പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 97.85 രൂപയായി. ഡീസലിന് 93.18 രൂപയാണ് കൊച്ചിയിൽ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമായി. കോഴിക്കോട് പെട്രോളിന് 96.26 രൂപയും ഡീസലിന് 91.74 രൂപയുമായി. കഴിഞ്ഞ ആറ് മാസത്തിനിടെ 11 രൂപയാണ് പെട്രോളിന് വർധിപ്പിച്ചത്. അതേസമയം ഇന്ധനവില വർധനവിനെതിരെ ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. സംസ്ഥാനത്തും പെട്രോൾ പമ്പുകൾക്ക് മുന്നിൽ കൊവിഡ് മാനദണ്ഡം പാലിച്ച്…

Read More

ചെന്നിത്തലയുടേത് പ്രത്യേക മാനസിക നില; മുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന്റെ ആഗ്രഹം: മുഖ്യമന്ത്രി

എല്ലാ ദിവസവും പത്രസമ്മേളനം വിളിച്ച് രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തലയുടേത് പ്രത്യേക മാനസിക നിലയാണ്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു കിട്ടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതിനായി പല പ്രസ്താവനകളും അദ്ദേഹം ഓരോ ദിവസവും നടത്തുന്നു. അദ്ദേഹത്തിന്റെ പ്രത്യേക മാനസിക നിലക്ക് മറുപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിന് മുമ്പ് തന്നെ കൺസൾട്ടൻസിയെ നിയോഗിച്ചതിലൂടെ 4.6 കോടി രൂപ പാഴായെന്ന ചെന്നിത്തലയുടെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ചെറുവള്ളി…

Read More

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ടോക്കൺ, നമ്പർ അനുസരിച്ച് പ്രവേശനം

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം സുഗമമാക്കുന്നതിനായി ഫെയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കും. ക്ഷേത്രത്തിന്റെ സമീപത്ത് പന്ത്രണ്ട് ഇടങ്ങളിൽ ഫെയ്‌സ് ആപ്പ് സിസ്റ്റം സ്ഥാപിക്കും. ഫെയ്‌സ് ആപ്പ് സംവിധാനത്തിന് മുന്നിൽ നിന്നാൽ ഭക്തർക്ക് ടോക്കൺ ലഭ്യമാകും. ദർശനസമയം ടോക്കണിലുണ്ടാകും. ദർശന സമയം വരെ പ്രത്യേകം തയ്യാറാക്കിയ കമ്പാർട്ട്മെൻ്റുകളിൽ ഭക്തർക്ക് വിശ്രമിക്കാം. ഭക്തർക്ക് ലഭിക്കുന്ന ടോക്കൺ നമ്പറുകൾ കംപാർട്ട്‌മെന്റുകളിൽ തെളിയും. ഈ സമയമാകുന്ന മുറയ്ക്ക് ടോക്കൺ നമ്പർ അനുസരിച്ച് കമ്പാർട്ട്‌മെന്റുകളിൽ നിന്നും ദർശനത്തിനുള്ള ക്യൂവിലേക്ക് ഭക്തർക്ക് പോകാൻ കഴിയും. ക്ഷേത്രത്തിൽ…

Read More

ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത്: വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നു എന്ന് പറഞ്ഞിട്ട് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഇപ്പോൾ സർക്കാർ ഏർപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ആരോഗ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്നും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത് കടകൾ തുറക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ മറുവശത്ത് അടപ്പിക്കാനുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നതെന്നും രണ്ടു കിലോ അരി വാങ്ങാൻ 500 രൂപയുടെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി…

Read More

സംസ്ഥാനത്ത് അതിതീവ്ര മഴ, ഉരുള്‍ പൊട്ടലിന് സാധ്യത: ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി

  തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെപറ്റംബര്‍ 7 വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴപെയ്യുമെന്നതിനാല്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ച മലയോരമേഖലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത…

Read More

സുഗതകുമാരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയ. പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്നു സുഗതകുമാരി. സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ലെന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ച് അവർ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമർഷവും പെൺകുഞ്ഞ് 90 പോലെയുള്ള കവിതകളിൽ നീറിനിന്നു. സാരേ ജഹാം സെ അച്ഛാ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യൻ യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം…

Read More

ബാബുവിന്റെ രക്ഷാപ്രവർത്തനം: ഇന്ത്യൻ സൈന്യത്തോട് കേരളം നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി

  മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയ  രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി സൈന്യത്തിന് കേരളത്തിന്റെ നന്ദി അറിയിച്ചത്. ആശങ്കകൾക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകും. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെൻറ് സെൻററിലെ സൈനികർ,…

Read More

രണ്ടാം ദിനം വീണത് 15 വിക്കറ്റുകൾ; ബംഗളൂരു ടെസ്റ്റിൽ ശ്രീലങ്കക്ക് 447 റൺസ് വിജയലക്ഷ്യം

  ബംഗളൂരു പിങ്ക് ബോൾ ടെസ്റ്റിൽ ശ്രീലങ്കക്ക് 447 റൺസിന്റെ വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 303ന് 9 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയിർ ചെയ്യുകയായിരുന്നു. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 143 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ്. മൂന്ന് ദിവസവും ഒമ്പത് വിക്കറ്റും ബാക്കി നിൽക്കെ ലങ്കക്ക് ഇനി ജയിക്കാൻ 419 റൺസ് കൂടി വേണം. ബാറ്റ്‌സ്മാൻമാരുടെ ശവപറമ്പായി മാറുകയാണ് ബംഗളൂരുവിലെ പിച്ച്. ഒന്നാം…

Read More

‘സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം’; എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് വ്യക്തമാക്കി. മലയാളികളെല്ലാവരും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന നിത്യഹരിത ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ആവിഷ്‌കാരങ്ങളാണെന്നും എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങളെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ( SP Venkatesh).പശ്ചാത്തല സംഗീതത്തില്‍ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ നൂതനത്വങ്ങള്‍ ഇന്നും ഓര്‍ക്കപ്പെടുന്നു. സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബാംഗങ്ങളുടെയും സൃഹുത്തുക്കളുടെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ചെന്നൈയിലെ വസതിയിലായിരുന്നു എസ്…

Read More