Headlines

വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ* കരിപ്പാല്‍പ്പടി, മഞ്ഞൂറ, കാലിക്കുനി, ശാന്തിനഗര്‍, താഴെയിടം, ബി.എസ്.എന്‍.എല്‍ കാവുംമന്ദം എന്നിവിടങ്ങളില്‍ നാളെ ( ബുധന്‍ ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ* തരുവണ മീത്തല്‍പ്പള്ളി പരിസരം, പാളിയാണ എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.    

Read More

പുത്തുമല പുനരധിവാസം :കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ശിലാസ്ഥാപനം നടത്തി

കല്‍പറ്റ: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കേരള മുസ്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ (ദാറുല്‍ഖൈര്‍) ശിലാസ്ഥാപനം ഇന്ത്യന്‍ ഗ്രാന്‍റ്മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. എല്ലാ വിയോചിപ്പുകള്‍ക്കുമപ്പുറം വേദനിക്കുന്ന മനുഷ്യനെ ചേര്‍ത്ത് പിടിക്കാനുള്ള സന്നദ്ധതയാണ് എല്ലാ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടാവേണ്ടതെന്ന് കാന്തപുരം പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടമൊരുക്കാനുള്ള മുസ്ലിം ജമാഅത്തിന്‍റെ ദൗത്യത്തില്‍ എല്ലാവരുടേയും സഹകരണം കാന്തപുരം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാറിനൊപ്പം നമ്മളും ഒന്നിച്ചുനിന്നാലെ ഈ മനുഷ്യര്‍ക്ക് വീടുകള്‍ ഉണ്ടാവൂ, കാന്തപുരം ഓര്‍മ്മപ്പെടുത്തി. മേപ്പാടി…

Read More

ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം

തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. പങ്കാളിത്ത പെൻഷൻ പിൻവലിച്ചേക്കും. ഈമാസം തന്നെ പ്രഖ്യാപനയുണ്ടായേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പെൻഷൻ വീണ്ടും ഉയർത്തിയേക്കും‌. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും. 4 ശതമാനം ഡി.എ…

Read More

പി വി അൻവറിന് ബേപ്പൂരിൽ വിജയ സാധ്യത ഇല്ല; കനഗോലു റിപ്പോർട്ട്‌ പ്രകാരം കോൺഗ്രസ്‌ സ്ഥാനാർഥി നിർദേശം

കനഗോലു സർവേ റിപ്പോർട്ട്‌ പ്രകാരം കോൺഗ്രസ്‌ സ്ഥാനാർഥി നിർദേശം. വിജയ സാധ്യത പട്ടികയിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനാർഥി. അഡ്വ പ്രവീൺ കുമാറിനെ കൊയിലാണ്ടിയിൽ മത്സരിപ്പിക്കാൻ നിർദേശം.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിന് എംഎൽഎമാരില്ലാത്ത കോഴിക്കോട് ജില്ലയിൽ ഇത്തവണ വലിയ പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. ചുരുങ്ങിയത് രണ്ട് എംഎൽഎമാരെങ്കിലും ഇത്തവണ ജില്ലയിൽ നിന്ന് ഉണ്ടാകുമെന്ന ഉറച്ച കണക്കുകൂട്ടലിലാണ് അവർ മുന്നോട്ട് പോകുന്നത്. വളരെ നേരത്തെ തന്നെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവീൺകുമാർ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തൻ്റെ ഇഷ്ടം മുതിർന്ന നേതാക്കളോട്…

Read More

കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ട ഇടനാഴിയായി മാറി: വി ഡി സതീശൻ

  കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ടാ ഇടനാഴിയായി മാറിയെന്ന് വി ഡി സതീശൻ ആരോപിച്ചു. കേരളം ഭയന്നുവിറച്ച് നിൽക്കുന്ന സാഹചര്യമാണ്. സർക്കാരിന് പോലീസിലുള്ള നിയന്ത്രണം നഷ്ടമായി. കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണെന്നും സതീശൻ ആരോപിച്ചു എല്ലാ അക്രമസംഭവങ്ങൾക്കും പൊലീസ് കൂട്ട് നിൽക്കുകയാണ്. ഭയമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഭരിക്കുന്നത്. ലോകായുക്തയിൽ കേസ് വന്നപ്പോൾ പല്ലും നഖവും ഊരിയെടുത്തു. കെ…

