മുല്ലപ്പെരിയാറില്‍ പുതിയ ഡാം: നയപ്രഖ്യാപനത്തിന് എതിരെ തമിഴ്‌നാട് കോടതിയിലേക്ക്

  മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന കേരള നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തെ ശക്തമായി എതിര്‍ത്തു തമിഴ്‌നാട് രംഗത്ത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനുസുരക്ഷാ പ്രശ്‌നങ്ങളില്ലെന്നു സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയതാണ്. നയപ്രഖ്യാപന പ്രസംഗത്തിലെ അണക്കെട്ടിനെ കുറിച്ചുള്ള ഭാഗം സുപ്രീം കോടതി ഉത്തരവിനെ അവഹേളിക്കലാണ്. അണക്കെട്ട് സുരക്ഷിതമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ല. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ഏകപക്ഷീയ നീക്കങ്ങളെ എതിര്‍ക്കുമെന്നും തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി ദുരൈമുരുകന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ മുല്ലപ്പെരിയാര്‍ കേസ് സുപ്രീം…

Read More

ലോകത്തിലെ ഏറ്റവും വിലപിടിച്ച മരുന്നും അനുബന്ധകാര്യങ്ങളും; ആസ്റ്റര്‍ മിംസ് സംവാദം സംഘടിപ്പിച്ചു

  കോഴിക്കോട് : ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരുന്നുകളുടെ ഉപയോഗവും, അനുബന്ധമായ കാര്യങ്ങളും വിലയിരുത്തിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ സംവാദം സംഘടിപ്പിച്ചു. ആസ്റ്റര്‍ മിംസില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ന്യൂറോ മസ്‌കുലാര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദം ബഹു. കേരള ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പ്രാരംഭ ദശയിലായതിനാലാണ് ഈ മരുന്നുകള്‍ക്ക് ഇത്രയേറെ വില വരുന്നതെന്നും കുറച്ച് കാലത്തിനകം തന്നെ മരുന്നുകള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ടെന്നും സംവാദം വിലയിരുത്തി. സൗജന്യമായി ലഭ്യമാക്കുവാനുള്ള…

Read More

ബൈഡനേയും ഫൗചിയേയും കൊല്ലാൻ വൈറ്റ് ഹൗസിലേക്ക് തിരിച്ചു; 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു

  യുഎസ്എ: റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വൈറ്റ് ഹൗസിലേക്ക് പോവുകയായിരുന്ന 25കാരനെ വലയിലാക്കി പൊലീസ്. ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്ത കൊലപ്പെടുത്തേണ്ട പ്രമുഖരുടെ പേരുകൾ അടങ്ങിയ ‘ ഹിറ്റ് ലിസ്റ്റി” ലാകട്ടെ പ്രസിഡന്റ് ജോ ബൈഡൻ, യു.എസിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി തുടങ്ങിയവരും. അയോവയിൽ അശ്രദ്ധമായ രീതിയിൽ വാഹനമോടിച്ചതിനെ തുടർന്നാണ് കൗചുവ ബ്രില്ല്യൺ ഷിയോംഗ് എന്ന കാലിഫോർണിയ സ്വദേശിയെ പൊലീസ് പിടികൂടിയത്. പരിശോധനയിൽ ഇയാളുടെ പക്കൽ എ.ആർ – 15 മോഡൽ റൈഫിൾ,…

Read More

ആഴിമല ക്ഷേത്രത്തിൽ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ആഴിമല ക്ഷേത്രത്തിൽ ക്ഷേത്ര ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ വിജയൻ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ക്ഷേത്ര പരിസരം പ്രഷർ പമ്പ് ഉപയോ​ഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഷോക്കേറ്റ് വീണ രാഹുലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു വര്‍ഷമായി ക്ഷേത്രത്തിൽ ജോലി ചെയ്യുകയായിരുന്നു.

Read More

ജർമനിയിൽ ആഫ്രിക്കൻ പന്നിപ്പനി ഭീഷണി

ജര്‍മ്മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ജര്‍മ്മന്‍-പോളണ്ട് അതിര്‍ത്തിക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. യൂറോപ്പിലെ ഏറ്റവും വലിയ പന്നി മാംസ ഉത്പാദകരാണ് ജര്‍മ്മനി. പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ടണ്‍ പന്നി മാംസമാണ് ജര്‍മ്മനി ഉത്പാദിപ്പിക്കുന്നത്. ”നിര്‍ഭാഗ്യവശാല്‍ ചത്ത പന്നിയില്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം പകരുന്നത് തടയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും” കൃഷിമന്ത്രി ജൂലിയ ക്ലോക്നര്‍ പറഞ്ഞു. ആഫ്രിക്കന്‍ പന്നിപ്പനി പൊതുവെ കാട്ടുമൃഗങ്ങള്‍ക്കിടയിലും വളര്‍ത്തുമൃഗങ്ങള്‍ക്കിടയിലും അതിവേഗം പടര്‍ന്നുപിടിക്കുന്ന ഒന്നാണ്….

