Headlines

ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ, അതുപോലെ നൂറും പൊട്ടും; മൂന്നാംതവണയും എൽഡിഎഫ് അധികാരത്തിൽ വരും; എം വി ഗോവിന്ദൻ

കേരളത്തിന്‍റെ പ്രതിപക്ഷം100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒരു വിസ്മയവും ഉണ്ടാകാൻ പോകുന്നില്ല. ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ. അതുപോലെ നൂറും പൊട്ടും. ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ഏതു ബോംബ് പൊട്ടിയാലും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ആൻറണി രാജുവിനെ അയോഗ്യനാക്കിയത്, എൽഡിഎഫിന് തിരിച്ചടി…

Read More

സ്വപ്‌നയും സന്ദീപും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത് നിർണായക വിവരങ്ങൾ; പല ഉന്നതരും കുടുങ്ങും

സ്വർണക്കടത്ത് കേസിൽ എൻ ഐ എയുടെ കസ്റ്റഡിയിലുള്ള സ്വപ്‌ന സുരേഷും സന്ദീപ് നായരും ചോദ്യം ചെയ്യലിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയതായി സൂചന. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും കേസിൽ ഉൾപ്പെട്ടവരുടെ പേരുകളും ഇരുവരും എൻ ഐ എയെ അറിയിച്ചിട്ടുണ്ട്. കേസിൽ നേരിട്ടും അല്ലാതെയും പങ്കാളിത്തമുള്ളവരുടെ പട്ടികയിൽ പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എൻ ഐ എ വൃത്തങ്ങൾ പറയുന്നത്. ഒരുപക്ഷേ കേരളത്തെ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാകാം അടുത്ത ദിവസങ്ങളിൽ പുറത്തുവരികയെന്നാണ് അറിയാനാകുന്നത്. കേസിൽ ഇരുവരെയും കസ്റ്റംസിന്…

Read More

കൊല്ലം കടയ്ക്കലിൽ SFI നേതാവ് തൂങ്ങി മരിച്ച നിലയിൽ

കൊല്ലം കടയ്ക്കലിൽ എസ്എഫ്ഐ നേതാവ് മരിച്ച നിലയിൽ. കടയ്ക്കൽ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദിനെ(21) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടുക്കൽ തമ്പുരാൻമുക്ക് സ്വദേശിയാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്താത്തിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് അഭിനന്ദിനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Read More

ഹോർമുസ് തുറക്കില്ലെന്ന് ആവർത്തിച്ച് ഇറാൻ: 31 കപ്പലുകൾ തടഞ്ഞതായി അമേരിക്കൻ സൈന്യം

ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ്. അമേരിക്കയും ഇസ്രയേലും നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ തുടരുന്നതിനാലാണ് ഹോർമുസ് തുറക്കാത്തതെന്നും ഗാലിബഫ് വ്യക്തമാക്കി. അമേരിക്കയുടെ നാവിക ഉപരോധം ആഗോള സമ്പദ് വ്യവസ്ഥയെ ബന്ദിയാക്കിയിരിക്കുകയാണെന്നും ഗാലിബഫ് കുറ്റപ്പെടുത്തി. അതേസമയം ഹോർമുസിൽ 31 കപ്പലുകൾ തടഞ്ഞതായി അമേരിക്കൻ സൈന്യം അറിയിച്ചു. ഇറാനെതിരെയുള്ള നാവിക ഉപരോധത്തിന്റെ ഭാഗമായി ഇതുവരെ 31 കപ്പലുകളെ തടഞ്ഞെന്നാണ് അമേരിക്ക പറയുന്നത്. ‌തടഞ്ഞ കപ്പലുകളിൽ ഭൂരിഭാഗവും എണ്ണ ടാങ്കറുകളെന്നും യു എസ് സെൻട്രൽ…

Read More

വൈറ്റില കൊലപാതകം; സുധാ ബേബിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതം, ശരീരത്തിൽ മുറിപ്പാടുകൾ

