തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി: രണ്ട് കൗൺസിലർമാരെ അറസ്റ്റ് ചെയ്തു

തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രണ്ട് കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് കൗൺസിലർ സി സി ബിജു, എൽ ഡി എഫ് കൗൺസിലർ ഡിക്‌സൺ എന്നിവരാണ് അറസ്റ്റിലായത്. ചെയർപേഴ്‌സണിന്റെയും ഇത് അംഗങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നഗരസഭയിൽ ചെയർപേഴ്‌സൺ ഏകാധിപത്യ ഭരണം നടത്തുന്നുവെന്ന് ആരോപിച്ച് എൽ ഡി എഫ് പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ചെയർപേഴ്‌സന്റെ മുറിയിലെ പൂട്ട് നന്നാക്കാൻ ചെലവായ തുകയെ ചൊല്ലിയായിരുന്നു കഴിഞ്ഞ ദിവസം തർക്കം നടന്നത്. ഇത് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള…

Read More

തെങ്കാശി ബസ് അപകടം; മരണം 7 ആയി

തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി. ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വനരാജ്, കർപ്പകവല്ലി,തേൻമൊഴി, മല്ലിക,മുത്തുലക്ഷ്മി,സുബ്ബലക്ഷ്മി,ഷൺമുഖത്തായ് എന്നിവരാണ് മരിച്ചത്. ഐസിയുവിൽ ചികിത്സയിലുള്ള ഒൻപത് പേരിൽ നാല് പേരുടെ നില ഗുരുതരമെന്ന് തെങ്കാശി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ രണ്ട് ബസ് ഡ്രൈവേഴ്സിനുമെതിരെ എലത്തൂർ പൊലീസ് കേസെടുത്തു….

Read More

യാത്രക്കാർക്ക് ആശ്വാസം; റിസർവേഷൻ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് തയ്യാറാക്കും

ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കും. റെയിൽവേ ബോർഡിന്റേതാണ് പുതിയ നിർദേശം. ദൂരസ്ഥലത്ത് നിന്ന് റെയിൽ വേ സ്റ്റേഷനിലേക്ക് പുറപ്പെടുന്നവർക്ക് വെയിറ്റിംഗ് ലിസ്റ്റ് സംബന്ധിച്ച് നിലവിലെ സംവിധാനത്തിൽ വ്യക്തത ലഭിക്കില്ലെന്ന് വിലയിരുത്തൽ. നിലവിലെ പുതിയ പരിഷ്കാരത്തിലൂടെ ഇതിൽ വ്യക്തത ലഭിക്കും. നിലവിൽ പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപാണ് ചാർട്ട് തയ്യാറാക്കുന്നത്. ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്‌കാരങ്ങളുടെ പുരോഗതി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തതിനു ശേഷമാണ് പുതിയ തീരുമാനം. പുതിയ…

Read More

ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കാൻ നീക്കം; താരം താത്പര്യമറിയിച്ചതായി ഹസൻ

നടൻ ധർമജൻ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമാകുന്നു. കോഴിക്കോട് ബാലുശ്ശേരിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ ധർമജൻ താത്പര്യം അറിയിച്ചതായി യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. നിലവിൽ മുസ്ലിം ലീഗിന്റെ കൈവശമാണ് ബാലുശ്ശേരി. ഇത് സംവരണ മണ്ഡലമാണ്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് സ്ഥാനാർഥിയായ യുസി രാമൻ 15,000ത്തിലധികം വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർഥി പുരുഷൻ കടലുണ്ടിയോട് പരാജയപ്പെട്ടത്. കുന്ദമംഗലം ലീഗിന് നൽകി ബാലുശ്ശേരി ഏറ്റെടുക്കണമെന്ന ആവശ്യം ജില്ലാ കോൺഗ്രസിനുള്ളിലും ശക്തമാണ്. ഈ…

Read More

കൊല്ലത്ത് നാല് വിദ്യാര്‍ത്ഥികള്‍ക്ക് H1N1; സ്‌കൂള്‍ അധികൃതരുമായി അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് H1 N1 സ്ഥിരീകരിച്ചു. എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ 9 ക്ലാസിലെ കുട്ടികള്‍ക്കാണ് H1N1 ബാധിച്ചത്. പനി ബാധിച്ച കുട്ടികള്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി തുടങ്ങി. പനി ബാധിച്ച മറ്റുകുട്ടികളെ ടെസ്റ്റ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കൂടുതല്‍ കുട്ടികള്‍ക്ക് അസുഖം ബാധിച്ചതായും സംശയമുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുമായി ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചു. പനി ബാധിച്ച നാല്…

Read More

മുഖ്യമന്ത്രി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു; അഭിനന്ദനവുമായി ശശി തരൂർ എംപി

  വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എംപി. കേരളത്തിന്റെ വികസനത്തിന് തടസ്സമായ കാര്യങ്ങളെ മാറ്റാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നുവെന്നും തരൂർ പറഞ്ഞു. ലുലു മാളിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ സാക്ഷി നിർത്തിയായിരുന്നു തരൂരിന്റെ അഭിനന്ദനം സംസ്ഥാനം വ്യവസായ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹമനസ്ഥിതിയുള്ള ചിലരുണ്ടെന്നും വ്യവസായ സംരഭങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാൾ ഉദ്ഘാടനം…

Read More

ഒമാന്‍ കടലില്‍ എണ്ണ ടാങ്കര്‍ കൂട്ടിയിടിച്ചു; 24 ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കര്‍ കൂട്ടിയിടിച്ച് അപകടം. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉൾക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു. മൂന്ന് കപ്പലുകള്‍ തമ്മില്‍…

Read More

മലയാറ്റൂർ സ്‌ഫോടനം: പാറമട ഉടമ ബെന്നി പുത്തേൻ അറസ്റ്റിൽ

എറണാകുളം മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പാറമട ഉടമ ബെന്നി പുത്തേൻ അറസ്റ്റിൽ. ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മലയാറ്റൂർ നീലീശ്വരം സ്വദേശിയാണ്   പാറമടയോട് ചേർന്ന് വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിൽ 21ന് പുലർച്ചെയുണ്ടായ സ്‌ഫോടനത്തിലാണ് തമിഴ്‌നാട് സ്വദേശി പെരിയണ്ണൻ, കർണാടക സ്വദേശി ഡി നാഗ എന്നിവർ മരിച്ചത്. കെട്ടിടത്തിൽ വെടിമരുന്ന് സൂക്ഷിച്ചത് അനധികൃതമായിട്ടാണെന്ന് കണ്ടെത്തിയിരുന്നു.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ വർധിച്ചു

  തുടർച്ചയായ വിലയിടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. പവന് 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,440 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4430 രൂപയിലെത്തി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1784.94 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,265 രൂപയായി.  

Read More

തിരൂരിൽ വാക്കുതർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു

മലപ്പുറം തിരൂരിൽ രണ്ട് പേർക്ക് കുത്തേറ്റു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കത്തിക്കുത്തുണ്ടായത്. കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി, മൂസാന്റെ പുരക്കൽ മുഹമ്മദ് റാഫി എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും പരസ്പരം കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More