സൗദിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിയ്ക്ക് ദാരുണാന്ത്യം

കൊല്ലം കടയ്ക്കല്‍ സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന പ്രശാന്താണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല. 15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ),…

Read More

റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കാൻ തയ്യാറെന്ന് ബോറിസ് ജോൺസൺ

  രാജ്യത്തെ സംരക്ഷിക്കാനുള്ള യുക്രൈൻ ജനതയുടെ ആഗ്രഹത്തെ വ്‌ളാഡിമിർ പുടിൻ കുറച്ചുകാണുന്നതായി ബോറിസ് ജോൺസൺ. പടിഞ്ഞാറിന്റെ ഐക്യവും ദൃഢനിശ്ചയവും പുടിൻ കുറച്ചുകാണുന്നു. ഉപരോധത്തിലൂടെ റഷ്യയിൽ സാമ്പത്തിക സമ്മർദ്ദം ഉണ്ടാകും . റഷ്യൻ അധിനിവേശത്തിനിടയിൽ രാജ്യത്തെയും ലോകത്തെയും അണിനിരത്തിയ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ധീരതയെയും ബോറിസ് പ്രശംസിച്ചു. യുകെയും മറ്റുള്ളവരും പ്രവചിച്ച ദുരന്തം വ്‌ളാഡിമിർ പുടിന്റെ അധിനിവേശത്തോടെ സംഭവിച്ചു. സംഭവിക്കുന്നത് പ്രതീക്ഷിച്ചതിലും മോശമാണ്. യൂറോപ്യൻ ഭൂഖണ്ഡത്തിൽ സംഭവിക്കുന്ന ദുരന്തമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.“കുട്ടികളെ കൊല്ലാൻ ടവർ ബ്ലോക്കുകളിലേക്ക് മിസൈലുകൾ…

Read More

റഷ്യക്കെതിരെ യുക്രൈന്റെ സൈബറാക്രമണം; പുടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തകർത്തു

  റഷ്യക്കെതിരെ സൈബർ ആക്രമണം നടത്തി യുക്രൈൻ. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിടർ പുടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആക്രമിക്കപ്പെട്ടു. ഐടി സൈന്യത്തെ വിന്യസിച്ചതായി യുക്രൈൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം പുട്ടിന്റെ ഓഫീസിൻരെ സൈറ്റാണ് ആക്രമിക്കപ്പെട്ടത്. റഷ്യൻ സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും റഷ്യൻ മാധ്യമ സ്ഥാപനങ്ങളുടെയും സൈറ്റുകൾക്ക് നേരെ സൈബറാക്രമണം നടന്നു. കഴിഞ്ഞ ദിവസം യുക്രൈനിലും വ്യാപകമായ സൈബറാക്രമണം നടന്നിരുന്നു. എന്നാൽ ഈ ആക്രമണങ്ങളിൽ പങ്കില്ലെന്ന നിലപാടാണ് റഷ്യ സ്വീകരിച്ചത്. നേരത്തെ റഷ്യയുടെ സൈബറാക്രമണത്തിനെതിരെ പങ്കുചേരാൻ സൈബർ ഹാക്കർമാരുടെ സഹായം…

Read More

ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ്

ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡാന്റായും നിയമിച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസില്‍ അധ്യക്ഷനില്ലാത്ത സാഹചര്യത്തിലേക്ക് എത്തിയത്. സംസ്ഥാന ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയുടെ പേരായിരുന്നു സജീവമായി പരിഗണിച്ചതെങ്കിലും ഒടുവില്‍ ഒജെ ജനീഷിലേക്ക് എത്തുകയായിരുന്നു ഷാഫി പറമ്പില്‍ മുന്നോട്ടുവെച്ച പേരായിരുന്നു ഒജെ ജനീഷിന്റേത്. യൂത്ത് കോണ്‍ഗ്രസിലെ നിലവിലെ സംസ്ഥാന ഭാരവാഹികളില്‍ നിന്ന് തന്നെ അധ്യക്ഷ പദവിയിലേക്ക് എത്തണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. കെഎസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റായി…

