വാവ സുരേഷിന് കോട്ടയത്ത് വെച്ച് മൂർഖന്റെ കടിയേറ്റു; ചികിത്സയിൽ പ്രവേശിച്ചു

  വാവാ സുരേഷിന് പാമ്പുകടിയേറ്റു. കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കരിങ്കൽ കെട്ടിനിടയിൽ മൂർഖനെ കണ്ടെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരം അറിയിച്ചത്. മൂർഖനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് കടിയേറ്റത്.

Read More

SAP Related Job Vacancies

SAP Careers Opportunities SAP Careers are the openings for work that are reported seldom. That is the reason individuals hang tight for such declaration tensely and there are consistently a major number of candidates. It is to illuminate you that at last, it is an ideal opportunity to apply there in light of the fact…

Read More

ജപ്തി നടപടികൾ നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം; സിഎസ്‌ഐ പള്ളിയിലെ ധ്യാനത്തിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാങ്കുകളോട് ജപ്തി പോലുള്ള നടപടികൾ താത്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ,അതേസമയം ജല അതോറിറ്റി, കെ എസ് ഇ ബി എന്നിവ ജല, വൈദ്യുതി കുടിശ്ശിക പിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതും താത്കാലികമായി നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ട് മാസത്തേക്കാണ് ഇളവുണ്ടാകുക മൂന്നാർ സിഎസ്‌ഐ പള്ളിയിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ ധ്യാനം സംഘടിപ്പിച്ച സംഭവത്തിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യകരമായ കാര്യമാണ്. ഏപ്രിൽ 13 മുതൽ 17…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കഴിഞ്ഞ രാത്രിയാണ് കവർച്ച നടന്നത്. കരേഡ പട്ടണത്തിലെ ഒരു മൊബൈൽ കടയുടെ ഷട്ടർ കുത്തിത്തുറന്ന് 40 മൊബൈൽ ഫോണുകളാണ് മോഷ്ടാക്കൾ കവർന്നത്. മോഷ്ടാക്കളിൽ ഒരാൾ നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.     കരേഡ ടൗണിലെ ബസ് സ്റ്റാൻഡിനടുത്തുള്ള മതേശ്വരി മൊബൈൽ ഷോപ്പിൽ തിങ്കളാഴ്ച രാത്രി…

Read More

കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെ എസ് ആർ ടി സി ബസ് മോഷണം പോയി

കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെ എസ് ആർ ടി സി ബസ് മോഷണം പോയി. കെഎൽ 15-7508 നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്. സംഭവത്തിൽ കെ എസ് ആർ ടി സി അധികൃതർ പോലീസിൽ പരാതി നൽകി. തിങ്കളാഴ്ച രാവിലെ സർവീസ് ആരംഭിക്കുന്നതിനായി ഡ്രൈവർ ബസ് എടുക്കാൻ പോയ സമയത്ത് പാർക്ക് ചെയ്ത സ്ഥലത്ത് ബസ് കാണുന്നില്ലെന്നാണ് പറയുന്നത് ഞായറാഴ്ച രാത്രി സർവീസ് പൂർത്തിയാക്കി ഒമ്പതരയോടെയാണ് ബസ് ഗ്യാരേജിൽ വന്നത്. അർധരാത്രി പന്ത്രണ്ടരയോടെ പരിശോധന…

Read More

ബിജെപി ദേശീയ നിർവാഹക സമിതി അംഗം കെ.എ.ബാഹുലേയൻ സിപിഐഎമ്മിൽ; എകെജി സെന്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടു

ബിജെപി ദേശീയ നിർവാഹക സമിതി അംഗം കെ.എ.ബാഹുലേയൻ സിപിഎമ്മിൽ. എകെജി സെന്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടു. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു ബാഹുലേയൻ. ശ്രീനാരായണ ഗുരു ജയന്തി ആഘോഷം OBC മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇന്ന് സിപിഐഎമ്മിന്‍റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെയും മന്ത്രി വി.ശിവന്‍കുട്ടിയെയും ബാഹുലേയന്‍ കണ്ടിരുന്നു. ഗുരുവിന്‍റെ ആശയങ്ങളുമായി ചേര്‍ന്ന് പോകുന്ന പ്രസ്ഥാനം സിപിഎമ്മാണെന്നും അതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബാഹുലേയൻ…

Read More

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടെന്ന് കേന്ദ്രം മാർഗനിർദേശം പുറത്തിറക്കി

  കുട്ടികളുടെ കോവിഡ് ചികിത്സക്ക് മാർഗരേഖ പുറത്തിറക്കി കേന്ദ്ര ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ട. റെംഡസിവീർ കുട്ടികൾക്ക് നൽകരുതെന്നും നിർദേശത്തിൽ പറയുന്നു. രാജ്യത്ത് കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് മാർഗനിർദേശം പുറത്തിറക്കിയത്. 12 വയസിന് മുകളിലുള്ള കുട്ടികൾ ആറ് മിനിറ്റ് നടന്നതിന് ശേഷം പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാനും കേന്ദ്രം നിർദേശിക്കുന്നു. അവശ്യഘട്ടങ്ങളിൽ രോഗത്തിന്റെ തീവ്രത മനസിലാക്കാൻ ഹൈ റെസലൂഷൻ…

Read More

ശസ്ത്രക്രിയക്ക് ശേഷവും പ്രണാബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും ആരോഗ്യനില ഗുരുതരമായി തുടരുകയാണ് ഡൽഹിയിലെ സൈനികാശുപത്രിയിലാണ് മുൻ രാഷ്ട്രപതി ചികിത്സയിൽ കഴിയുന്നത്. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയിൽ പ്രണാബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു

Read More

നിയന്ത്രണം വിട്ട ഥാർ തൂണിലേക്ക് ഇടിച്ചുകയറി; കഴക്കൂട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

ദേശീയപാതയിൽ കഴക്കൂട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ(28) ആണ് മരിച്ചത്. യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിക്കുകയായിരുന്നു. തുണിലിടിച്ച് ഥാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. കാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ അർധരാത്രിയിലാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ ടെക്‌നോപാർക്കിലെ ജീവനക്കാരാണ്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് തൂണിലേക്ക് ഇടിച്ചു…

Read More