Read More

കെ ജെ ഷൈന്‍ നല്‍കിയ അധിക്ഷേപ പരാതി; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സി കെ ഗോപാലകൃഷ്ണന്‍

സിപിഐഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ അധിക്ഷേപ പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഒന്നാം പ്രതി സി കെ ഗോപാലകൃഷ്ണന്‍ കോടതിയില്‍. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. പിടിച്ചെടുത്ത ഫോണിലെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ഇന്നലെ ഉച്ചയോടെ ഗോപാലകൃഷ്ണന്റെ പറവൂരിലെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്നാണ് ഗോപാലകൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. രണ്ടാംപ്രതി കെ എം ഷാജഹാന് ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക്…

Read More

അടിമാലി മണ്ണിടിച്ചിൽ: പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി

അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി. ഇടത് കാലാണ് മുറിച്ചുമാറ്റിയത്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. അപ​കടത്തിൽ സന്ധ്യയുടെ കാലിന് ​ഗുരുതരമായി പരുക്കേറ്റിരുന്നു. കാൽ മുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞെന്നും രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചിരുന്നു.മണ്ണിടിഞ്ഞതോടെ, കോൺക്രീറ്റ് മേൽക്കൂര ഇവർക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ആറ് മണിക്കൂറോളം നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിലാണ് ഇരുവരെയും…

Read More

സുൽത്താൻ ബത്തേരിയിൽ ആശങ്ക ഒഴിഞ്ഞു: ഇന്ന് നടത്തിയ 124 പേരുടെ ആൻ്റിജൻ ടെസ്റ്റിൽ എല്ലാം നെഗറ്റീവ്

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരിയിൽ ആശങ്ക ഒഴിഞ്ഞു: ഇന്ന് നടത്തിയ 124 പേരുടെ ആൻ്റിജൻ ടെസ്റ്റിൽ എല്ലാം നെഗറ്റീവ് ആയി. ചെതലയം ഫാമിലി ഹെൽത്ത് സെൻ്ററിൽ നടത്തിയ പരിശോധനയിലാണ് എല്ലാം നെഗറ്റീവായത്. കഴിഞ്ഞദിവസം സുൽത്താൻബത്തേരിയിൽ കോവിഡ് സമ്പർക്കം മൂലം കടകൾ അടക്കം പതിനൊന്നോളം സ്ഥാപനങ്ങൾ അടപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വർക്കാണ് ഇന്ന് ആൻ്റിജൻ ടെസ്റ്റ് നടത്തിയത് .എല്ലാം നെഗറ്റീവ് ആയതിനാൽ അടച്ചിട്ട് അണുനശീകരണം നടത്തിയ എല്ലാ ഷോപ്പുകളും ഉടൻ തുറന്നേക്കും

Read More

തിരുവനന്തപുരം കോർപ്പറേഷൻ തിരിച്ചുപിടിക്കാൻ കോൺഗ്രസ്; കെ എസ് ശബരീനാഥൻ കവടിയാറിൽ മത്സരിക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ തിരിച്ചുപിടിക്കുമെന്ന് കെ മുരളീധരൻ. ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ശബരീനാഥ്‌ കവടിയാറിൽ മത്സരിക്കും. കോൺഗ്രസ് സീനിയർ അംഗം ജോൺസൺ ജോസഫ് ഉള്ളൂരിൽ മത്സരിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ വാഴുതക്കാട് വാർഡിൽ. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടട വാർഡിലും പേരൂർക്കടയിൽ ജി മോഹനൻ (പേരൂർക്കട മോഹനൻ),…

Read More

ഇനി മുതൽ സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസം; ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ശനിയാഴ്ചകളിലും പ്രവൃത്തി ദിവസമായിരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സർക്കാർ, അർധ സർക്കാർ, സ്വയം ഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച മുതൽ പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. കൂടുതൽ ഇളവുകൾ വന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം പിൻവലിച്ചിരിക്കുന്നത്.

Read More