കോൺ​ഗ്രസ് പ്രവർത്തക സമതി യോ​ഗം ഇന്ന്

  സംഘടനാ തിരഞ്ഞെടുപ്പ് തിയതി ഉൾപ്പടെയുള്ള നിർണായക തീരുമാനങ്ങളെടുക്കാൻ കോൺ​ഗ്രസ് പ്രവർത്തക സമതി യോ​ഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ പത്ത് മണിക്ക് പ്രസിഡന്റ് സോണിയ ​ഗാന്ധിയുടെ അധ്യക്ഷതയിൽ എ.ഐ.സി.സി ആസ്ഥാനത്ത് യോ​ഗം ചേരും. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ അടിയന്തരമായി പ്രവർത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് യോഗം വിളിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി അടുത്ത വർഷം നവംബർ വരെ തുടരട്ടെയെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം….

Read More

ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 794 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കോവിഡ് കണക്കുകൾ അറിയിച്ചത്. ഇതിൽ 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നത്തെ കണക്ക് പക്ഷേ അപൂർണമാണ്. ഐസിഎംആർ വെബ് പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ ഉച്ച വരെയുള്ള ഫലമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി 77 വയസ്സുള്ള ആലിക്കോയ, എറണാകുളം വാഴക്കുളം സ്വദേശി 65…

Read More

‘കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചു’; മന്ത്രി കെ.എന്‍ ബാലഗോപാല്‍

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.ഈ വര്‍ഷം ഇതിനകം 1,201.56 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി…

Read More

ടെലിവിഷൻ ചർച്ചകളിൽ ചിലർ മദ്യപിച്ചാണ് പങ്കെടുക്കുന്നത്: ശ്രീകണ്ഠൻ നായർ

  ടെലിവിഷൻ ചർച്ചകളിൽ ചില ആളുകൾ മദ്യപിച്ചിട്ടാണ് പങ്കെടുക്കുന്നത് എന്ന് ട്വന്റി ഫോർ ന്യൂസ് എം.ഡി ശ്രീകണ്ഠൻ നായർ. ചാനൽ ചർച്ചകളിൽ ചില ആളുകൾ മദ്യപിച്ചിട്ടാണ് പങ്കെടുക്കുന്നത് എന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു എന്ന് ശ്രീകണ്ഠൻ നായർ ട്വന്റി ഫോർ ന്യൂസിലെ വാർത്താ അവതരണത്തിനിടയിൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ കുടുംബത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യുവിനും, ചർച്ച നയിച്ച വിനു വി ജോണിനുമെതിരെ അഡ്വ. മനീഷ രാധാകൃഷ്ണൻ പൊലീസിൽ…

Read More

കുപ്രസിദ്ധ ഗുണ്ട ടെമ്ബര്‍ ബിനുവും സംഘവും അറസ്റ്റില്‍

  ഇടുക്കി: അഞ്ചംഗ ഗുണ്ടാ സംഘം അറസ്റ്റില്‍. കുപ്രസിദ്ധ ഗുണ്ട ടെമ്ബര്‍ ബിനു ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത് . ഇടുക്കി വണ്ടിപ്പെരിയാറില്‍ ഒളിച്ചുകഴിയുകയായിരുന്നു ഇവര്‍.കഴിഞ്ഞ ഞായറാഴ്ച ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആര്യാട് സ്വദേശി വിമലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇവര്‍ വണ്ടിപ്പെരിയാറിലേക്ക് കടന്നിരുന്നു. ബിനുവിന്റെ കൂട്ടാളിയുടെ സുഹൃത്തിന്റെ വീട്ടിലാണ് ഇവര്‍ ഒളിച്ചുകഴിഞ്ഞത്. സംശയം തോന്നിയ സുഹൃത്ത് തന്നെയാണ് വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഈ അഞ്ചംഗ സംഘത്തെ ഇന്ന് തന്നെ ആലപ്പുഴ…

Read More

‘പല്ലടിച്ച് ഞാന്‍ കൊഴിക്കും’; പുതുപ്പാടി ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകന് പ്രിന്‍സിപ്പലിന്റെ ഭീഷണി

