പുറത്ത് പറയാന്‍ മടിക്കേണ്ട… മലബന്ധത്തിന് പരിഹാരമുണ്ട്

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മലബന്ധം. എന്നാാല്‍ പലരും പുറത്ത് പറയാന്‍ മടിക്കുന്നു. മലബന്ധം നിങ്ങളെ അലട്ടുന്ന പ്രശ്‌നമാണെങ്കില്‍ ചില ഭക്ഷണങ്കില് നിങ്ങളെ സഹായിക്കും. വെള്ളം കുടിക്കുക കൂടുതല്‍ വെള്ളം കുടിക്കുക.  ശരീരത്തില്‍ വെള്ളത്തിന്റെ അളവ കുറയുന്നത് മലബന്ധത്തിന് കാരണമാകുന്നു. ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശീതള പാനീയങ്ങള്‍ പരമാവധി ഒഴുവാക്കുന്നതാണ് നല്ലത്. വ്യായാമവും യോഗയും ക്യത്യമായി വ്യായാമം ചെയ്യുന്നവര്‍ക്ക് മലബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. കൃത്യമായ യോഗയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നു….

Read More

ശബരിമല സ്വർണക്കൊള്ള; ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ട കോടതിമുറിയിൽ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ടമുറിയിൽ. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. കേസിന്റെ അതീവരഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് നടപടികൾ അടച്ചിട്ട മുറിയിൽ ആയിരിക്കുമെന്ന് ഉത്തരവ് ഇറക്കിയിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇനി കേസുമായി ബന്ധപ്പെട്ട് പുറത്തുവരാണുള്ളത്. കേസിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ തന്നെ എന്തൊക്കെ വിവരങ്ങൾ ലഭിച്ചു എന്നകാര്യങ്ങളടക്കം ഇന്ന് പ്രത്യേക അന്വേഷണംസംഘം ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉണ്ടാകും. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്….

Read More

പന്തല്ലൂർ താലൂക്കിൽ നാളെ ഹർത്താലിന് ഡിഎം കെ ആഹ്വാനം

പന്തല്ലൂർ താലൂക്കിൽ നാളെ ഹർത്താലിന് ഡിഎം കെ ആഹ്വാനം. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. വ്യാപാരി വ്യവസായി സംഘടന ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.

Read More

കാൻസർ രോഗികൾക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ; 24 ആശുപത്രികളിൽ ചികിത്സാ സംവിധാനം

രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാൻ തൊട്ടടുത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജില്ലാ കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 24 ആശുപത്രികളിലാണ് കീമോതെറാപ്പി ഉൾപ്പെടെയുള്ള അത്യാധുനിക കാൻസർ ചികിത്സ നൽകാനുള്ള സൗകര്യമൊരുക്കിയത്. കീമോതെറാപ്പി, റേഡിയോതെറാപ്പി, മറ്റ് ക്യാൻസർ അനുബന്ധ ചികിത്സകൾ എന്നിവയ്ക്കായി തിരുവനന്തപുരം ആർസിസിലോ, മലബാർ കാൻസർ സെന്ററിലോ, മെഡിക്കൽ കോളേജുകളിലോ പോകാതെ തുടർ ചികിത്സ സാധ്യമാക്കുന്ന…

Read More

ജെയിംസ് വെബ് ടെലസ്കോപ്പ് ചന്ദ്രനെ മറി കടന്നു

  അമേരിക്ക: ക്രിസ്മസ് ദിനത്തിൽ വിക്ഷേപിച്ച ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് ചന്ദ്രനെ മറികടന്നു. നിലവിൽ ഭൂമിയിൽനിന്ന് ഏകദേശം 10 ലക്ഷം മൈൽ അകലെയാണ് ഈ ദൂരദർശിനിയുടെ സ്ഥാനം. അതേ സമയം ജെയിംസ് വെബ് ടെലസ്‌കോപ്പ് വിന്യസിക്കുന്നതിന്റെ സുപ്രധാനമായ ഘട്ടമായ സോളാർ പാനലുകൾ വിന്യസിക്കലും ഘട്ടം ഘട്ടമായി നടന്നുവരികയാണ്. ഇത് ജനുവരി രണ്ട് വരെ നീണ്ടുൽക്കും. ദൂരദർശിനിയുടെ താപനില ക്രമീകരിച്ച് 223 ഡിഗ്രി സെൽഷ്യസിന് താഴെ നിലനിലനിർത്തുന്നതിന് സൺഷീൽഡ് സഹായിക്കും.ഡിസംബർ 28ന് ഇന്ത്യൻ സമയം ഏകദേശം രാവിലെ…

Read More

ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി SIT

ശബരിമല സ്വർണക്കൊള്ള കേസിൽ മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കൂടുതൽ തെളിവ് തേടി എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.Logo live TV Advertisement Headlines Kerala News ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി SIT 24 Web Desk 60 minutes ago Google News 2 minutes…

Read More

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വൈകുന്നേരം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർഭരണം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നത്. കേരളത്തിലെ കൊവിഡ് സാഹചര്യങ്ങൾ, വികസന പദ്ധതികൾ എന്നിവ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയാകും. സഹകരണ മന്ത്രാലയം രൂപീകരണം സംബന്ധിച്ച കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി അറിയിക്കും. കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

Read More

ലഡാക്കിൽ BJP ഓഫീസിന് തീയിട്ടു, CRPF വാഹനം കത്തിച്ചു, ജെൻ സീയെ രംഗത്തിറക്കി പ്രതിഷേധം; സംസ്ഥാന പദവി പൂർണമായി വേണമെന്ന് ആവശ്യം

ലഡാക്കിൽ പ്രതിഷേധം ശക്തം. സംസ്ഥാന പദവി പൂർണമായും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ലഡാക്കിൽ പ്രതിഷേധ പ്രകടനത്തിന് ‘ജെൻ സീ’യും രംഗത്തെത്തി. ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ ലേയിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായി. പ്രതിഷേധത്തിനായി രംഗത്തിറങ്ങിയ പുതുതലമുറ യുവാക്കൾ സിആർപിഎഫ് വാഹനത്തിന് തീയിട്ടു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ 15 ദിവസമായി പ്രതിഷേധം നടന്നുവരുകയിരുന്നു. കേന്ദ്ര സർക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാർ അറിയിച്ചു. ലഡാക്കിന് പൂർണ…

Read More

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; സിഐ അടക്കം നാലുപേർക്ക് പരിക്ക്

  മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. കളമശ്ശേരി പ്രീമിയർ ജങ്ഷനിലായിരുന്നു അപകടം. ഒരു സിഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.ടി തോമസിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാൽ മുഖ്യമന്ത്രി വൈകീട്ടോടെയാണ് പി.ടിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

Read More

അഫ്ഗാനിസ്താനിലെ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി

  ഡൽഹി: അഫ്ഗാനിസ്താനിലെ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് ഡൽഹിയിലായിരുന്നു ഉന്നതതല യോഗം നടന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിഷയവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചു. അഫ്ഗാനിസ്താനിൽ പാകിസ്താൻ ഇപ്പോൾ കാണിക്കുന്ന താൽപര്യവും യോഗം വിലയിരുത്തി. നയതന്ത്ര നടപടികൾ സ്വീകരിക്കുന്നതിനായി അഫ്ഗാനിസ്താനിലെ…

Read More