നവംബര്‍ വിന്‍ഡോയിലെ ഏക മത്സരത്തിനായി അര്‍ജന്റീന ഇന്ന് കളത്തില്‍; അംഗോള എതിരാളികള്‍

നവംബര്‍ വിന്‍ഡോയിലെ ഏക മത്സരത്തിനായി അര്‍ജന്റീന ഇന്ന് കളത്തില്‍. രാത്രി ഒന്‍പതരയ്ക്ക് നടക്കുന്ന മത്സരത്തില്‍ അംഗോളയാണ് എതിരാളികള്‍. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ജര്‍മനി, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ ടീമുകളും കളത്തിലെത്തും. രാജ്യത്തിന്റെ അന്‍പതാം സ്വാതന്ത്ര്യദിനഘോഷങ്ങള്‍ കളറാക്കാനാണ് 115 കോടി രൂപ കൊടുത്ത് അംഗോള അര്‍ജന്റീനയെ ലുവാണ്ടയില്‍ എത്തിക്കുന്നത്. നല്ല സ്റ്റേഡിയമൊരുക്കി, ഫിഫയില്‍ കൃത്യമായി നിന്ന് അനുമതിയും വാങ്ങിയാണ് അംഗോള മത്സരം നടത്തുന്നത്. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന എത്തുന്നതോടെ അംഗോള ചരിത്രത്തിലെ ഏറ്റവും വലിയ ഉത്സവമായി മത്സരം മാറുന്നു. കേരളത്തിലെ…

Read More

കർഷക പ്രക്ഷോഭം: രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഷ്ട്രപതി നാളെ പാർലമെന്റിൽ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിക്കും. തിങ്കളാഴ്ച ബജറ്റ് അവതരണത്തിന് മുമ്പ് കർഷക സമരത്തിൽ സർക്കാരിന്റെ പ്രസ്താവന പ്രതിപക്ഷം ആവശ്യപ്പെടും. ബജറ്റ് അവതരണത്തിലുടനീളം പ്രതിഷേധിക്കുന്നതും പരിഗണനയിലുണ്ട്. നിയമങ്ങൾ പിൻവലിക്കാനുള്ള നടപടി ആദ്യം വേണമെന്നാവശ്യപ്പെടാനാണ് ധാരണ. അതേസമയം ചെങ്കോട്ട അതിക്രമം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പ്രതിഷേധത്തെ തടയാനാണ് ബിജെപിയുടെ നീക്കം. അക്രമത്തെ അപലപിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപെടാനും ബിജെപി ആലോചിക്കുന്നുണ്ട് നാളെ തുടങ്ങി അടുത്ത മാസം 15 വരെ നീണ്ടുനിൽക്കുന്ന…

Read More

കോഹ്ലിയെ ഇന്ത്യൻ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് നിന്ന് നീക്കി; രോഹിത് പുതിയ ക്യാപ്റ്റൻ ​​​​​​​

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ നീക്കി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബിസിസിഐ പുതിയ നായകനെ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. നിലവിൽ ടി20 ടീമിന്റെ നായകൻ കൂടിയാണ് രോഹിത് ശർമ ഇനി ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാകും കോഹ്ലി ഇന്ത്യൻ ടീമിനെ നയിക്കുക. ടെസ്റ്റിൽ അജിങ്ക്യ രഹാനെക്ക് പകരം രോഹിത് ശർമയെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ…

Read More

‘കൂടുതൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നുവീണു, കുവൈറ്റിൽ എല്ലാ അമേരിക്കൻ പൈലറ്റുമാരും രക്ഷപ്പെട്ടു’; കുവൈറ്റ് പ്രതിരോധ മന്ത്രാലയം

തീവ്രവാദ ഗ്രൂപ്പുകൾ അമേരിക്കൻ പൗരന്മാർക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ബഹ്റൈനിലെ അമേരിക്കൻ എംബസി. മനാമയിലെ ഹോട്ടലുകൾ ഉടൻ ഒഴിയണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി എംബസി. പൗരന്മാർ ആക്രമിക്കപ്പെടാൻ ഇടയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. തീവ്രവാദി ആക്രമണം നടന്നേക്കാമെന്നും മുന്നറിയിപ്പ്. കുവൈറ്റിൽ കൂടുതൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നുവീണതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.എല്ലാ അമേരിക്കൻ പൈലറ്റുമാരും രക്ഷപ്പെട്ടു. അമേരിക്കൻ പൈലറ്റുമാരെ ആശുപത്രികളിലേക്ക് മാറ്റിയതായും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.കുവൈത്തിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർ അവരുടെ വ്യക്തി സുരക്ഷാ പദ്ധതികൾ…

Read More

എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

  സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരും കാസർഗോഡുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഏത് ദുരന്തത്തെയും നേരിടാൻ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് റവന്യൂ…

Read More

നിയമസഭ കയ്യാങ്കളി: മന്ത്രിമാരായ ഇപി ജയരാജൻ, കെ ടി ജലീൽ എന്നിവർ ജാമ്യം എടുത്തു

2015ലെ നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർ ജാമ്യം എടുത്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ ഇരുവരും 35,000 രൂപ വീതം കെട്ടിവെച്ചാണ് ജാമ്യമെടുത്തത്. കേസ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കോടതിയിൽ ഹാജരായത്. മന്ത്രിമാർ നേരിട്ട് കോടതിയിൽ ഹാജരായി ജാമ്യമെടുക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.

Read More

മഴ; ബാണസുര ഡാമിന്റെ ഷട്ടർ ഉയർത്തി, ജാഗ്രതാ നിർദേശം

ബാണാസുര സാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്നതിനാൽ സ്‌പിൽവെ ഷട്ടർ 20 സെന്റീമീറ്റർ കൂടി ഉയർത്തി. 26.10 ക്യുമെക്സ് വെള്ളം ഘട്ടം ഘട്ടമായി ഒഴുകി വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ബംഗാൾ ഉൽക്കടലിൽ ആന്ധ്ര ഒഡീഷ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം സംസ്ഥാനത്ത് മഴ അതേ അളവിൽ തുടരാൻ ഇടയാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് കണ്ണൂർ, കാസർഗോഡ്,…

Read More

പൊന്നിന് നേരിയ വിലയിടിവ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും ഇന്ന് കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി…

Read More

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്;സ്വര്‍ണം അയച്ചത് ഫാസില്‍

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നു. ദുബൈയിലെ വ്യാപാരിയായ ഫാസിലാണ് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചത്. ഇതുസംബന്ധിച്ച തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു. എന്നാല്‍ പുറത്തുനിന്നുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകള്‍ അയക്കാന്‍ സാധിച്ചതെന്ന അന്വേഷണവും നടക്കുന്നുണ്ട് വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം കൈപ്പറ്റുന്ന ജോലി സരിത്തിന്റേതാണ്. ബാഗേജുകളിലെ സ്വര്‍ണം പുറത്തേക്ക് എത്തിക്കുന്ന ചുമതലയായിരുന്നു സ്വപ്‌നയുടേത്. ഇവര്‍ ആര്‍ക്കെല്ലാമാണ് സ്വര്‍ണം കൈമാറുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. ഇന്ന് കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്….

Read More

നാളെ കൂറ്റന്‍ തിരമാലയ്ക്ക്‌ സാധ്യത; 5 ദിവസത്തേക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല

തിരുവനന്തപുരം: അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ അടുത്ത 5 ദിവസത്തേക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇതുകൂടാതെ 19.07.2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു.

Read More