കോഴിക്കോട് പുതുപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂളിലെ അധ്യാപകനെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സിബിന്‍ ആന്റണിയെന്ന അധ്യാപകനെയാണ് പ്രിയ എന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയത്. അധ്യാപകന്റെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറയുന്ന ഓഡിയോ സന്ദേശം ലഭിച്ചു. സ്‌കൂളിലെ എന്‍എസ്എസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാന്‍ പ്രിന്‍സിപ്പലിനെ വിളിച്ചപ്പോള്‍ അവര്‍ തന്നോട് മോശമായി സംസാരിച്ചെന്നാണ് അധ്യാപകന്‍ പറയുന്നത്. അധ്യാപകനെ നീ എന്ന് അഭിസംബോധന ചെയ്ത് ഭീഷണിപ്പെടുത്തിയതായി ലഭിച്ച ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. നിന്നോടൊന്നും വര്‍ത്തമാനം പറയേണ്ട ആവശ്യം…

Read More

എം. കെ ശ്രീകുമാറിന് ആൻ്റി നെർക്കോട്ടിക് അവാർഡ്

തിരുവനന്തപുരം: സര്‍ഗവേദി ചെങ്ങന്നൂര്‍, ജെസിഐ ചെങ്ങന്നൂര്‍ എന്നീ സംഘടനകളുടെ പ്രസിഡന്റും ചെങ്ങന്നൂര്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസറുമായ എം. കെ ശ്രീകുമാര്‍ Anti Narcortic Action Council of India യുടെ *”Anti Narcotic Award 2020″*, ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സികുട്ടിയമ്മയില്‍നിന്നും ഏറ്റുവാങ്ങി. ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സുകളിലൂടെ പൊതു സമൂഹത്തിനും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ദിശാബോധം നല്‍കികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് ദാനം നടത്തിയത്.

Read More

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക ശിൽപ്പ കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപാളി കേസിലും ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകും. ദ്വാരപാലക ശില്പ കേസിൽ റിമാൻഡിലായി 90 ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉപാധികളോടെ സ്വാഭാവിക ജാമ്യം ലഭിച്ചത്.എന്നാൽ, കട്ടിള പാളി കേസിൽ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാകാനായില്ല. പിന്നാലെ കഴിഞ്ഞ 31-ാം തീയതി 90 ദിവസം പൂർത്തിയായെന്ന് കാട്ടിയാണ്…

Read More

ആ പതിനെട്ട് കോടിക്ക് കാത്തുനില്‍ക്കാതെ ഇമ്രാന്‍ മടങ്ങി

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാന്‍ മരിച്ചു. ചികിത്സയ്ക്ക് ആവശ്യമായ പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെയാണ് ഇമ്രാന്‍ വിടവാങ്ങിയത്. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇമ്രാന്റെ ചികിത്സയ്ക്കായി ഇതിനോടകം 16 കോടി സമാഹരിച്ചിരുന്നു. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ്-റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍.

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മൂന്നരക്കോടിയുടെ സ്വര്‍ണവും സ്വര്‍ണമിശ്രിതവും; മുക്കം സ്വദേശി ഉൾപ്പെടെ നാലു പേർ പിടിയിൽ

  മുക്കം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണം പിടിച്ചു. ദുബായില്‍നിന്ന് എത്തിയ നാല് യാത്രക്കാരില്‍നിന്ന് 2.95 കോടിയുടെ സ്വര്‍ണമാണ് പിടിച്ചത്. ദുബായില്‍നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനില്‍നിന്ന് 55 ലക്ഷം രൂപയുടെ സ്വര്‍ണവും പിടിച്ചു. ആകെ മൂന്നരക്കോടിയില്‍ അധികം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്‌. 4.8 കിലോ സ്വര്‍ണവും മൂന്നുകിലോയില്‍ അധികം സ്വര്‍ണമിശ്രിതവുമാണ് അഞ്ച് യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ കരിപ്പുര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ്…

Read More