Headlines

പ്രതിഷേധക്കാർ തടഞ്ഞതോടെ പ്രധാനമന്ത്രി ഫ്‌ളൈ ഓവറിൽ കുടുങ്ങിയത് 20 മിനിറ്റ് നേരം; വൻ സുരക്ഷാ വീഴ്ച

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്ച. മോദിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറിൽ കുടുങ്ങിയത് 20 മിനിറ്റോളം നേരമാണ്. ഇതേ തുടർന്ന് ഫിറോസ്പൂരിൽ നടക്കേണ്ട സമ്മേളന പരിപാടി റദ്ദ് ചെയ്തു. യാത്ര മതിയാക്കി പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി ഹുസൈനിവാലയിലെ ദേശീയസ്മാരകത്തിൽ പുഷ്പചക്രങ്ങൾ അർപ്പിക്കാൻ പോകുന്നതിനിടെയാണ് സംഭവം. പ്രതിഷേധക്കാർ റോഡ് തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം നേരം കുടുങ്ങിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ ഒഴിവാക്കി റോഡ് മാർഗം ഹുസൈനിവാലയിലേക്ക് പോകാൻ പ്രധാനമന്ത്രി…

Read More

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ദില്ലി: ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബിൽ നാളെ ലോക്സഭയിൽ കൊണ്ടുവന്നേക്കും. ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന്…

Read More

‘ഒരു പെൺകുട്ടിയും എനിക്കെതിരെ പരാതി നൽകിയിട്ടില്ല, അവിഹിതമായ മാർഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല; എല്ലാം സധൈര്യം നേരിട്ടു’; രാജ് മോഹൻ ഉണ്ണിത്താൻ

ജോൺ ബ്രിട്ടാസിന് മറുപടിയുമായി രാജ് മോഹൻ ഉണ്ണിത്താൻ എം പി. ബ്രിട്ടാസിന് തന്നോട് ഇത്രമേൽ ഇഷ്ടമുണ്ടെന്ന് കഴിഞ്ഞ ദിവസം അറിഞ്ഞു. ബ്രിട്ടാസിന്റെ പാർട്ടിയാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്. സകല വിചാരണയും താൻ നേരിട്ടു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തനിക്കറിയാം. ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ല. അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല. താൻ ആൾക്കൂട്ട വിചാരണ നേരിട്ടു. എല്ലാം സധൈര്യം നേരിട്ടു. അന്നും ഇന്നും കുടുംബം ഒപ്പമുണ്ടെന്നും രാജ് മോഹൻ ഉണ്ണിത്താൻ…

Read More

യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; നാളെ വൈകുന്നേരത്തോടെ കര തൊടും, അതീവ ജാഗ്രത

യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. നാളെ വൈകുന്നേരത്തോടെ യാസ് കര തൊടുമെന്നാണ് പ്രവചനം. 185 കിലോമീറ്റർ വേഗതയിലാകും യാസ് കരയിൽ വീശുക. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു ബംഗാൾ, ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലാകും യാസ് അപകടം വിതയ്ക്കുക. ഒഡീഷയിൽ തീരദേശ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ബംഗാളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ഒഴിപ്പിക്കൽ നടപടി സമയബന്ധിതമായി…

Read More

പഞ്ചാബിൽ അന്താരാഷ്ട്ര കബഡി താരത്തെ ടൂർണമെന്റിനിടെ വെടിവെച്ചു കൊന്നു

  പഞ്ചാബ് ജലന്ധറിൽ അന്താരാഷ്ട്ര കബഡി താരത്തെ വെടിവെച്ചു കൊലപ്പെടുത്തി. സന്ദീപ് സിംഗ് നംഗൽ അംബിയാൻ(40)ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല നകോദറിലെ മല്ലിയൻ ഖുർദിൽ ടൂർണമെന്റ് നടക്കുന്ന സ്ഥലത്ത് നിന്ന് പുറത്തേക്ക് വരുമ്പോൾ നാല് പേർ ചേർന്ന് സന്ദീപിന് നേർക്ക് വെടിവെക്കുകയായിരുന്നു. എട്ട് മുതൽ 10 ബുള്ളറ്റുകൾ വരെ സന്ദീപിന് നേരെ ഉതിർത്തു.

