കസ്റ്റഡി മർദനങ്ങളിൽ സത്യാഗ്രഹ സമരവുമായി പ്രതിപക്ഷം; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണമെന്ന് വി.ഡി സതീശൻ

കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം. സഭാകവാടത്തിലാണ് സമരം ഇരിക്കുക. കവാടത്തില്‍ സത്യാഗ്രഹ സമരമിരിക്കുന്നത് എംഎല്‍എ സനീഷ് കുമാറും എംഎല്‍എ എകെഎം അഷറഫുമാണ്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കും എന്നാണ് പ്രതിപക്ഷ നിലപാട്. വിഷയത്തില്‍ രണ്ടരമണിക്കൂറിലധികമാണ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച നടന്നത്. കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ്…

Read More

വയനാട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ്;42 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (28.03.21) 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 42 പേര്‍ രോഗമുക്തി നേടി. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28331 ആയി. 27541 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 616 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 543 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* വൈത്തിരി സ്വദേശികൾ 10 പേർ, പൂതാടി 8 പേർ, കൽപ്പറ്റ,…

Read More

കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട്; നടപടിക്രമം വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും തദ്ദേശ തെരഞ്ഞെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ടിനുള്ള സൗകര്യമുണ്ടാകും. തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പേ കൊവിഡ് രോഗികളുടെയും ക്വാറന്റൈനിൽ ഉള്ളവരുടെയും ലിസ്റ്റ് തയ്യാറാക്കും. സ്‌പെഷ്യൽ ബാലറ്റ് പേപ്പർ നൽകിയാണ് തപാൽ വോട്ട് രേഖപ്പെടുത്തുന്നത്. ആരോഗ്യവകുപ്പ് നൽകുന്ന ലിസ്റ്റിൽ നിന്നാണ് തപാൽ വോട്ട് ചെയ്യുന്നവരുടെ കണക്ക് വരണാധികാരികൾ ശേഖരിക്കുക അടുത്ത ചൊവ്വാഴ്ച മുതൽ ഇവരുടെ വീടുകളിലെത്തി തപാൽ വോട്ട് രേഖപ്പെടുത്തും. എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിൽ…

Read More

കൊറോണ: മാസ പൂജക്കായി ഭക്തർ ശബരിമലയിൽ എത്തരുതെന്ന് ദേവസ്വം ബോർഡ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ശബരിമല ഭക്തർക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർട് അഭ്യർഥിക്കുന്നത്. ക്ഷേത്രത്തിൽ പൂജകളും ആചാരങ്ങളും മുടക്കമില്ലാതെ നടക്കും. എന്നാൽ മാസ പൂജ സമയത്തും മറ്റും തീർഥാടകർ എത്തുന്നത് ഒഴിവാക്കണമെന്നാണ് അഭ്യർഥന. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും ഇതുസംബന്ധിച്ച അറിയിപ്പ് നൽകും. ശബരിമലയിലെ അപ്പം അരവണ കൗണ്ടറുകൾ അടച്ചിടും. ഭക്തർ മുന്നറിയിപ്പ് മറികടന്ന് എത്തിയാൽ തടയില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. അപ്പം അരവണ കൗണ്ടറുകൾ…

Read More

പുതുവർഷം പിറന്നു; പുതുവർഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്

ലോകത്ത് ആദ്യം റിപ്പബ്ലിക് ഓഫ് കിരിബാത്തിൽ പുതുവത്സരം പിറന്നു. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലൻഡിലാണ് പുതുവർഷം പിറന്നത്. കിരിബാത്തി എന്നാണ് എഴുതുന്നതെങ്കിലും കിരിബാസ് എന്നാണ് ഉച്ചാരണം. മുപ്പത്തിമൂന്ന് ദ്വീപുകൾ ചേർന്നതാണ് റിപ്പബ്ലിക് ഓഫ് കിരിബാസ്. ഇതിൽ ഇരുപത്തൊന്ന് ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളു.Logo live TV Advertisement World പുതുവർഷം പിറന്നു; പുതുവർഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ് 24 Web Desk 16 minutes ago Google News 1 minute Read…

Read More

ചെല്ലാനത്ത് കടലാക്രമണം രൂക്ഷം, വീടുകൾ തകർന്നു; പല വീടുകളും വെള്ളത്തിനടിയിൽ

കൊവിഡ് വ്യാപനത്തിന് പിന്നാലെ എറണാകുളം ചെല്ലാനത്ത് കടലാക്രമണവും രൂക്ഷമായി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കമ്പനിപ്പടി, ബസാർ, കണ്ണമാലി മേഖലകളിലാണ് കടലാക്രമണമുണ്ടായത്. കിലോമീറ്ററുകളോളം കടൽ കയറിയതോടെ പല വീടുകളും വെള്ളത്തിനടിയിലായി. കെട്ടിടങ്ങൾക്ക് സാരമായ തകരാറുകളും സംഭവിച്ചു. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്‌

Read More

ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം, അപകടം എറണാകുളം പെരുമ്പാവൂരിൽ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിൽ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലിൽ കാൽവഴുതി വീഴുകയായിരുന്നു രവി കിഷൻ. ഒരാഴ്ച മുമ്പാണ് രവി കിഷൻ റൈസ്കോയില്‍ ജോലിയില്‍ ചേര്‍ന്നത്. ചാരം പുറന്തള്ളുന്നതിന് വേണ്ടി V ആകൃതിയിലുള്ള ടണലുണ്ട്. അതിലേക്ക് ചാരം തള്ളുന്നതിന് ഇടയിലാണ് രവി കിഷൻ അകത്തേക്ക് വീണത്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഉയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല….

Read More

പഴത്തിൽ മാത്രമല്ല, പപ്പായ ഇലകളിലുമുണ്ട് ആരോഗ്യ ഗുണങ്ങൾ

  മിക്ക പഴങ്ങളും പോഷക ഗുണങ്ങളും ഔഷധ ഗുണങ്ങളും നിറഞ്ഞതാണ്. പല രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്ന വളരെ ആരോഗ്യകരമായ ഒരു പഴമാണ് പപ്പായ. അതിന്റെ പഴത്തിൽ മാത്രമല്ല ഇലകൾക്കും ഔഷധ ഗുണങ്ങളുണ്ട്. ”പഴത്തിൽ മാത്രമല്ല, പപ്പായയുടെ ഇലകളിലും രോഗങ്ങളെ അകറ്റുന്ന ഗുണങ്ങളുണ്ട്. ഇതിന്റെ ഇലകൾ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് മികച്ചതാണ്. ആന്റി മലേറിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്, ഇത് ഡെങ്കിപ്പനിക്കും മറ്റ് രോഗങ്ങൾക്കും എതിരെ പോരാടുന്നതിനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യമാക്കി കണക്കാക്കുന്നു, ”ആയുർവേദ ഡോ.ഡിക്സ ഭാവ്സർ പറഞ്ഞു. ഡെങ്കിപ്പനിയുടെ…

Read More

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായി. വ്യാഴാഴ്ച്ച പവന് 33,320 രൂപയും ഗ്രാമിന് 4,165 രൂപയുമായിരുന്നു നിരക്ക്. ഏപ്രിലിലെ ആദ്യ രണ്ടു ദിനം കൊണ്ട് പവന് 920 രൂപ വര്‍ധിച്ചത് കാണാം. മാര്‍ച്ചില്‍ സ്വര്‍ണത്തിന് 1,560 രൂപയുടെ വിലയിടിവ് സംഭവിച്ചിരുന്നു. പോയമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക്…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, അലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. ഓഗസ്റ്റ് 30 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകി.

Read More