വയനാട് ജില്ലയില്‍ 1070 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (25.01.22) 1070 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 214 പേര്‍ രോഗമുക്തി നേടി. 37 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 144562 ആയി. 137360 പേര്‍ രോഗമുക്തരായി. നിലവില്‍ 5373 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 5118 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 616 പേര്‍ ഉള്‍പ്പെടെ ആകെ 15988…

Read More

കണ്ണൂർ കൊളച്ചേരിയിൽ ആറ് വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

കണ്ണൂർ കൊളച്ചേരിയിൽ പാമ്പുകടിയേറ്റ് ആറ് വയസ്സുള്ള പെൺകുട്ടി മരിച്ചു. നബീൽ-റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീലാണ് മരിച്ചത്. ഞായറാഴ്ച രാത്രി അമ്മയ്‌ക്കൊപ്പം തൊട്ടടുത്ത വീട്ടിലേക്ക് പോകുമ്പോഴാണ് കുട്ടിയെ പാമ്പുകടിച്ചത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോടേക്കും മാറ്റുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. നാറാത്ത് സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്

Read More

നിരവധി തവണ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ല, മരിച്ചിട്ട് വിമാനം അയക്കേണ്ട; എംബസിക്കെതിരെ വെടിയേറ്റ വിദ്യാർഥി

  ഇന്ത്യൻ എംബസിക്കെതിരെ രൂക്ഷ വിമർശനവുമായി യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി ഹർജോത് സിംഗ്. എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ല. നിരവധി തവണ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. ഫെബ്രുവരി 27നാണ് തനിക്ക് വെടിയേറ്റതെന്നും ഹർജോത് പറഞ്ഞു അതിർത്തി കടക്കാനാകാതെ മടങ്ങുമ്പോഴായിരുന്നു വെടിയുതിർത്തത്. നിരവധി തവണ അവർ വെടിവെച്ചു. മരിച്ചതിന് ശേഷം വിമാനം അയച്ചിട്ട് കാര്യമില്ല. ഇന്ത്യയിൽ എത്തിക്കാൻ എംബസി നടപടി സ്വീകരിക്കണമെന്നും ഹർജോത് സിംഗ് പറഞ്ഞു അതേസമയം യുക്രൈനിലെ ഖാർകീവിലും സുമിയിലും കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാനായി 130…

Read More

പാലിയേക്കര; ടോള്‍ പിരിച്ചത് നിര്‍മാണ ചെലവിനെക്കാള്‍ 80 കോടി രൂപയിലേറെ: പിരിവ് അവസാനിപ്പിക്കണമെന്ന് ഹർജി

  തൃശൂര്‍: പാലിയേക്കര ടോള്‍ പിരിവ് ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. കോണ്‍ഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടി ജെ സനീഷ് കുമാറുമാണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്. ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍ മണ്ണുത്തി വരെയുള്ള ഭാഗത്തെ റോഡ് നിര്‍മാണത്തിന് ചെലവായതിലും 80 കോടി രൂപയിലേറെ തുക ഇതിനോടകം നിര്‍മാണ കമ്പനി ടോള്‍ പിരിച്ചുകഴിഞ്ഞതായി ഹർജിക്കൊപ്പം ഇവര്‍ സമര്‍പ്പിച്ച കണക്കില്‍ പറയുന്നു. ഹർജിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും ദേശീയപാതാ അതോറിറ്റിക്കും നോട്ടീസ് അയച്ചു. ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം…

Read More

എൻ കെ പ്രേമചന്ദ്രൻ എം പിക്ക് കൊവിഡ് സ്ഥിരീകരിച്ചു

എൻ കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അദ്ദേഹം ഡൽഹിയിലാണ് നിലവിൽ. ഇതേ തുടർന്ന് എംപി ഐസോലേഷനിൽ പ്രവേശിച്ചു. മന്ത്രി നിതിൻ ഗഡ്ഗരി ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പാർലമെന്റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയിട്ടുണ്ട്.

