‘പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ല; പക്ഷേ, ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് ആണ് ‘; കെ കെ ശൈലജ

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ല, പക്ഷേ ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് ആണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയിലാണ് പ്രതികളെ കണ്ടത്. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്താല്‍ ഇതെല്ലാം ചര്‍ച്ചയാകുമെന്ന് ഭയന്നാണ് പ്രതിപക്ഷം നോട്ടീസ് നല്‍കാതെ ബഹളം വെച്ചതെന്നും കെകെ ശൈലജ പറഞ്ഞു. (KK Shailaja says opposition is afraid to discuss Sabarimala issue).എന്തിനാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതെന്ന് കെകെ ശൈലജ ചോദിച്ചു. യഥാര്‍ഥത്തില്‍ പത്ത്…

Read More

കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം ചേരും; നിയമപരമല്ലെന്ന് ഇടത് സിൻഡി‍ക്കേറ്റ് അം​ഗങ്ങൾ

കേരള സർവകലാശാലയിലും സിൻഡിക്കേറ്റ് യോഗം ചേരും. സെപ്റ്റംബർ 2ന് ആണ് യോഗം ചേരുക. രണ്ട് മാസം പൂർത്തായാകുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. രജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പനാണ് സിൻഡിക്കേറ്റ് യോഗം വിളിച്ച് ചേർക്കുന്നതിനായി നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ‌ ഇടത് സിൻഡി‍ക്കേറ്റ് അംഗങ്ങൾ ഇത് അം​ഗീകരിച്ചിട്ടില്ല. നിയമപരമല്ലാതെയാണ് സിൻഡിക്കേറ്റ് യോ​ഗം വിളിച്ച് ചേർത്തിരിക്കുന്നതെന്നാണ് ഇടത് അം​ഗങ്ങൾ പറയുന്നത്. ഇവർ‌ സിൻഡിക്കേറ്റ് യോ​ഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഭാരതാംബ വിവാദത്തിന് പിന്നാലെ രജിസ്ട്രാർ കെഎസ് അനിൽ കുമാറിനെ…

Read More

ഇന്ന് സംസ്ഥാനത്ത് 29 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4029 സമ്പർക്ക രോഗികൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സി. നായർ (86), നെടുമങ്ങാട് സ്വദേശി അനാ ക്ലീറ്റസ് (62), പേയാട് സ്വദേശിനി ഭാർഗവി (88), ബാലരാമപുരം സ്വദേശി ഫ്രാൻസിസ് (60), മണക്കാട് സ്വദേശി ഗോപകുമാർ (65), കൊല്ലം പൂയപ്പള്ളി സ്വദേശി സലിംകുമാർ (68), കുളത്തൂപ്പുഴ സ്വദേശിനി മിനി രഘു (42), ആലപ്പുഴ പാതിരപ്പള്ളി സ്വദേശി അരുളപ്പൻ (79), കോട്ടയം വൈക്കം സ്വദേശിനി വേറോനി (76), ചങ്ങനാശേരി സ്വദേശി അജയൻ (52),…

Read More

സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗും പവര്‍ക്കട്ടുമില്ല: വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടി

  തിരുവനന്തപുരം: വൈദ്യുതിയില്‍ കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടെങ്കിലും സംസ്ഥാനത്ത് തത്കാലം ലോഡ്‌ഷെഡിംഗും ​ പവര്‍ക്കട്ടുമില്ലെന്ന് വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടി. കുറവുള്ള വൈദ്യുതി വാങ്ങാന്‍ രണ്ട് കോടി രൂപ വേണം. 400 മെഗാവാട്ടിന്‌ കുറവുവന്നാല്‍ പ്രതിസന്ധി ശക്തമാകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഉടലെടുത്ത ഊര്‍ജ പ്രതിസന്ധി സംസ്ഥാനത്തെ ബാധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

Read More

ഗില്ലിന് 9 റൺസ് അകലെ സെഞ്ച്വറി നഷ്ടം; ഇന്ത്യക്ക് വിജയലക്ഷ്യം 190 റൺസ് അകലെ

ബ്രിസ്‌ബേൻ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിനമായ ഇന്ന് ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ്. മികച്ച രീതിയിൽ കളിച്ചുവന്ന ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി 91 റൺസിനാണ് ഗിൽ പുറത്തായത്. എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 146 പന്തിലാണ് ഗിൽ 91 റൺസ് എടുത്തത്. സ്‌കോറിംഗ് ഉയർത്തുന്നതിനിടെ ലിയോണിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകിയാണ് ഗിൽ പുറത്തുപോയത് നിലവിൽ 26 റൺസുമായി പൂജാരയും…

