Headlines

വയനാട് ജില്ലയിൽ ഇതുവരെയുള്ള പോളിംഗ്

വയനാട് ജില്ലയിൽ ഇതുവരെയുള്ള പോളിംഗ് മാനന്തവാടി ആകെ വോട്ടർമാർ 195048  ഇതുവരെ വോട്ട് രേഖപ്പെടുത്തിയവർ  47712  ആകെ ശതമാനം  24.46% സുൽത്താൻബത്തേരി ആകെ വോട്ടർമാർ  220167  ഇതുവരെ വോട്ട് രേഖപ്പെടുത്തിയവർ  53064  ആകെ ശതമാനം  24.1 കൽപ്പറ്റ ആകെ വോട്ടർമാർ  200895  ഇതുവരെ വോട്ട് രേഖപ്പെടുത്തിയവർ  49280  ആകെ ശതമാനം  24.53

Read More

ഗ്രീന്‍ലന്റിന് പിന്നാലെ ഡീഗോ ഗാര്‍ഷ്യയുള്‍പ്പെടുന്ന ചാഗോസ് ദ്വീപുകള്‍ ലക്ഷ്യം വച്ച് ട്രംപ്

ഗ്രീന്‍ലന്റിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയുള്‍പ്പെടുന്ന ചാഗോസ് ദ്വീപുകള്‍ ട്രംപ് ലക്ഷ്യം വയ്ക്കുന്നു. ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടന്റെ തീരുമാനം വിഡ്ഢിത്തമാണെന്ന് ട്രംപ് പറഞ്ഞു. ചാഗോസ് ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാര്‍ഷ്യയിലാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളമുള്ളത്. (After Greenland Trump eyes Diego Garcia in Indian Ocean).ദശാബ്ദങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവിലാണ് 2025 മെയില്‍ ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറുന്നതിനായി ബ്രിട്ടനും…

Read More

മോൻസൺ കേസിൽ അന്വേഷണം ആരംഭിച്ചതായി ഇഡി; ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി

  മോൻസൺ മാവുങ്കാൽ കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ അന്വേഷിക്കാൻ അധികാരമുള്ളൂവെന്നും  മറ്റ് വിഷയങ്ങൾ സിബിഐ പോലുള്ള ഏജൻസികൾ അന്വേഷിക്കുന്നതാണ് ഉചിതമെന്നും ഇഡി പറഞ്ഞു മോൻസണുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനാകില്ലെന്നും ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. എഡിജിപിയും ഡിജിപിയും ആരോപണവിധേയരായി എന്നുള്ളത് ആശങ്കപ്പെടുത്തുന്നുണ്ട്. കേസിൽ അനിത പുല്ലയിലിന്റെ പങ്ക് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.  

Read More

പച്ചക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുന്നു, വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിൽ സർക്കാർ മറുപടി പറയണം’: പി.കെ കുഞ്ഞാലിക്കുട്ടി

വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ മറുപടി പറയേണ്ടത് സർക്കാരാണെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. പച്ചക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണത്. സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കും. നികുതി ഇല്ലാത്തതുകൊണ്ട് ആർക്കും എന്തും പറയാം എന്ന അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നേരത്തെയും ഇത്തരത്തിൽ പ്രസ്താവനകൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് വില പോയിട്ടില്ല, ആദ്യമായല്ല ഇങ്ങനെ അദ്ദേഹം പറയുന്നത്. ഇത് കേരളത്തിൽ ചർച്ച ചെയ്യപ്പെടുമെന്നും ലീഗിൽ…

Read More

മറ്റത്തൂരിലെ കോണ്‍ഗ്രസ് – ബിജെപി സഖ്യം; ബിജെപി പിന്തുണയെ എതിര്‍ത്തയാളെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിമത നേതാക്കള്‍

