‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസവും ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം അക്കൗണ്ടുകളില്‍ എത്തിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വിവരം അറിയിച്ചത്. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ജൂണ്‍ മാസത്തെ ശമ്പളം മുപ്പതാം തീയതി വിതരണം ചെയ്തെന്നാണ് മന്ത്രി അറിയിച്ചത്. തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ചെയ്തു. ജീവനക്കാരുടെ ശമ്പളം…

Read More

കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മക്കളായി ആരോഗ്യ പ്രവർത്തകർ:അന്ത്യകർമ്മങ്ങള്‍ ചെയ്ത് സംസ്കാരം നടത്തി

കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയ്ക്ക് അന്ത്യകർമ്മങ്ങള്‍ ചെയ്ത് സംസ്കാരം നടത്തി ആരോഗ്യ പ്രവർത്തകർ. മക്കൾ ഉൾപ്പടെ ബന്ധുക്കൾക്കും കൊവിഡ് ബാധിച്ചതോടെയാണ് അന്ത്യകർമ്മങൾ ആരോഗ്യ വകുപ്പ് തന്നെ ചെയ്ത് മൃതദേഹം പൊതു ശ്മശാനത്തിൽ സംസ്കരിച്ചത്. ഓഗസ്റ്റ് 15 ന് അന്തരിച്ച പുനലൂർ വിളക്കുവട്ടം പാറയിൽ പുത്തൻവീട്ടിൽ സരോജിനിയമ്മ (72)യുടെ മൃതദേഹമാണ് സംസ്കരിച്ചത്. വിളക്കുടി കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിൽ നിന്നും ഗുരുതരാവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിലേയ്ക്ക് വിദഗ്ദ ചികിത്സയ്ക്ക് അയച്ച ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും അന്ന് രാത്രി…

Read More