തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച സ്ഥാനാര്‍ഥി മരിച്ചു. തിരുവനന്തപുരം അരുവിക്കര ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന വിജയകുമാരന്‍ നായരാണ് ചികിത്സയിലിരിക്കേ മരിച്ചത്. വീടിന് പിന്നിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ടെത്തിയത്.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശനിയാഴ്ച ഉച്ചയോടെയാണ് വിജയകുമാരന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മകന്‍ കണ്ടതോടെ ആശുപത്രിയില്‍ എത്തിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.