മറ്റത്തൂരിലെ കോണ്‍ഗ്രസ് – ബിജെപി സഖ്യത്തില്‍ ബിജെപി പിന്തുണയെ എതിര്‍ത്തയാളെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിമത നേതാക്കള്‍. പഞ്ചായത്തംഗം അക്ഷയ് സന്തോഷിനോട് തങ്ങളോടൊപ്പം നില്‍ക്കണമെന്നും ബിജെപി ബന്ധമില്ലെന്ന് തുറന്നു പറയണം എന്നും വിമത നേതാവ് ടി എം ചന്ദ്രന്‍. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖ 24 ന് ലഭിച്ചു.വിവാദമായ മറ്റത്തൂര്‍ കൂട്ടക്കൂറുമാറ്റത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇടപെട്ട് അനുനയ നീക്കം നടക്കുന്നതിനിടെയാണ് വിമത നേതാക്കളെ വെട്ടിലാക്കിക്കൊണ്ട് ശബ്ദരേഖ വരുന്നത്. ബിജെപി ബന്ധത്തെ തള്ളിപ്പറഞ്ഞ പഞ്ചായത്തംഗം…

Read More

കാനഡയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

  കാനഡയിലെ ടൊറാന്റോയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ഹർപ്രീത് സിംഗ്, ജസ്പിന്ദർ സിംഗ്, കരൺപാൺ സിംഗ്, മോഹിത് ചൗധാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചു മരിച്ചവരെല്ലാം പഞ്ചാബ് സ്വദേശികളാണ്. പുലർച്ചെ വിദ്യാർഥികൾ സഞ്ചരിച്ച വാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

രാജ്യത്ത് അനുമതി കാത്ത് നില്‍ക്കുന്നത് ഏഴ് വാക്‌സിനുകള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയ കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നിവയ്ക്കു പിന്നാലെ അനുമതിക്കായി കാത്തുനില്‍ക്കുന്നത് ഏഴ് വാക്‌സിനുകള്‍. ഡ്രഗ് കണ്‍ട്രോളറുടെയും വിദഗ്ധ സമിതിയുടെയും അനുമതി തേടുന്നവയില്‍ റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും ഉള്‍പ്പെടുന്നു. അമേരിക്കന്‍ കമ്പനിയാ ആസ്ട്രസെനെക്കയുടെയും ഓക്‌സ്ഫഡ് സര്‍വകലാശാലയുടെയും സഹായത്തോടെ സിറം ഇന്‍സ്റ്റിറ്റൂട്ടാണ് കൊവിഷീല്‍ഡ് നിര്‍മിച്ചത്. ഭാരത് ബയോടെക്കിന്റെയും ഐസിഎംആറിന്റെയും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സഹായത്തോടെയാണ് കൊവാക്‌സിന്‍ നിര്‍മിച്ചത്. ഡിഎന്‍എ പ്ലാറ്റ്‌ഫോമില്‍ കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ നിര്‍മിച്ച സൈകൊവ്-ഡി…

Read More

നെൻമേനി ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളാക്കി

സുൽത്താൻബത്തേരി :നെൻമേനി ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.നിലവിൽ ജില്ലയിൽ 89 വാർഡുകളാണ് കണ്ടെയ്ൻമെൻ്റ് സോണുകളാണ് ഉള്ളത്.

Read More

ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.   സിബിഐയുടെ എഫ്‌ഐആർ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. കരാറിൽ സർക്കാറിന് പങ്കില്ല. ഫ്‌ളാറ്റ് നിർമാണത്തിനുള്ള കരാർ റെഡ് ക്രസന്റും യൂനിടാകും തമ്മിലുള്ളതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഹർജി അടിയന്തരമായി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്   അഡ്വ. ജനറൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണത്തിനെതിരെ അപ്പീൽ പോകാൻ മന്ത്രിസഭാ യോഗവും…

Read More

വയനാട് ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്;119 പേര്‍ രോഗമുക്തി നേടി, 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (15.10.20) 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 119 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5352 ആയി. 4203 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 30 പേര്‍ മരണപ്പെട്ടു. നിലവില്‍ 1119 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 329 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍…

Read More