Read More

‘വിജയം യുഡിഎഫിന് തന്നെ; എല്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം കിട്ടും’; ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത്. പിവി അൻവറിന്റെ ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടിയില്ലെന്നും പല കാര്യങ്ങളും മാറിമാറി പറയുന്നുണ്ടെന്നും അദേഹം പ്രതികരിച്ചു. യുഡിഎഫിന് തന്നെയാണ് വിജയമെന്ന് എല്ലാവരുടെും പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ എന്ന് ആര്യാടൻ‌ ഷൗക്കത്ത് പറഞ്ഞു. ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. എല്ലാ പഞ്ചായത്തുകളിലും ന​ഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നും അദേഹം വ്യക്തമാക്കി. പിവി അൻവറിനാണ് ആശങ്കയെന്നും…

Read More

Paramount Hotel Jobs In Dubai UAE 2022

Paramount Hotels Careers This is the chance to make your career In Dubai by finding Paramount Hotels Careers Jobs In Dubai  by a 5 star hotel hence there lots of people who wants to get 5 star hotel jobs in Dubai and all over UAE because hotel is one of the best place to do job in Dubai…

Read More

ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി; കുട്ടികളുള്‍പ്പടെ കുടുങ്ങിയത് രണ്ടരമണിക്കൂര്‍

120 അടിയിലേറെ ഉയരത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറാണ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ഇവര്‍ കുടുങ്ങിയത്. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. രണ്ടര വയസുള്ള കുട്ടിയും സംഘത്തിലുണ്ടായിരുന്നു. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലില്‍ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം…

Read More

ജനമനസിലെ ജ്വലിക്കുന്ന നക്ഷത്രം; ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് രണ്ട് വർഷം

ജനമനസിലെ ജ്വലിക്കുന്ന നക്ഷത്രം ഒരേയൊരു ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷം. അയഞ്ഞ ഖദർ ഷർട്ടുമിട്ട്, ചീകിയൊതുക്കാതെ അലക്ഷ്യമായിട്ട മുടിയുമായി, ആൾക്കൂട്ടത്തിനിടയിൽ മാത്രം ജീവിച്ച് ജീവിച്ച് എരിഞ്ഞുതീർന്ന ജനകീയ രാഷ്ട്രീയ നേതാവ്. പുതുപ്പള്ളിക്കാരുടെ കൂഞ്ഞൂഞ്ഞ് ജനസമ്പർക്കം നിർത്തിയിട്ട് 2 വർഷമായിരിക്കുന്നു. ആൾക്കൂട്ടത്തെ അടയാളമാക്കി സഞ്ചരിച്ച 5 രാഷ്ട്രീയ പതിറ്റാണ്ടിനിടെ ഉമ്മൻ ചാണ്ടിയെ തേടിയെത്തിയത് ആരും മോഹിക്കുന്ന സുപ്രധാന അധികാരസ്ഥാനങ്ങളായിരുന്നു. യുഡിഎഫ് കൺവിനർ, കെപിസിസി പ്രസിഡന്റ്, ആഭ്യന്തര, ധനകാര്യ വകുപ്പ് മന്ത്രിസ്ഥാനങ്ങൾ, പ്രതിപക്ഷ നേതാവ്, കോൺഗ്രസ് വർക്കിങ്…

Read More

ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു; വാഷിംഗ്ടൺ സുന്ദറിന് അർധ സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ബാറ്റിംഗ് തുടരുന്ന ഇന്ത്യ പൊരുതുന്നു. ആറിന് 257 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. നിലവിൽ 6ന് 284 റൺസ് എന്ന നിലയിലാണ് ഇന്ത്യ അശ്വിനും അർധസെഞ്ച്വറി നേടിയ വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിൽ. സുന്ദർ 84 പന്തിൽ 9 ഫോറുകളുടെ സഹായത്തോടെ 53 റൺസ് എടുത്തിട്ടുണ്ട്. അശ്വിൻ 15 റൺസുമായി ഒപ്പമുണ്ട്. ഇംഗ്ലണ്ടിന്റെ സ്‌കോറിനേക്കാൾ 294 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. ഒന്നാമിന്നിംഗ്‌സിൽ 379 റൺസ്…

Read More