കോഴിക്കോട് ബീച്ച്, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം പൈപ്പ്‌ലൈന്‍വഴി; കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകും

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈന്‍ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജന്‍വിതരണ സംവിധാനമൊരുങ്ങിയത് കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ആശ്വാസമാവുന്നു. ഓരോ കിടക്കയ്ക്കും പ്രത്യേകം സിലിണ്ടര്‍ നല്‍കുന്നതിനുപകരം കൂടുതല്‍ കിടക്കകളിലെ രോഗികള്‍ക്ക് ഒരേസമയം പൈപ്പ്‌ലൈന്‍ വഴി ഓക്‌സിജന്‍ നല്‍കാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്‍മ. പ്ലാന്റുകളില്‍നിന്നെത്തിക്കുന്ന ഓക്‌സിജന്‍ പ്രത്യേക ടാങ്കില്‍ ശേഖരിച്ചാണ് പൈപ്പ് ലൈന്‍വഴി ഓരോ കിടക്കയ്ക്കും സമീപത്തു തയ്യാറാക്കിയ ഓക്സിജന്‍ ഔട്ട്ലെറ്റുകളിലെത്തിക്കുന്നത്. സിലിണ്ടറുകളിലെ ഓക്‌സിജനും പൈപ്പ് ലൈന്‍വഴി വിതരണം ചെയ്യാം. ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍,…

Read More

ഗർഭഛിദ്രത്തിന് 24 ആഴ്ച വരെ സമയമാകാം; കേന്ദ്ര നിയമഭേദഗതി നിലവിൽ വന്നു

  ഗർഭഛിദ്രത്തിന് 24 ആഴ്ച വരെ സമയം അനുവദിച്ച് കേന്ദ്രനിയമഭേദഗതി നിലവിൽ വന്നു. ഇതിന് അനുസൃതമായി മെഡിക്കൽ ബോർഡുകൾ രൂപീകരിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗർഭഛിദ്രം നടത്താനുള്ള അനുമതിയാണ് ഭേദഗതിയിലൂടെ നൽകിയിട്ടുള്ളത്. 20 ആഴ്ച വരെയുള്ള ഗർഭം ഒരു ഡോക്ടറുടെ തീരുമാനപ്രകാരം വേണ്ടെന്ന് വെക്കാം. 24 ആഴ്ചക്കുള്ളിലാണെങ്കിൽ രണ്ട് ഡോക്ടർമാരുടെ നിഗമനം ആവശ്യമാണ്. ഗർഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്തിയാൽ എപ്പോൾ വേണമെങ്കിലും ഗർഭഛിദ്രം നടത്താനും അനുമതി ലഭിക്കും. പ്രത്യേക…

Read More

ബി ജെ പി ജില്ലാ നേതൃത്വത്തിന് മറുപടിയുമായി സി.കെ. ജാനു . NDA പ്രവേശനം കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വം

ബി ജെ പി ജില്ലാ നേതൃത്വത്തിന് മറുപടിയുമായി സി.കെ. ജാനു . NDA പ്രവേശനം കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വം . ചർച്ച നടത്തിയത് സംസ്ഥാന നേതൃത്വമാണ്. അവർക്കിടയിലെ പ്രശ്നങ്ങൾ അവർ പരിഹരിക്കണം. ബി.ജെ.പി പ്രവർത്തകരുടെ വികാരം തെറ്റാണെന്ന് പറയാൻ കഴിയില്ല. അത് ന്യായവുമാണ്. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്ത് നിന്ന് ഈ കാര്യത്തിൽ വീഴ്ച്ചയില്ലായെന്നും സി.കെ ജാനു .

Read More

വാളയാർ കേസിൽ പുനർവിചാരണ നടപടികൾക്ക് ഇന്ന് തുടക്കം; മൂന്ന് പ്രതികളും ഹാജരാകും

വാളയാർ കേസിന്റെ പുനർവിചാരണാ നടപടികൾക്ക് ഇന്ന് തുടക്കമാകും. മൂന്ന് പ്രതികളും ഇന്ന് പാലക്കോട് പോക്‌സോ കോടതിയിൽ ഹാജരാകും. സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് സർക്കാർ ഇന്ന് കോടതിയിൽ അറിയിക്കും. തുടരന്വേഷണത്തിനുള്ള അനുമതിയും പ്രത്യേക അന്വേഷണ സംഘം തേടും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാളയാർ കേസിൽ പുനർവിചാരണ ആരംഭിക്കുന്നത്. വി മധു, എം മധു, ഷിബു എന്നീ പ്രതികൾ ഹാജരാകും. അതേസമയം കേസ് സിബിഐക്ക് വിടാൻ സാങ്കേതിക നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും…

Read More

സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം; കർഷക പ്രക്ഷോഭത്തിൽ പ്രതികരണവുമായി യുഎൻ

