Headlines

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു. മുഖ്യമന്ത്രി മമത ബാനർജിക്കാണ് കായികമന്ത്രി രാജി കത്ത് കൈമാറിയത്. സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് താൻ രാജിവെക്കുന്നത് എന്നാണ് രാജി കത്തിൽ വ്യക്തമാക്കുന്നത്. മന്ത്രിസഭയിലെ മമതാ ബാനർജിയുടെ വിശ്വസ്തരിലൊരാളാണ് അരൂപ് ബിശ്വാസ്. മെസി പങ്കെടുത്ത പരിപാടിയുടെ സംഘാടകവീഴ്ച പ്രതിപക്ഷം ആയുധമാക്കുന്നതിനിടയിലാണ് കായിക മന്ത്രിയുടെ രാജി….

Read More

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചു

കൽപ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചിട്ടുണ്ട്. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ സമീപത്തുള്ള തോട്ടത്തിൽ കടുവയെ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത് തന്നെയാണ് ഇപ്പോൾ കടുവയെ കണ്ടെത്തിയിരിക്കുന്നത്. കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം മേഖലയിൽ കർശന ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ആർ ആർ…

Read More

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര നീക്കം: പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; പേര് മാറ്റം രണ്ടാം ഗാന്ധി വധത്തിന് തുല്യമെന്ന് യൂത്ത് ലീഗ്

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം. ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ലോകസഭയില്‍ ബില്ല് അവതരിപ്പിച്ച കേന്ദ്ര കൃഷി മന്ത്രി ശിവ രാജ് സിങ് ചൗഹാന്‍ പറഞ്ഞു. എന്നാല്‍ ബില്‍ അധികാരവികേന്ദ്രീകരണത്തിനും ഭരണഘടനയ്ക്കും എതിരാണെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. പാര്‍ലമെന്റിന് പുറത്ത് ഗാന്ധി ചിത്രങ്ങളുമായെത്തിയാണ് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമുയര്‍ത്തിയത്. കെ സി…

Read More

ബോണ്ടി ബീച്ച് വെടിവയ്പ്പ്; അക്രമം നടത്തിയ ഇന്ത്യക്കാരന്‍; ഹൈദരാബാദ് സ്വദേശി സാജിദ് അക്രം

സിഡ്നിയിലെ ബോണ്ടി ബീച്ച് വെടിവയ്പ്പിലെ തോക്കുധാരികളില്‍ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരണം. 1998 ലാണ് സാജിദ് അക്രം ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയത്. ഓസ്‌ട്രേലിയയില്‍ എത്തിയതിന് ശേഷം സാജിദ് അക്രം ഫിലിപ്പിന്‍സ് യാത്ര നടത്തിയത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് എന്നും വിവരമുണ്ട്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സാജിദിന്റെ മകന്‍ നവീദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ഭീകരസംഘടനയായ ഐഎസിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരാണെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പറഞ്ഞു. 1998ലാണ് സാജിദ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതെന്ന് തെലുങ്കാന പൊലീസ്…

Read More

പിണറായിയിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി, അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

കണ്ണൂർ: കണ്ണൂർ പിണറായില്‍ ബോംബ് കയ്യില്‍നിന്ന് പൊട്ടി സിപിഎം പ്രവര്‍ത്തകന് ഗുരുതര പരിക്ക്. വലത് കൈപ്പത്തി ചിതറിയ വിപിന്‍ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം. അതേസമയം, പാനൂരില്‍ സിപിഎം സൈബർ ഗ്രൂപ്പുകള്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി തുടരുകയാണ്. ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സിപിഎം ആയുധം താഴെ വെക്കണമെന്ന് കെപിസിസി പ്രസിഡ‍ന്‍റ് ആവശ്യപ്പെട്ടു ഉച്ചയ്ക്ക് രണ്ടരയോടെയാണ് പിണറായി വെണ്ടുട്ടായില്‍ സ്ഫോടനമുണ്ടായത്. കനാല്‍ക്കരയില്‍ ആളൊഴിഞ്ഞ ഭാഗത്തുണ്ടായ…

