സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 320 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,840 രൂപയായി. ഗ്രാമിന് 4730 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1917.76 ഡോളറിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 50,826 രൂപയായി.

Read More

റോഡ് സുരക്ഷാ ബോധവൽക്കരണവും പ്രിവിലേജ് കാർഡ് വിതരണവും

മേപ്പാടി:ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി വയനാട് ജില്ലാ ആർ.ടി.ഒ. യുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒപ്പം ആർ ടി ഒ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിവിധ ആനുകൂല്യങ്ങൾ നൽകുന്ന സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം വയനാട് ജില്ലാ ആർ.ടി.ഒ. ശ്രീ. പി.ആർ. സുമേഷിന് നൽകികൊണ്ട് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ഡീൻ ഡോ. എ.പി. കാമത്ത്,മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്…

Read More

കോണ്‍ഗ്രസും ആര്‍ജെഡിയും തകര്‍ന്നടിയുന്നു; ബിഹാറില്‍ കോണ്‍ഗ്രസ് ലീഡ് 15 സീറ്റുകളില്‍ മാത്രം

വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂറോളമാകുമ്പോള്‍ ബിഹാറില്‍ എന്‍ഡിഎ തരംഗമാണെന്ന് വ്യക്തമാകുകയാണ്. മഹാപ്രഖ്യാപനങ്ങളുമായി തിരഞ്ഞെടുപ്പ് ഗോധയിലിറങ്ങിയ ആര്‍ജെഡിയും രാഹുലിന്റെ നേതൃത്വത്തില്‍ അതിശക്ത പ്രചാരണം നടത്തിയിട്ടുപോലും കോണ്‍ഗ്രസും തകര്‍ന്നടിയുന്ന കാഴ്ചയാണ് 10 മണിക്ക് വരുന്ന ഫലസൂചനകള്‍ തെളിയിക്കുന്നത്. 2020ല്‍ 19 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇപ്പോള്‍ വരുന്ന ലീഡ് നില പ്രകാരം 15 സീറ്റുകളിലേക്ക് ചുരുങ്ങുകയാണ്. ആര്‍ജെഡിക്കും വന്‍ വീഴ്ചയാണുണ്ടായിരിക്കുന്നത്. 2020ല്‍ 75 സീറ്റുകള്‍ നേടിയ ആര്‍ജെഡി ഇപ്പോള്‍ 58 സീറ്റുകളിലേക്ക് വീഴുകയാണ്. നിതീഷ് കുമാറിന്റെ ജെഡിയു തിരിച്ചുവരവിന്റെ പാതയിലാണ്….

Read More

ആസ്റ്റർ വയനാട് വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി

ആസ്റ്റർ വയനാട് വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി മേപ്പാടി: പൂർണ്ണമായും കിടപ്പിലായ രോഗികൾക്കും പ്രായമായവർക്കും ആശുപത്രി സന്ദർശിക്കുവാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ആശ്വാസമായി ആസ്റ്റർ വയനാട് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ മേൽനോട്ടത്തിൽ വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി. ആദ്യ രോഗീ സന്ദർശനത്തിന് പുറപ്പെട്ട ആംബുലൻസിന് എക്സിക്യൂട്ടീവ് ട്രസ്റ്റീ ശ്രീ.യു. ബഷീർ ഫ്ലാഗ് ഓഫ്‌ കർമ്മം നിർവഹിച്ചു. പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാർ, നഴ്സുമാർ, പാരമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സേവനം വീട്ടിലെത്തുന്നത് കൂടാതെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം, ഹെൽത്ത്‌ ചെക്കപ്പുകൾ അടക്കമുള്ള മറ്റു പരിശോധനകൾക്കായി വീട്ടിലെത്തി രക്ത…

