റെ ഭരണത്തിൽ ചെയ്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു രാഷ്ട്രീയ അക്രമങ്ങൾ രാജ്യത്തിന് ചേർന്നതല്ലെന്നും ട്രംപ്…

Read More

പാലായിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ചു; മൂന്നംഗ സംഘം പിടിയിൽ

  പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിക്കും ഭർത്താവിനും നേരെ ആക്രമണം. ഞൊണ്ടിമാക്കൽ സ്വദേശിയായ ജിൻസിയുടെ വയറ്റിൽ ചവിട്ടി പരുക്കേൽപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയോട് പ്രദേശത്തുള്ള വർക്ക് ഷോപ്പിലെ ജീവനക്കാർ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തത് ഭർത്താവ് ചോദ്യം ചെയ്യുകയും ഇവർ യുവാവിനെയും യുവതിയെയും മർദിക്കുകയുമായിരുന്നു ഭർത്താവ് അഖിലിനെയാണ് അക്രമി സംഘം ആദ്യം അടിച്ചുവീഴ്ത്തിയത്. ഇത് തടയാനെത്തിയപ്പോഴാണ് ജിൻസിയുടെ വയറ്റിൽ ഇവർ ചവിട്ടിയത്. വർക്ക് ഷോപ്പ് ഉടമയടക്കം മൂന്ന് പേരെയാണ്…

Read More

ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളെ

  തിരുവനന്തപുരം:ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് സ്ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നത് നാളത്തേക്ക് മാറ്റിയത്. ഇന്ന് തന്നെ തീരുമാനമെടുക്കാനായിരുന്നു നീക്കമെങ്കിലും ലോക്ക്ഡൗണിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ കുറച്ചുകൂടി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം കൊക്കൊള്ളുക. രോഗവ്യാപനം പത്ത് ശതമാനത്തിലേക്ക് എത്താത്തതുകൊണ്ട് തന്നെ ഇളവുകൾ നൽകുന്നത് തിരിച്ചടിയാകുമെന്ന വാദവും യോഗത്തിൽ ഉയർന്നുകേട്ടു      

Read More