റേഷന്‍കടകള്‍ വഴി ഏപ്രിലില്‍ വിതരണം ചെയ്യാനൊരുങ്ങുന്നത് ഉത്സവ ഭക്ഷ്യകിറ്റുകള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിലില്‍ റേഷന്‍കടകള്‍ വഴി സൗജന്യ ഉത്സവ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ആയിരം രൂപയോളം മൂല്യമുള്ള പത്തിനം സാധനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. ഏതൊക്കെ സാധനങ്ങള്‍ എത്ര അളവില്‍ ഉള്‍പ്പെടുത്താനാകുമെന്ന് അറിയിക്കാന്‍ സപ്ളൈകോയോട് ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസംബറില്‍ ക്രിസ്‌മസ് സ്പെഷ്യല്‍ ആയാണ് കിറ്റ് വിതരണം ചെയ്തത്. ഏപ്രില്‍ വരെ എല്ലാ മാസവും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാന്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍…

Read More

ആറ്റുകാൽ പൊങ്കാല: വീട്ടിൽ പൊങ്കാല ഇടുമ്പോൾ കരുതൽ അത്യാവശ്യമാണ്

  കോവിഡ് സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാല വീടുകളിൽ ഇടുമ്പോൾ കരുതൽ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വീട്ടിൽ പൊങ്കാലയിടുമ്പോൾ പ്രധാനമായും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും അയൽപക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. രണ്ടാമത്തേത് തീയിൽ നിന്നും പുകയിൽ നിന്നും സ്വയം സുരക്ഷ നേടണം. കോവിഡ് കേസുകൾ വേഗത്തിൽ കുറഞ്ഞ് വരികയാണെങ്കിലും ഒമിക്രോൺ വകഭേദമായതിനാൽ വളരെ വേഗം പടരും. ഗുരുതരാവസ്ഥ കുറവാണെങ്കിലും കുട്ടികളും പ്രായമായവരും മറ്റു അസുഖമുള്ളവരും വീട്ടിലുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കേണ്ടതാണ്….

Read More

ഇടവേളക്ക് ശേഷം പി.വി അന്‍വര്‍ എം.എല്‍.എ നിയമസഭയില്‍

  തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഇന്ന് നിയമസഭയിലെത്തി. എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്ത ആദ്യ സഭാസമ്മേളനത്തിനു ശേഷം ഇന്നാണ് പി.വി അൻവർ വീണ്ടും സഭയിൽ എത്തിയത്. അവധി അപേക്ഷ പോലും നൽകാതെ പി.വി അൻവർ സഭയിൽ നിന്ന് തുടർച്ചയായി വിട്ടുനിൽക്കുന്നത് പ്രതിപക്ഷത്തിന്‍റെ ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പി.വി അൻവർ പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് തുടർച്ചയായി ഫേസ്ബുക്കിൽ കുറിപ്പുകളും പോസ്റ്റ് ചെയ്തിരുന്നു. താങ്കളുടെ നേതാവായ രാഹുൽ ഗാന്ധി ഇടക്കിടെ വിദേശത്ത് പോകുന്നതിനെക്കുറിച്ച് ആരെങ്കിലും അറിയാറുണ്ടോ എന്നായിരുന്നു അൻവറിന്‍റെ…

Read More

വ്യാജ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കുട്ടികളെ വിറ്റു; മൂന്ന് പേര്‍ പിടിയില്‍: പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന

ചെന്നൈ: തമിഴ്നാട്ടിലെ അഭയകേന്ദ്രം വ്യാജരേഖ ഉണ്ടാക്കി വിറ്റ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് അഭയകേന്ദ്രത്തിലെ നടത്തിപ്പുകാര്‍ കുട്ടികളെ വിറ്റത്. സംഭവത്തില്‍ മധുരൈയിലെ താത്കാലിക അഭയകേന്ദ്രമായ ഇദയം ട്രസ്റ്റില്‍ പൊലീസ് റെയ്ഡ് നടത്തി മൂന്ന് പേരെ പിടികൂടുകയും ചെയ്തു. ഇദയം ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.ആര്‍ ശിവകുമാര്‍ ഒളിവിലാണ്. ഇതിനു പിന്നില്‍ വന്‍ റാക്കറ്റ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. അഭയകേന്ദ്രത്തില്‍ നിന്ന് ഒരു വയസുള്ള കുട്ടി അടക്കം രണ്ടു കുട്ടികളെയാണ്…

