കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാലുവയസ്സുകാരി മരിച്ചു

  കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക്ക് ടാങ്കിൽ വീണ് പരുക്കേറ്റ നാല് വയസ്സുകാരി മരിച്ചു. സൈനികനായ കൊറ്റിയിലെ ഷമലിന്റെയും വി കെ അമൃതയുടെയും ഏക മകൾ സാൻവിയയാണ് മരിച്ചത്. ഞായറാഴ്ചയാണ് സാൻവിയ ടാങ്കിൽ വീണത്. ടാങ്കിൽ നിറയ വെള്ളമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചതോടെ പരിസര വാസികളെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെയാണ് കുട്ടി മരിച്ചത്.

Read More

കൊറോണ രോഗിയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ; തെലങ്കാനയിൽ പ്രദേശവാസികൾ ആശങ്കയിൽ

തെലങ്കാനയില്‍ കൊറോണ രോഗിയുടെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍. നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും അധികൃതരുടെ മേല്‍നോട്ടമില്ലാതെയാണ് മൃതദേഹം സംസ്‌കാരത്തിനായി എത്തിച്ചത്. 50 വയസുകാരനാണ് രോഗം ബാധിച്ചു മരിച്ചത്. ആംബുലന്‍സ് തയ്യാറാക്കാതെയാണ് മൃതദേഹം ബന്ധുവിന് വിട്ടുനല്‍കിയതെന്ന ആരോപണമാണ് ഉയരുന്നത്. എന്നാല്‍, മരിച്ചയാളുടെ ബന്ധു ആശുപത്രിയിലെ ജീവനക്കാരനാണെന്നും ഇയാളുടെ ആവശ്യപ്രകാരം മൃതദേഹം വിട്ടുനല്‍കിയെങ്കിലും ആംബുലന്‍സിന് കാത്തുനില്‍ക്കാതെ ഇയാള്‍ ഓട്ടോറിക്ഷയില്‍ മൃതദേഹം കൊണ്ടുപോകുകയായിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് ഡോ. നാഗേശ്വര്‍ റാവു പറഞ്ഞു. അതേസമയം, വലിയ സുരക്ഷ വീഴ്ചയാണ് ആശുപത്രി…

Read More

9 വയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം; KGMOA പ്രഖ്യാപിച്ച ഒ.പി ബഹിഷ്കരണം മാറ്റി

ചികിത്സാ പിഴവ് ആരോപണത്തിൽ പാലക്കാട് താലൂക്ക് ആശുപത്രിയിൽ ഡോക്ടേഴ്സിനെ സസ്പെൻഡ് ചെയ്തതിനെതിരെ കെ.ജി.എം.ഒ.എ. പ്രഖ്യാപിച്ച ഒപി ബഹിഷ്കരണം മാറ്റി. വിഷയം വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. ഒമ്പതു വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിലായിരുന്നു ഡോക്ടേഴ്സിനെതിരെ ആരോപണം. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ ഡോക്ടേഴ്സിന് വീഴ്ചയില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും ആവർത്തിച്ച് പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. പാലക്കാട് ഒന്‍പത് വയസുകാരിയുടെ വലത് കൈ മുറിച്ച…

Read More

ശബരിമല സ്വർണ്ണക്കൊള്ള; കോടതി പറഞ്ഞാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് CBI

കോടതി പറഞ്ഞാൽ ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ നൽകിയ ഹർജി ഉച്ചയ്ക്ക് ശേഷം ഹൈകോടതി പരിഗണിക്കും. രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കോടതി പറഞ്ഞാൽ ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ നൽകിയ ഹർജി…

Read More