Read More

അബ്ദുറഹ്മാന്‍ ഔഫ് വധം: ഇര്‍ഷാദ് കുറ്റം സമ്മതിച്ചെന്ന് പോലിസ്, മുഴുവന്‍ പ്രതികളും പിടിയില്‍

കാസര്‍കോട്: കല്ലൂരാവിയിലെഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ഔഫ് വധക്കേസില്‍ മുഖ്യ പ്രതിയായ ഇര്‍ഷാദ് കുറ്റംസമ്മതിച്ചെന്ന് പോലിസ്. ഔഫിനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് മൊഴി നല്‍കിയതായി പോലിസ് വ്യക്തമാക്കി. കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. ഹൃദയധമനിയില്‍ കുത്തേറ്റതാണ് അബ്ദുറഹ്മാന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം. വേഗത്തില്‍ രക്തം വാര്‍ന്നത് മരണം കാരണമായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യപ്രതി ഇര്‍ഷാദിനെ മംഗലാപുരത്ത് നിന്ന് കാഞ്ഞങ്ങാട്ടെത്തിച്ചിരുന്നു. അന്വേഷണസംഘത്തിനു മുമ്പില്‍ ഇര്‍ഷാദ് കുറ്റം സമ്മതിച്ചു. Home > Big stories അബ്ദുറഹ്മാന്‍ ഔഫ്…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 9419 പേർക്ക് കൂടി കൊവിഡ്; 159 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9419 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 159 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 4,74,111 ആയി. ഇതുവരെ 3,46,66,241 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 94,742 പേരാണ് നിലവിൽ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കഴിയുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകളെക്കാൾ 11.6% കൂടുതലാണ് ഇന്നത്തെ കണക്കുകൾ. 8,251 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. അതേസമയം മഹാരാഷ്ട്രയിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചയാൾ രോഗമുക്തനായി. 33കാരനായ മറൈൻ എൻജിനീയറാണ് രോഗമുക്തി നേടി…

Read More

സുൽത്താൻ ബത്തേരി ചെതലയത്ത്പു ള്ളിമാനെ വേട്ടയാടിയ മൂന്ന് പേർ വനം വകുപ്പിന്റെ പിടിയിൽ

പുള്ളി മാൻവേട്ട നടത്തിയ മൂന്ന് പേർ വനം വകുപ്പിന്റെ പിടിയിൽ .ചെതലയം ആറാം മൈൽ സ്വദേശി അബ്ദുൾ അസിസ്, കൊമ്പൻ മൂല കോളനി നിവാസികളായ ഗംഗൻ, ശശികുമാർ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം കുറിച്യാട് റേഞ്ചിലെ കൊമ്പൻമൂല വനമേഖലയിൽ പുള്ളിമാനെ കെണിവെച്ച് പിടികൂടി മാംസം വില്പന നടത്തിയ സംഭവത്തിലാണ് മൂന്ന് പേരും പിടിയിലായിരിക്കുന്നത് .വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .കേസ്സിൽ കുടുതൽ പ്രതികളുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.

Read More

ഛത്തിസ്ഗഢീൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു

  ഛത്തിസ്ഗഢിലെ ബസ്തറിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. 168 ബറ്റാലിയൻ അസി. കമാൻഡന്റ് എസ് ബി ടിർക്കി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഒരു ജവാന് ഏറ്റുമുട്ടലിൽ പരുക്കേറ്റു. ബസഗുഡ പോലീസ് സ്‌റ്റേഷൻ പരിധിയിൽ തിമാപൂർ-പുത്കൽ മേഖലയിലാണ് വെടിവെപ്പ് നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.

Read More

പോളിയോക്ക് പകരം നൽകിയത് ഹാൻഡ് സാനിറ്റൈസർ; മഹാരാഷ്ട്രയിൽ 12 കുട്ടികൾ ആശുപത്രിയിൽ

മഹാരാഷ്ട്രയിൽ പോളിയോ വാക്‌സിന് പകരം കുട്ടികൾക്ക് ഹാൻഡ് സാനിറ്റൈസർ മാറി നൽകി. അഞ്ച് വയസ്സിൽ താഴെയുള്ള 12 കുട്ടികളെ ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് സംഭവം കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അശ്രദ്ധ കാണിച്ച ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ദേശീയ പൾസ് പോളിയോ ദിനത്തിൽ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനിടെയാണ് സാനിറ്റൈസർ മാറി നൽകിയത്. ഒരു കുട്ടിക്ക് ഛർദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയും ചെയ്തു. ഗ്രാമത്തലവൻ പരിശോധിക്കുന്നതിനിടെയാണ് പോളിയോ തുള്ളിമരുന്നതിന് പകരം…

Read More