Read More

ബാലഭാസ്‌കറിന്‍റെ മരണം; നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ഇന്ന് കോടതിയെ അറിയിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കും. ബാലഭാസ്‌കറിന്‍റെ ഡ്രൈവർ അർജുൻ, മാനേജർമാരായ വിഷ്‌ണു സോമസുന്ദരം, പ്രകാശൻ തമ്പി, കലാഭവൻ സോബി എന്നിവരുടെ നുണപരിശോധനാ നടത്തണമെന്ന് ആവശ്യപ്പെട്ട് സിബിഐ അന്വേഷണ സംഘമാണ് കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. എന്നാൽ നടപടി ചട്ടം അനുസരിച്ച് നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ലഭിച്ചാൽ മാത്രമേ ഇതിന് അനുമതി നൽകുവാൻ കോടതിക്ക് നിയമപരമായി സാധിക്കുകയുള്ളു.

Read More

സംസ്ഥാനത്തെ റേഷൻ കടകൾ 30.8.2020 ഞായറാഴ്ച തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും 30.08.2020 (ഞായറാഴ്ച) പ്രവർത്തി ദിവസമായിരിക്കും. ഇതിന് പകരമായി, 01.09.2020 (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും. 2020 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 05.09.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു.

Read More

കൽപ്പറ്റയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞു

കൽപ്പറ്റ:കൽപ്പറ്റ ഇരുമ്പുപാലത്ത് വെച്ചാണ് കാറ് നിയന്ത്രണം വിട്ട് മറിഞ്ഞത്.ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മാനന്തവാടി നാലാംമൈൽ സ്വദേശി അനസ് (19)ന് നിസാരമായി പരിക്കേറ്റു.തുടർന്ന് ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

വിരമിച്ച അധ്യാപക ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു സമീപത്തെ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെകെ ബാലകൃഷ്ണന്‍ (72), ഭാര്യ കുഞ്ഞിമാത (67) എന്നിവരാണ് മരിച്ചത്. ചിങ്ങപുരം സികെജി ഹൈസ്‌കൂളിലെ അധ്യാപകനായിരുന്നു ബാലകൃഷ്ണന്‍. ഇരിങ്ങത്ത് യുപി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ് കുഞ്ഞിമാത.മേപ്പയൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു…

Read More

ഹെലികോപ്ടര്‍ ദുരന്തം; പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സോണിയ ഗാന്ധി

  രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവിയുള്‍പ്പടെ 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യ അധ്യക്ഷ സോണിയ ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അതുകൊണ്ട് തന്നെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചിട്ടുണ്ട്. നാളെ 75ആം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് സോണിയ ഗാന്ധി പിറന്നാള്‍ ആഘോഷങ്ങള്‍ നടത്തില്ലെന്ന പ്രഖ്യാപനവുമായി രംഗത്തുവരുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആണ് ഇക്കാര്യ അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ പിറന്നാള്‍ ദിനമായ…

Read More

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ; അവതരിപ്പിക്കുക ജനകീയ ബജറ്റ്

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ജനകീയ ബജറ്റ് ആയിരിക്കും ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാന സർക്കാർ നടത്തിയ ആനുകൂല്യ പ്രഖ്യാപനങ്ങൾ ഗുണമുണ്ടാക്കിയില്ലെങ്കിലും സംസ്ഥാന ബജറ്റിലും പ്രഖ്യാപനങ്ങൾ ആവർത്തിക്കും.ഇതിനിടെ ഇന്നും നിയമസഭാ പ്രക്ഷുബ്ധമായേക്കും. സ്വർണക്കൊളള ഉൾപ്പടെ സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് തീരുമാനം.നജീബ് കാന്തപുരം, സിആർ മഹേഷ് തുടങ്ങി യുഡിഎഫ് എംഎൽ‌എമാർ സഭക്ക്…

Read More