WHEN A CALL COMES IN FROM AN UNFAMILIAR NUMBER

When a call comes in from an unfamiliar number, you can see the person’s picture and information, and their photo is automatically saved on all the numbers saved on the mobile. Today we introduce you to a very useful application for anyone who uses a smartphone, this application helps to identify the caller you actually…

Read More

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു; കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു. തിരൂർ സ്വദേശിനി അയോണ മോൺസന്റെ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു അയോന മോൺസൺ. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും.അയോണ മോൺസന്റെ വൃക്ക കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. വൃക്ക മാറ്റിവെക്കാനുള്ള നാലുപേരുടെ ക്രോസ് മാച്ചിങ്…

Read More

പ്രീസീസൺ: ആദ്യ പരിശീലന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന് മുമ്പോടിയായുള്ള പരിശീലന മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 42-ാം മിനിറ്റിൽ ബുജൈർ നേടിയ ഏക ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവി. വിദേശതാരങ്ങളോ ഇന്ത്യൻ താരങ്ങളോ ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ ഒന്നാം നമ്പർ ഗോൾകീപ്പർ ആൽബിനോ ഗോമസ്, സഞ്ജീവ് സ്റ്റാലിൻ, സന്ദീപ്, ഹക്കു, ജസ്സൽ കാർണൈറോ, പ്യൂട്ടിയ, ഖബ്ര, സൈത്യാസെൻ, പ്രശാന്ത്, ശുഭഘോഷ്, മഹേഷ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയില്‍ ഇറങ്ങിയത്. എന്നാൽ പേരു കേട്ട ബ്ലാസ്റ്റേഴ്‌സിന്‍റെ പെരുമയെ…

Read More

6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്തു; കൊല്ലം ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം

ശബരിമലയ്ക്ക് പിന്നാലെ കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം. കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം ക്ലാവുപിടിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം എങ്ങും എത്തിയില്ല. പത്തുവർഷമായ പരാതിയിലാണ് നടപടി എടുക്കാതെ ദേവസ്വം ബോർഡിൻ്റെ ഈ ഒളിച്ചുകളി. 6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്ത് പോവുകയായിരുന്നു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിരിന്നു. അന്വേഷണത്തിൻ്റെ ഭാഗമായി കൊണ്ടുപോയ കൊടിമരത്തിലെ സ്വർണ്ണപ്പാളികൾ ദേവസ്വം ബോർഡ് തിരിച്ചു…

Read More

വയനാട്ടിലെ ബാണാസുരൻ മലയിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി

കൽപ്പറ്റ. : ഇന്നലെ വയനാട്ടിലെ ബാണാസുരൻ മലയിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി. കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും, നിലവിൽ ആരും കസ്റ്റഡിയിൽ ഇല്ലെന്നും സംഭവം നടന്ന സ്ഥലത്ത് നിന്നും രക്ത സാമ്പിൾ പരിശോധിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. .മാറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല.സ്ത്രീകളാരും സംഘത്തിൽ ഉണ്ടായിരുന്നില്ല.രാവിലെ ഒമ്പതേകാലോട് കൂടിയാണ്…

Read More

ധനകാര്യവകുപ്പ് ശമ്പളത്തിനുള്ള അലോട്ട്‌മെന്റ് നടത്തുന്നില്ല; കോളജ് ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട ഗതികേട്

സംസ്ഥാനത്ത് കോളേജ് ഗസ്റ്റ് അധ്യാപകര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. ഈ വര്‍ഷം നിയമിച്ച ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കില്ലെന്ന് പരാതി. അധ്യാപകര്‍ക്ക് ശമ്പളത്തിനുള്ള അലോട്ട്‌മെന്റ് ധനകാര്യവകുപ്പ് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ 200ലധികം കോളേജുകളില്‍ 6,000 ത്തിനും 10000 ഇടയില്‍ ഗസ്റ്റ് അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. 18,000 മുതല്‍ 25,000 വരെയാണ് ഓരോരുത്തരുടെയും ശമ്പളം. അതായത് അസോസിയേറ്റ് പ്രൊഫസര്‍മാരുടെ ശമ്പളത്തിന്റെ പത്തിലൊന്നും, അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ശമ്പളത്തിന്റെ അഞ്ചില്‍ ഒന്നുമാണ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളമെന്നര്‍ത്ഥം. പക്ഷേ സംസ്ഥാനത്തെ…

Read More

കാസർകോട് ഒരു സ്‌കൂളിലെ ഏഴ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി; നാല് പേർക്കായി അന്വേഷണം

കാസർകോട് ഉദുമയിൽ ഒരു സ്‌കൂളിലെ ഏഴ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി. ബേക്കൽ, അമ്പലത്തറ പോലീസ് സ്‌റ്റേഷനുകളിലായി ഏഴ് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. വ്യത്യസ്ത സമയങ്ങളിലായാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് മൊഴി. പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കായി പോലീസ് തെരച്ചിൽ തുടങ്ങി.

Read More

ഏറെ ഉയരങ്ങളിലേക്ക് എത്തട്ടെ: സഹപാഠിയായ നിയുക്ത മന്ത്രി മുഹമ്മദ് റിയാസിന് ഭാവുകങ്ങൾ നേർന്ന് മുനവ്വറലി തങ്ങൾ

  നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസിന് ഭാവുകങ്ങൾ നേർന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കോഴിക്കോട് ഫാറൂഖ് കോളേജിൽ ഇരുവരും സഹപാഠികളായിരുന്നു. റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷം.ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു,മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം.നല്ല സംഘാടകനും…

Read More

സംസ്ഥാനത്ത് ഇന്ന് 26,514 പേർക്ക് കൊവിഡ്, 13 മരണം; 30,710 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍ഗോഡ് 573, വയനാട് 524 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,176 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍…

Read More

കെ റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളോട് മറുപടി പറയാതെ സീതാറാം യെച്ചൂരി

  കെ റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളോട് മറുപടി പറയാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ ചോദ്യങ്ങൾക്കും കേരള ഘടകം കൃത്യമായി നിലപാട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കേന്ദ്രക്കമ്മിറ്റി യോഗത്തിന് ശേഷം യെച്ചൂരിയുടെ പ്രതികരണം. മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയതും ട്വീറ്റ് ചെയ്തതും സീതാറാം യെച്ചൂരി. മഹാരാഷ്ട്ര സംസ്ഥാനക്കമ്മിറ്റി നിലപാട് പറഞ്ഞതിനൊപ്പം തന്നെ പാർട്ടിയുടെ ദേശീയ നിലപാട് പറയാൻ യെച്ചൂരിക്ക് തടസ്സങ്ങളുണ്ടായില്ല. എന്നാൽ കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് പറയാൻ കഴിയാതെ…

Read More