എറണാകുളം വൈറ്റിലയിൽ കോട്ടയം സ്വദേശി സുധാ ബേബിയെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ട്വന്റിഫോറിന്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. രക്തം വാർന്നതും പെട്ടെന്നുള്ള മരണത്തിന് ഇടയാക്കിയിട്ടുണ്ട്. ശരീരത്തിൽ മുറിപ്പാടുകളും, മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതി പൊന്നൂരുന്നി സ്വദേശി ഷാജിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷം തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. കുറച്ചധിക്കാം കാലമായി സുധയും ഷാജിയും തമ്മിൽ സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന്…

Read More

ശബരിമല സ്വർണക്കൊളള: പ്രതിഷേധം കടുപ്പിക്കാൻ‌ പ്രതിപക്ഷം; ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും

ശബരിമല സ്വർണക്കൊളള വിഷയം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും. ചോദ്യോത്തര വേള മുതൽ വിഷയം ഉന്നയിച്ച് പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം. ഇതോടെ ഇന്നലെ നടന്ന സംഭവങ്ങളുടെ തനിയാവർത്തനം ആയിരിക്കും സഭയിൽ ഇന്നും നടക്കുക. ബജറ്റിന്മേലുളള പൊതു ചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ധനമന്ത്രി മറുപടി പറയും. ഇതിന് ശേഷം ബജറ്റ് നിയമസഭ പാസാക്കും.സംസ്ഥാനത്തിന് നേരെയുളള കേന്ദ്രാവഗണനക്ക് എതിരെ സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കുക….

Read More

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷന്‍

  സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനാകും. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് കണ്‍വീനര്‍. സിഡിഎസ് ഡയറക്ടര്‍ ഡി.വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി.നാരായണ എന്നിവര്‍ സമിതി അംഗങ്ങളാകും.     സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെ പറ്റി ധവളപത്രമിറക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ പ്രഖ്യാപനമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു….

Read More

ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിനുണ്ടായിരുന്ന വിലക്ക് പിൻവലിച്ചു

  ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിനുണ്ടായിരുന്ന വിലക്ക് പിൻവലിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി 18 രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുക.

Read More

ഇടുക്കി ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നൽകി

  കോട്ടയം: ഇടുക്കി ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നത് ആശങ്കയില്‍. എന്നാല്‍ അറബിക്കടലില്‍ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ മഴയ്ക്ക് ശമനമുണ്ടെന്നത് ആശ്വാസകരമാണ്. ഇന്ന് കേരളത്തില്‍ മഴയുടെ ശക്തിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചവരെ പരക്കെ മഴയുണ്ടകും. എന്നാല്‍ തീവ്രമഴക്കുള്ള സാധ്യത കുറഞ്ഞു. മലയോര മേഖലയില്‍ ജാഗ്രതതുടരണം. സംസ്ഥാന ദുരന്ത പ്രതികരണ സെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 112 എന്ന നമ്പറില്‍ പൊലീസ് സഹായവും തേടാവുന്നതാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ടാണ് അവലോകനം ചെയ്യുന്നത്. ദുരിതാശ്വാസക്യാംപുകള്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന്…

Read More

വിസി നിയമനത്തിലെ സമവായം: രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ​ഗവർണർ‌, വിസിമാരെ നിയമിച്ച ഉത്തരവ് കൈമാറി

ദില്ലി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ചാൻസിലറായ ​ഗവർണർ. സുപ്രീം കോടതിയിൽ ഗവർണർ സത്യവാങ്മൂലം സമർപ്പിച്ചു. സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം ഈക്കാര്യം ജസ്റ്റിസ് ധൂലിയെ അറിയിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഗവർണ്ണറും സർക്കാരും തമ്മിൽ സമവായത്തിലെത്തിയതിന് പിന്നാലെ സിസ തോമസ് കെടിയു…

Read More