Read More

വയനാട് കൈനാട്ടിയിൽ വാഹനാപകടം 2 യുവാക്കൾ മരണപ്പെട്ടു

വയനാട് കൈനാട്ടിയിൽ വാഹനാപകടം 2 യുവാക്കൾ മരിച്ചു. മേപ്പാടി വിത്തുകാട് സ്വദേശികളായ വിഷ്ണു 20. സിബിത്ത് 23 എന്നിവരാണ് മരണപ്പെട്ടത് മൃതദേഹങ്ങൾ കൽപ്പറ്റ ലിയോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കത്തിക്കുത്ത് കേസിലെ പ്രതിയെ തേടി പോലീസ് വീട്ടിലെത്തി; കണ്ടത് ടെറസിലെ കഞ്ചാവ് കൃഷിയും

  കത്തിക്കുത്ത് കേസിലെ പ്രതിയെ തേടി വീട്ടിലെത്തിയ പോലീസ് കണ്ടത് ടെറസിലെ കഞ്ചാവ് കൃഷി. യുവാവിനെ പോലീസ് കൈയോടെ പിടികൂടുകയും ചെയ്തു. തിരുവനന്തപുരം വഴിച്ചാൽ നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. കത്തിക്കുത്ത് കേസിലെ രണ്ടാം പ്രതിയാണ് ശ്രീജിത്ത് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ശ്രീജിത്തിന്റെ വീട്ടിൽ പോലീസ് പരിശോധനക്കെത്തിയത്. ഇതിനിടെയാണ് ടെറസിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി പോലീസ് കണ്ടെത്തിയത്. നിലവിൽ ശ്രീജിത്തിന്റെ പേരിൽ രണ്ട് കേസുകളായി.

Read More

വയനാട് ജില്ലയില്‍ 1056 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57

വയനാട് ജില്ലയില്‍ ഇന്ന് 1056 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 187 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57 ആണ്. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45071 ആയി. 32202 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 11638 പേരാണ് ചികിത്സയിലുള്ളത്._    

Read More

റെയിൽവേ ജീവനക്കാരിയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം മാല കവർന്നു; സംഭവം ട്രെയിന് സിഗ്നൽ നൽകുന്നതിനിടെ

  കോട്ടയം മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ നൽകാൻ നിൽക്കുകയായിരുന്ന റെയിൽവേ ജീവനക്കാരിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം മാല കവർന്നു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുവിള സ്വദേശി ജലജകുമാരിക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. 11.53ന് കടന്നുപോകുന്ന ഗുരുവായൂർ എക്‌സ്പ്രസിന് സിഗ്നൽ നൽകാനായി സ്റ്റേഷന് മറുവശത്ത് നിൽക്കുമ്പോഴാണ് ജലജകുമാരിയെ ആക്രമിച്ചത്. രക്ഷപ്പെടാനായി ജലജകുമാരി ട്രാക്കിലേക്ക് എടുത്തുചാടി. പിന്നാലെ ചാടിയ അക്രമി മാല വലിച്ചുപൊട്ടിച്ചു. വീഴ്ചയിൽ ജലജകുമാരിയുടെ തലയ്ക്കും പരുക്കേറ്റു. ട്രെയിൻ കടന്നുപോയതിന് ശേഷമാണ് സ്‌റ്റേഷൻ മാസ്റ്റർ നിലവിളി കേട്ട് ഓടിയെത്തിയതും…

Read More

വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ അന്ന (97) നിര്യാതയായി

മാനന്തവാടി : വയനാട്ടിലെ ആദ്യ കാല കുടിയേറ്റ കർഷകനായ പരേതനായ  ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ മോടോ മറ്റത്തിൽ കുടുംബാംഗമായ  അന്ന (97) നിര്യാതയായി.   സംസ്ക്കാരം മാനന്തവാടി  സെന്റ് പീറ്റർ &  പോൾ ടൗൺ പള്ളിയിൽ 08-12-2020 രാവിലെ 10 മണിക്ക് . മക്കൾ: ആന്റണി , മാനുവൽ (പരേതൻ  ), ആൻസില (റിട്ട. ഗവ. സ്റ്റാഫ് നഴ്സ് അഗളി ) ഡോ..  ജോസ് (റിട്ട. പ്രൊഫസർ കാർഷിക സർവകലാശാല മണ്ണുത്തി) ഫ്രാൻസിസ് പെരുവക . മരുമക്കൾ : …

Read More