യുപിയിൽ വീണ്ടും ചെന്നായ ആക്രമണം; വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ കടിച്ചു കൊണ്ടുപോയി

ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ വീണ്ടും ചെന്നായ ആക്രമണം. വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ ചെന്നായക്കൾ കടിച്ചു കൊണ്ടുപോയി. പൂർവ ഗ്രാമത്തിൽ സന്തോഷിന്റെ മകൻ സുഭാഷിനെയാണ് ചെന്നായുകൾ കൊണ്ടുപോയത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. കുട്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് ഡിഎഫ്ഒ രാം സിംഗ് യാദവ് പറഞ്ഞു. ചെന്നായ ആക്രമണത്തിൽ ബഹ്‌റൈച്ചിൽ ഇതുവരെ 32 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ചെന്നായ ആക്രമണത്തിൽ ബഹ്‌റൈച്ചിൽ ഇതുവരെ 32 പേർ കൊല്ലപ്പെടുകയും 10…

Read More

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു

രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം രൂക്ഷമാവുന്നു. ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശപ്പെട്ട വായു ഗുണനിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡല്‍ഹിയിൽ പലയിടങ്ങളിലും ആകാശത്ത് പുകയും പൊടിപടലങ്ങളും നിറഞ്ഞ മൂടല്‍ മഞ്ഞ് കാണപ്പെട്ടു. മലിനമായ വായു മൂലം പലർക്കും കണ്ണിനും തൊണ്ടയ്ക്കും അസ്വസ്ഥതകള്‍ ഉണ്ടായി.താഴ്ന്ന താപനിലയും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്ന പുകയുമാണ് മൂടല്‍ മഞ്ഞിന് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെ ഡല്‍ഹിയിലെ വായു ഗുണനിലവാരം അപായകരമാം വിധം ഉയര്‍ന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത് ഡല്‍ഹി നിവാസികളുടെ…

Read More

സെഞ്ച്വറിയുമായി പന്തിന്റെ ഒറ്റയാൾ പോരാട്ടം; ദക്ഷിണാഫ്രിക്കക്ക് 212 റൺസ് വിജയലക്ഷ്യം

  ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 198 റൺസിന് പുറത്തായി. ഒന്നാമിന്നിംഗ്‌സിലെ 13 റൺസ് ലീഡ് സഹിതം 212 റൺസ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കക്ക് മുന്നിൽ ഇന്ത്യ വെച്ചത്. സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 139 പന്തിൽ ആറ് ഫോറും നാല് സിക്‌സും സഹിതം പന്ത് 100 റൺസുമായി പുറത്താകാതെ നിന്നു ഇന്ത്യൻ ഇന്നിംഗ്‌സിലെ 198 റൺസിൽ 100ഉം പന്തിന്റെ സംഭാവനയായിരുന്നു. ബാക്കി 10 പേരും കൂടി വെറും…

Read More

ഇന്ത്യ-ചൈന സംഘർഷം മുതലെടുത്ത് പാക്കിസ്ഥാൻ; അതിർത്തിയിൽ സൈന്യത്തെ വിന്യാസിച്ചു

ഇന്ത്യ-ചൈന സംഘർഷത്തിൽ മുതലെടുത്ത് പാക്കിസ്ഥാനും. ഇന്ത്യയുമായുള്ള നിയന്ത്രണ രേഖയ്ക്ക് സമീപം കിഴക്കൻ ലഡാക്കിനടുത്ത് 20,000 സൈനികരെ പാക്കിസ്ഥാൻ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ. പാക് ചാര സംഘടനയായ ഐഎസ്ഐയും ചൈനീസ് സൈന്യവും തമ്മിൽ രഹസ്യ ചർച്ചകൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും പാക് ഭീകര സംഘടനകളും കൈ കോർക്കുന്നതായാണ് പുതിയ വിവരങ്ങൾ പാക് ഭീകര സംഘടനയായ അൽ ബാദർ എന്ന സംഘടനയുമായാണ് ചൈനീസ് സൈന്യം ചർച്ച നടത്തിയത്. കാശ്മീരിൽ ഭീകരാക്രമണത്തിന് ഈ സംഘടന തയ്യാറെടുക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്…

Read More

കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ കൊച്ചുമകൾ ആത്മഹത്യ ചെയ്ത നിലയിൽ

ബം​ഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബം​ഗളൂരു വസന്ത്നഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാമയ്യ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് സൗന്ദര്യ. രണ്ട് വർഷം മുമ്പായിരുന്നു സൗന്ദര്യയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവിനൊപ്പം വസന്ത്നഗറിലെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. ഇവർക്ക് ആറു മാസം പ്രായമുള്ള കുട്ടിയുണ്ട്. സൗന്ദര്യയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യെദിയൂരപ്പ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആശുപ്രതിയിലെത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിൽ പൊലീസ്…