കർഷക പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. സർക്കാരും പ്രക്ഷോഭകരും സംയമനം പാലിക്കണമെന്ന് യുഎൻ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. പ്രശ്‌നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം. സമാധാനപരമായി പ്രതിഷേധങ്ങൾക്ക് ഒത്തുകൂടാൻ എല്ലാവർക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപെടണമെന്നും സംഘടന പറഞ്ഞു പ്രക്ഷോഭത്തിന് അന്താരാഷ്ട്ര പിന്തുണ ഏറുന്നതിന്റെ ഭാഗമായാണ് മനുഷ്യാവാകാശ സംഘടനയുടെ പ്രതികരണത്തെയും കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ നിരവധി പേർ കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിനെ സംഘ് പ്രൊപഗാൻഡ ഉപയോഗിച്ച് ചെറുക്കാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കവും…

Read More

ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു; മിന്നല്‍ പ്രളയത്തില്‍ ഹിമാചലില്‍ ഏഴുപേര്‍ മരിച്ചു

ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. മിന്നല്‍ പ്രളയത്തില്‍ ഹിമാചലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്തനിവാരണ സേന നടത്തിയ തെരച്ചലിലാണ് കുളുവില്‍ കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇതോടെ ഹിമാചലില്‍ മാത്രം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബദരിനാഥ് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു….

Read More

സുനില്‍ ഛേത്രിക്ക് 77ാം ഗോള്‍; സാഫ് കപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം

കാഠ്മണ്ഡു: സാഫ് കപ്പ് ഫുട്‌ബോളില്‍ രണ്ട് സമനിലയ്ക്ക് ശേഷം ഇന്ത്യയ്ക്ക് ആദ്യ ജയം. ഇന്നത്തെ നിര്‍ണ്ണായക മല്‍സരത്തില്‍ നേപ്പാളിനെ ഒരു ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. 82ാം മിനിറ്റില്‍ ഫാറൂഖ്, ബ്രാണ്ടണ്‍ എന്നിവര്‍ നടത്തിയ നീക്കം ഛേത്രി ഗോളാക്കുകയായിരുന്നു. ഇന്നത്തെ ഗോളോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 77 ആയി. അവസാന മല്‍സരത്തില്‍ മാല്‍ഡീവ്‌സിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാം. അടുത്തിടെ നടന്ന സൗഹൃദ മല്‍സരത്തിലും ഇന്ത്യ നേപ്പാളിനെ 2-1ന് പരാജയപ്പെടുത്തിയിരുന്നു.

Read More

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് കേന്ദ്ര ബജറ്റ് വലിയ സഹായമാകും: പ്രധാനമന്ത്രി നരേന്ദ്ര മോദി

  ന്യൂഡെൽഹി: 2022-23 ലെ കേന്ദ്ര ബജറ്റ് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് വലിയ സഹായകമാകുമെന്നും ദേശീയ ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കാനുള്ള തീരുമാനത്തിലൂടെ വിദ്യാഭ്യാസ സീറ്റുകളുടെ കുറവ് പരിഹരിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 2022-23 ലെ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട്, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അഞ്ച് വശങ്ങളിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മോദി പറഞ്ഞു-ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ സാർവത്രികവൽക്കരണം, നൈപുണ്യ വികസനം, നഗര ആസൂത്രണവും രൂപകൽപ്പനയും, അന്താരാഷ്ട്രവൽക്കരണം, എവിജിസി (ആനിമേഷൻ വിഷ്വൽ….

Read More

നിതീഷ്‌കുമാർ ബിഹാർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബിഹാറിൽ നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരക്ക് രാജ്ഭവനിൽ വെച്ചാണ് സത്യാപ്രതിജ്ഞാ ചടങ്ങ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങ് എന്നതിനാൽ അധികം പേർക്ക് ക്ഷണമില്ല നിതീഷിനൊപ്പം ആരൊക്കെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഞായറാഴ്ച ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് നിതീഷിനെ നേതാവായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ നിതീഷ് ഗവർണറെ സന്ദർശിച്ച് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

Read More

കൊവിഡ് പ്രതിരോധം: സ്പുട്നിക്-വി വാക്സിന്‍ ലഭ്യമാക്കുമെന്ന് ലേക്ക് ഷോര്‍ ആശുപത്രി അധികൃതര്‍

കൊച്ചി: റഷ്യയില്‍ വികസിപ്പിച്ചെടുത്ത സ്പുട്നിക്-വി വാക്സിന്‍ കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതര്‍. ഇന്ത്യയില്‍ സ്പുട്നിക് വാക്‌സിന്‍ നിര്‍മിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി ആശുപത്രി അധികൃതര്‍ കരാര്‍ ഒപ്പുവച്ചു. വാക്സിന്‍ ലഭിക്കാന്‍ ബുക്കിങ്ങിനായി 7558090011 എന്ന നമ്പറില്‍ വിളിക്കുക. രാജ്യത്തെ കടുത്ത വാക്സിന്‍ ക്ഷാമത്തിനിടയിലാണ് സ്പുട്നിക് വാക്സിന്‍ എത്തുന്നത്. കൊവിഡ് വൈറസിനെതിരെ സ്പുട്നിക് വാക്സിന്‍ ഉപയോഗിക്കുന്നതിന് ഏപ്രില്‍ 13-നാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ഏറ്റവും വേഗത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍…

Read More