Read More

കർഷക സംഘടനകളുടെ ഭാരത് ബന്ദിന് തുടക്കമായി; റോഡ്, റെയിൽ ഗതാഗതം തടയും

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ബന്ദ്. ട്രേഡ് യൂനിയനുകൾ, ബാർ അസോസിയേഷനുകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങി വിവിധ സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട് റോഡ്, റെയിൽ ഗതാഗതം തടയും. കടകൾ, മാളുകൾ, സ്ഥാപനങ്ങൾ അടച്ച് ബന്ദിനോട് സഹകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായി രാജ്യവ്യാപകമായി കർഷക സംഘടനകളുടെ പ്രതിഷേധ പരിപാടികളും ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ദിൽ നിന്ന്…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. 2 ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. യെല്ലോ അലേർട്ട് 16/11/2025: ഇടുക്കി 17/11/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി 18/11/2025: കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

Read More

കെ.എസ്.ഇ.ബി ഏറ്റെടുത്ത ഭൂമിക്കു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല; വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ സത്യഗ്രഹവുമായി കര്‍ഷക കുടുംബം

  കല്‍പറ്റ-ബാണാസുരസാഗര്‍ പദ്ധതിക്കായി തരിയോട് നോര്‍ത്ത് വില്ലേജില്‍ കെ.എസ.്ഇ.ബി ഏറ്റെടുത്ത അഞ്ച് ഏക്കര്‍ ഭൂമിക്കു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല. പൊഴുതന സേട്ടുകുന്നിലെ മൈലാക്കല്‍ ജോസഫിന്റേതാണ് ഈ ദുരവസ്ഥ. നീതിക്കായി ഇതിനകം ജോസഫ് മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. ഒടുവില്‍ 86-ാം വയസില്‍ ജോസഫ് സമരത്തിനിറങ്ങി. അദ്ദേഹവും കുടുംബവും ഇന്നു(തിങ്കള്‍)വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ജോസഫിനു പിന്തുണയുമായി കാര്‍ഷിക പുരോഗമന സമിതിയടക്കം സ്വതന്ത്ര കര്‍ഷക സംഘടനകളും രംഗത്തുണ്ട്. 1976 മുതല്‍ ജോസഫിന്റെ കൈവശമുള്ള ഭൂമിയാണ് 1981ല്‍…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 96,436 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.49 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,849 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1124, കൊല്ലം 163, പത്തനംതിട്ട 1156, ആലപ്പുഴ 1031, കോട്ടയം 1234, ഇടുക്കി 740, എറണാകുളം 3090, തൃശൂര്‍ 3706, പാലക്കാട് 1052, മലപ്പുറം 1820, കോഴിക്കോട് 2097, വയനാട് 615,…

Read More

സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; വർഗീയവാദികൾക്ക് ഇടം കൊടുക്കില്ല, സ്‌കൂൾ നിയമാവലി അംഗീകരിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ്

സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂൾ നിയമാവലി അനുസരിച്ചു മുൻപോട്ട് പോകാമെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണ്. സ്കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് അനസ് അറിയിച്ചു. വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ല. കുട്ടി നാളെ സ്കൂളിൽ വരും. ഇക്കാര്യം കുട്ടിയുടെ പിതാവ് സ്കൂൾ മാനേജ്മെന്റിനെ അറിയിച്ചു. ഹൈബി ഈഡൻ എംപി, മുഹമ്മദ്‌ ഷിയാസ്, കുട്ടിയുടെ മാതാപിതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്കൂൾ നിയമാവലി അനുസരിക്കാമെന്ന് കുട്ടി സമ്മതിച്ചു. ഇതുമായി…

Read More