Read More

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി. രമേശ് ചെന്നിത്തലയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് എസ്‌ഐടിയുടെ നീക്കം. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല മോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്. ഒരു വ്യവസായി തന്നോട് അത് സംബന്ധിച്ച് ഇടപാടുകളെ കുറിച്ച് വ്യക്തമാക്കി എന്നായിരുന്നു രമേശ് ചെന്നിത്തല അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചു. ഇന്ന് ഈഞ്ചക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി…

Read More

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ

ദില്ലി: 91 രൂപയിൽ താഴോട്ട് പതിച്ച വലിയ മൂല്യ തകർച്ചയിൽ ഇന്ത്യൻ രൂപ. ഇന്ന് വിനിമയം തുടങ്ങിയപ്പോൾ ആരംഭിച്ച പതനം ഇപ്പോഴും തുടരുകയാണ്. ഇതുവരെ 31 പൈസയാണ് ഇന്നു മാത്രം മൂല്യം ഇടിഞ്ഞത്. ഒരു ഡോളറിന് 91 രൂപ 5 പൈസ എന്ന നിലയിലാണ് ഇപ്പോൾ വിനിമയം നടക്കുന്നത്. ഇന്നത്തെ വിനിമയത്തില്‍ ഇതുവരെ ഒരു തവണ പോലൂം രൂപ തിരിച്ചുവരവിന് ശ്രമിച്ചിട്ടില്ല. ഡോളറിനുള്ള ഉയർന്ന ഡിമാൻഡും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ കാലതാമസവുമാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമായി പ്രധാനമായും…

Read More

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂട്യൂബര്‍ ബ്ലെസ്‌ലി പിടിയില്‍

ഡിജിറ്റല്‍ തട്ടിപ്പ് കേസില്‍ യൂട്യൂബര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്‌ലി പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശ്ശേരി, കോടഞ്ചേരി, കാക്കുര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് കോടികളുടെ ഡിജിറ്റല്‍ തട്ടിപ്പ് നടന്നത്. ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് പണം വാങ്ങി ഈ പണം ക്രിപ്‌റ്റോ കറന്‍സിയാക്കിക്കൊണ്ടാണ് തട്ടിപ്പ്. ബ്ലെസ്‌ലി ഉള്‍പ്പെടെ 12 പേരെയാണ്…

Read More

‘സൂരജ്‌ലാമ വിഐപി അല്ലാത്തത് കൊണ്ടാണോ അദ്ദേഹത്തിനിത് സംഭവിച്ചത്’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സൂരജ്‌ലാമ തിരോധാന കേസില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ഹൈക്കോടതി വിമര്‍ശനം. ഇമിഗ്രേഷന്‍ നടപടികള്‍ കൃത്യമായി പാലിക്കാത്തതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്ന് സൂരജ് ലാമയുടെ കുടുംബം ആവശ്യപ്പെട്ടു. സൂരജ് തിരോധാന കേസില്‍ വിമര്‍ശനം തുടരുകയാണ് ഹൈക്കോടതി. പോലീസും, എയര്‍പോര്‍ട്ട് അധികൃതരും കളമശ്ശേരി മെഡിക്കല്‍ കോളേജും ആണ് വെട്ടിലായത്. കുവൈറ്റില്‍ നിന്ന് ഡിപ്പോര്‍ട്ട് ചെയ്തയാള്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട കോടതി ചോദിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ നടപടികളിലെ വീഴ്ചയും…

Read More

തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച സ്ഥാനാര്‍ഥി മരിച്ചു

തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച സ്ഥാനാര്‍ഥി മരിച്ചു. തിരുവനന്തപുരം അരുവിക്കര ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന വിജയകുമാരന്‍ നായരാണ് ചികിത്സയിലിരിക്കേ മരിച്ചത്. വീടിന് പിന്നിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശനിയാഴ്ച ഉച്ചയോടെയാണ് വിജയകുമാരന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മകന്‍ കണ്ടതോടെ ആശുപത്രിയില്‍ എത്തിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

Read More