ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബർ-നവംബർ മാസത്തിൽ
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തെരഞ്ഞെടുപ്പ്. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ദിവസമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താൻ അവസാനമുണ്ടാകും. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമായിരിക്കും നിരീക്ഷണത്തിൽ കഴിയന്നവരുടെ പോളിംഗ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ 7 മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ് നടക്കുക. ഒരു മണിക്കൂർ സമയമാണ് അധികം അനുവദിച്ചിരിക്കുന്നത്. 243 അംഗ സഭയിൽ…
