വാളാട് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അറുപതോളം പേർക്കെതിരെ കേസ്

വാളാട് ക്ലസ്റ്ററിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അറുപതോളം പേർക്കെതിരെ തലപുഴ പോലീസ് കേസെടുത്തു . വാളാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള പ്രദേശത്തെ 51 കാരൻ അഞ്ച് ദിവസം മുമ്പ് കുഴഞ്ഞ് വീണിരുന്നു. തുടർന്ന് മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം  വൈകീട്ട് മൂന്നു മണിയോടെ മരിച്ചു. മൃതദ്ദേഹം വീട്ടീലെത്തിച്ചപ്പോൾ മരണാനന്തര ചടങ്ങിൽ 60 പേരോളം വന്നു പോയെന്നാണ് പരാതിയുള്ളത്.കോവിഡ് മാനദണ്ഡം ലംഘിച്ച ഇവർക്ക് നേരെയാണ് പോലീസ് കേസെടുത്തതെന്ന് തലപ്പുഴ സി.ഐ. പി.കെ….

Read More

ഇ ബുൾ ജെറ്റിന്റെ വിവാദ വാഹനത്തിന്റെ രജിസ്‌ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി; ഇനി നിരത്തിലിറക്കാനാകില്ല

  നിരവധി നിയമലംഘനങ്ങൾ നടത്തിയ യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരൻമാരുടെ വിവാദ വാഹനത്തിന്റെ രജിസ്‌ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മോട്ടോർ വാഹനവകുപ്പ് നിയമത്തിലെ സെക്ഷൻ 53(1a) പ്രകാരമാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തതിനുമാണ് നടപടി സർക്കാർ ഓഫീസിൽ കയറി ബഹളം വെക്കുകയും ജോലി തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത ഈ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ കലാപ ആഹ്വാനം നടത്തിയ ഇവരുടെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തതായും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു

Read More