Read More

താത്കാലിക വി സി നിയമനത്തിലെ സുപ്രീംകോടതി ഇടപെടൽ സ്വാഗതാർഹം; മന്ത്രി പി രാജീവ്

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി സി നിയമനത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നുവെന്ന് സുപ്രീംകോടതി ഇടപെടലിലൂടെ വ്യക്തമായെന്നും കോടതിയുടെ ഇടപെടൽ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പി രാജീവ്. സംസ്ഥാന സർക്കാരിന് അധികാരമുണ്ട് എന്നുള്ളതാണ് കോടതി ഇടപെടലിലൂടെ വ്യക്തമായത്. ചാൻസിലർക്ക് കേരളത്തിലെ അക്കാദമി സമൂഹത്തിൽ നിന്ന് ഒരാളെ എങ്ങനെ കണ്ടെത്താനാകും. അതുകൊണ്ടാണ് സർക്കാർ പട്ടികയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കണമെന്ന് സുപ്രീംകോടതി പറയുന്നത് മന്ത്രി കൂട്ടിച്ചേർത്തു. ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനത്തിലെ സർക്കാർ – ഗവർണർ തർക്കത്തിനാണ്…

Read More

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഒക്ടോബര്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്തുടനീളം പകര്‍ച്ചവ്യാധി തുടര്‍ച്ചയായി ഉയരുന്നതിനാല്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള നിയന്ത്രണം ഒക്ടോബര്‍ 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. അണ്‍ലോക്ക് അഞ്ച് പ്രകാരം ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഡിജിസിഎയുടെ ഭാഗത്ത് നിന്നുള്ള പ്രഖ്യാപനവും വന്നത്. ആഭ്യന്തരമന്ത്രാലയം ഇളവ് നല്‍കിയിരിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്ക് മാത്രമാവും ഈ ഘട്ടത്തിലും പ്രവര്‍ത്തനാനുമതിയുണ്ടാകുക.   അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകളുടെയും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച വിമാനങ്ങള്‍ക്കോ വിലക്ക് ബാധിക്കില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്….

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; ഇരകളുടെ മൊഴി ഉടൻ രേഖപ്പെടുത്തും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ആരോപണത്തിൽ ഇരകളുടെ മൊഴി ഉടൻ രേഖപ്പെടുത്തും. നേരിട്ട് പരാതി നൽകിയ പരാതിക്കാരിൽ നിന്ന് മൊഴിയെടുത്ത ശേഷം ആയിരിക്കും വെളിപ്പെടുത്തൽ നടത്തിയ ഇരകളിൽ നിന്ന് വിവരങ്ങൾ തേടുക. ഇതുവരെ പത്തിലധികം പരാതികളാണ് എംഎൽഎയ്ക്കെതിരെ ലഭിച്ചത്. എന്നാൽ, ആരോപണമുന്നയിച്ചവരാരും ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നീക്കം നടത്തുന്നത്. വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള പരാതികൾ…

Read More

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍; സൈന്യത്തിന്റെ സംരക്ഷണയില്‍ എന്ന് ബന്ധുക്കളെ അറിയിച്ചു

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍. സൈന്യത്തിന്റെ സംരക്ഷണയില്‍ എന്ന് ബന്ധുക്കളെ അറിയിച്ചു. മേഘ വിസ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മലയാളികള്‍ ഇപ്പോഴുള്ളത്. ഉത്തരാഖണ്ഡില്‍ കുടുങ്ങിയ രാമചന്ദ്രന്‍ നായരുടെ മകന്‍ രോഹിത് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്നാം തിയതി മുംബൈയില്‍ നിന്ന് ഡല്‍ഹി വരെ ട്രെയിനിനാണ് സംഘം യാത്ര പോയത്. അവിടെ നിന്നാണ് 28 പേര്‍ ചേര്‍ന്ന് ചാര്‍ദാം യാത്ര തുടങ്ങിയത്. വിവരമറിഞ്ഞ് ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ബന്ധപ്പെടാന്‍…

Read More

യുക്രൈൻ രക്ഷാദൗത്യം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി

  യുക്രൈനിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഴക്കൻ യുക്രൈനിലെ കീവ്, ഖാർകീവ്, സുമി തുടങ്ങിയ നഗരങ്ങളിലെ ബങ്കറുകളിൽ അഭയം തേടിയവർക്ക് വെള്ളവും ഭക്ഷണവും അടിയന്തരമായി എത്തിക്കേണ്ടതുണ്ടെന്നും മുഖ്മയന്ത്രി പറഞ്ഞു അതേസമയം രക്ഷാദൗത്യത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും വിദേശകാര്യ മന്ത്രി ഉറപ്പ്…

Read More