Read More

ഇന്ത്യക്കെതിരെ ഭേദപ്പെട്ട പ്രകടനവുമായി ശ്രീലങ്ക; വിജയലക്ഷ്യം 263 റൺസ്

  ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 50 ഓവറിൽ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എടുത്തു. ഒരു അർധ സെഞ്ച്വറി പോലും പിറക്കാത്ത ഇന്നിംഗ്‌സിൽ ചമിക കരുണ രത്‌നയുടെയും നായകൻ ദസുൻ ശനകയുടെയും പ്രകടനങ്ങളാണ് ഇന്ത്യയെ തുണച്ചത് ടോസ് നേടിയ ലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണിംഗ് വിക്കറ്റിൽ ആതിഥേയർ 49 റൺസ് കൂട്ടിച്ചേർത്തു. 33 റൺസെടുത്ത അവിഷ്‌ക ഫെർണാണ്ടോയാണ് ആദ്യം പുറത്തായത്. പിന്നാലെ 27 റൺസെടുത്ത…

Read More

മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കാൻ ഇനി മുതൽ സര്‍വീസ് ചാര്‍ജ് നൽകണം

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സി.എം.ഒ. പോര്‍ട്ടലിലേക്ക് പരാതി അയക്കാന്‍ ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം. സി.എം.ഒ. പോര്‍ട്ടല്‍ മുഖാന്തിരമുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് പൊതുജനങ്ങളില്‍നിന്നും 20 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കാമെന്നുള്ള ഉത്തരവിറങ്ങി. അക്ഷയ കേന്ദ്രങ്ങള്‍ വഴി സി.എം.ഒ. പോര്‍ട്ടലിലേക്ക് പരാതി നല്‍കുന്നതിന് നേരത്തെ സര്‍വീസ് ചാര്‍ജില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അക്ഷയ കേന്ദ്ര ഡയറക്ടറാണ് ഇതിനായി 20 രൂപ ഈടാക്കുന്നതിന് അനുവദിക്കാമെന്ന് അഭിപ്രായപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായത്.

Read More

വെള്ളമുണ്ടയിൽ കോവിഡ് സ്ഥിരീകരിച്ച ആൾ വ്യാപാര സ്ഥാപനങ്ങളിൽ കയറി; 5സ്ഥാപനങ്ങൾ അടച്ചു

കോവിഡ് സ്ഥിരീകരിച്ച ആൾ വെള്ളമുണ്ട ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയതിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി അഞ്ചോളം കടകള്‍ അടപ്പിച്ചു. വെള്ളമുണ്ട എട്ടേ നാലിലെ ക്ലിനിക്കും അധികൃതർ അടപ്പിച്ചു.വ്യാപാരസ്ഥാപനങ്ങളില്‍ രോഗ ബാധിതർ എത്തിയാല്‍ കട അടപ്പിക്കുകയും, നിരീക്ഷണത്തില്‍ കഴിയുകയും വേണമെന്നതിനാല്‍, ആശങ്കയിലാണ് വ്യാപാരികള്‍. അടച്ച വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാൻ അധികൃതര്‍ അറിയിച്ചു.

Read More

‘പാംപ്ലാനി പിതാവിന് നിയോ മുള്ളറുടെ അവസ്ഥ വരും’; ആ‍ർച്ച് ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

കണ്ണൂര്‍: തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ. പാംപ്ലാനി പിതാവിന് നിയോ മുളളറുടെ അവസ്ഥ വരുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഹിറ്റ്ലറുടെ ആദ്യ കാല ചെയ്തികളെ അനൂകൂലിച്ച പാസ്റ്ററായ നിയോ മുളളർക്ക് പിന്നീട് ജയിലിൽ കിടക്കേണ്ടി വന്നു. ചില പിതാക്കൻമാരിപ്പോൾ ആർ എസ് എസിനായി കുഴലൂത്തു നടത്തുകയാണെന്നും വികെ സനോജ് വിമര്‍ശിച്ചു കണ്ണൂര്‍: തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ…

Read More

വയനാട് ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 3.29

  വയനാട് ജില്ലയില്‍ ഇന്ന് (24.12.21) 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരി ച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 39 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.29 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135038 ആയി. 133412 പേര്‍ രോഗമുക്തരായി. നിലവില്‍ 878 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 817 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

പ്രധാനമന്ത്രി ഇന്ന് ആറ് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹം തന്നെയാണ് ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് രാജ്യത്തോട് സംസാരിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ എന്ത് കാര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുകയെന്നത് വ്യക്തമല്ല. കോവിഡിനെക്കുറിച്ചുള്ള കാര്യങ്ങളാകാം അദ്ദേഹം പറയുന്നതെന്നാണ് സൂചന.    

Read More