Read More

പ്ലേ ഓഫ് ഉറപ്പിക്കാൻ കൊൽക്കത്ത, ഒന്നാമത് എത്താൻ ഡൽഹി; ടോസ് കാപിറ്റൽസിന്

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി കാപിറ്റൽസിനെ നേരിടും. ടോസ് നേടിയ കാപിറ്റൽസ് കൊൽക്കത്തയെ ബാറ്റിംഗിന് അയച്ചു. മുംബൈ ഇന്ത്യൻസിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായാണ് ഡൽഹി ഇന്നിറങ്ങുന്നത്.   അതേസമയം പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാനായാണ് കൊൽക്കത്തയുടെ ശ്രമം. 10 മത്സരങ്ങൾ പൂർത്തിയായപ്പോൾ 10 പോയിന്റുമായി അവർ നാലാം സ്ഥാനത്താണ്. മുംബൈയും ഡൽഹിയും ആർ സി ബിയും ഏകദേശം പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കൊൽക്കത്ത ടീം: ശുഭം ഗിൽ,…

Read More

സംസ്ഥാനത്ത് ഇന്ന് ബാറുകളും തുറക്കില്ല; ഇന്ന് പൂർണ മദ്യനിരോധനം

  സംസ്ഥാനത്ത് ഇന്ന് ബാറുകൾ തുറക്കില്ല. തിരുവോണ ദിനമായതിനാലാണ് മദ്യശാലകൾ തുറക്കാത്തത്. ബെവ്‌കോ ഔട്ട് ലെറ്റുകൾ ഇന്ന് തുറക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ബാറുകളും പൂട്ടിക്കിടക്കുന്നതോടെ സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ ഒന്നും പ്രവർത്തിക്കില്ല ബെവ്‌കോ തുറക്കാത്തതിനാൽ ബാറുകളിൽ ഇന്ന് തിരക്ക് വർധിക്കാനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാലാണ് ബാറുകളും തുറക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.

Read More

വയനാട്ടിൽ 95 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 90 പേര്‍ക്ക് രോഗബാധ 10 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (10.09.20) 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവർത്തകയും 4 പോലീസ്കാരും ഉള്‍പ്പെടെ 90 പേർക്ക് സമ്പർക്കത്തിലൂടെ. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാലുപേർക്ക്, വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗം ബാധിച്ചു. 10 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1904 ആയി. ഇതില്‍ 1512 പേര്‍ രോഗമുക്തരായി. നിലവില്‍ 382 പേരാണ് ചികിത്സയിലുള്ളത്. രോഗബാധിതരായവര്‍: പടിഞ്ഞാറത്തറ സ്വദേശികൾ…

Read More

‘ഞാൻ ഡി മണിയല്ല, എം സുബ്രഹ്മമണി’; ശബരിമല സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ലെന്ന് ദിണ്ടിഗലിലെ വ്യവസായി

ശബരിമല കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി ദിണ്ടിഗലിലെത്തി ചോദ്യം ചെയ്തയാൾ. എന്റെ നമ്പർ ആരോ മിസ് യൂസ് ചെയ്യുന്നു. അതെ കുറിച്ചാണ് SIT ചോദിച്ചത്. ഒരു തെറ്റും ചെയ്തിട്ടില്ല. ശബരിമല സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല. താൻ ഉപയോഗിക്കുന്ന നമ്പർ മറ്റൊരാളുടെ പേരിലാണ് ഉള്ളത്. ആ ആൾ നമ്പർ ദുരുപയോഗം ചെയ്തു. താൻ ഡി മണിയല്ല, എം സുബ്രഹ്മമണിയാണെന്നും അദ്ദേഹം പറഞ്ഞു. താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ് സ്വർണ്ണക്കച്ചവടവുമായി യാതൊരു ബന്ധവുമായില്ലെന്നും…

Read More

താജ്മഹലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ടിൻ കണ്ടെയ്‌നർ കണ്ടെത്തി; സുരക്ഷ ശക്തമാക്കി അധികൃതർ

താജ്മഹലിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ടിൻ കണ്ടെയ്നർ കണ്ടെത്തി. അതീവ സുരക്ഷയുള്ള സ്ഥലത്ത് നിന്നാണ് ടിൻ കണ്ടെയ്നർ കണ്ടെത്തിയത് അധികൃതരിലും വിനോദ സഞ്ചാരികളിലും സുരക്ഷാ ഉദ്യോഗസ്ഥരിലും ആശങ്ക സൃഷ്ടിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ടിൻ കണ്ടെയ്നർ കണ്ടെത്തിയത്. ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിവരം ബോംബ് സ്‌ക്വാഡിനെ അറിയിച്ചു. തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കണ്ടെയ്നർ അവിടെ നിന്നും നീക്കി. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർണ്ണമാകുന്നതുവരെ താജ്മഹലിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം…

Read More

സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കൊവിഡ്, 23 മരണം; 4544 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂർ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂർ 131, വയനാട് 105, കാസർഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More