തിരുവനന്തപുരത്ത് പാഴ്സൽ നൽകാത്തതിന് പായസക്കട ഇടിച്ചു തകർത്തു

തിരുവനന്തപുരത്ത് പാഴ്സൽ നൽകാത്തതിനെ തുടർന്ന് പായസക്കട ഇടിച്ചു തകർത്തു. കാറിൽ എത്തിയ രണ്ട് പേരാണ് വാഹനം ഉപയോഗിച്ച് കട ഇടിച്ചത്. തലനാരിഴയ്ക്കാണ് ജീവനക്കാരൻ രക്ഷപ്പെട്ടത്. പോത്തൻകോട് റോഡരികിൽ പായസം വിൽക്കുന്ന റസീനയുടെ കടയാണ് തകർത്തത്. KL 01 BZ 2003 എന്ന നമ്പറിലുള്ള വെള്ള സ്കോർപിയോ വാഹനത്തിലാണ് ഇരുവരും എത്തിയത്. ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കടയുടമ പറഞ്ഞു.സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ചയാകും

രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗിനുള്ള സമയപരിധി വൈകുന്നേരം ആറ് മണി വരെയാക്കി നീട്ടണമെന്നും കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ടോ പ്രോക്‌സി വോട്ടോ വേണമെന്നുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശയും യോഗത്തിൽ ചർച്ചയാകും സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിച്ച കൗശികൻ കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിന് മുന്നിലെത്തും. ഓൺലൈൻ വഴിയാണ് ഇന്നത്തെ മന്ത്രിസഭാ യോഗവും ചേരുക. തോമസ് ഐസക്, ഇ പി ജയരാജൻ എന്നീ മന്ത്രിമാർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മുഖ്യമന്ത്രി…

Read More

പ്രവാസ ലോകത്തെ നന്മമരങ്ങള്‍; ഒരു കോടി മുഹമ്മദിന് നല്‍കി: ബാക്കി ഒരു കോടി 12ലക്ഷം മൂന്ന് കുരുന്നുകള്‍ക്ക്

മലപ്പുറം: കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സക്കുള്ള സഹായമായി സ്വരൂപിച്ച തുകയില്‍ ബാക്കിയുള്ള ഒരു കോടി 12 ലക്ഷം രൂപ ഇതേ അപൂര്‍വരോഗം നേരിടുന്ന മൂന്ന് കുട്ടികളുടെ ചികിത്സക്ക് നല്‍കുമെന്ന് നിലമ്പൂര്‍ സ്വദേശിയായ പ്രവാസി വ്യവസായിയും അബ്രികോ ഗ്രൂപ്പ് ഉടമയുമായ മഠത്തില്‍ ഷാജി അറിയിച്ചു. ഒരു കോടി രൂപയാണ് മുഹമ്മദിന്റെ ചികിത്സക്കായി അയച്ചിരുന്നത്. കമ്പനിയുടെ ബ്രാഞ്ചുകള്‍ വഴി സ്വരൂപിച്ച തുകയില്‍ ഒരു കോടി 12 ലക്ഷം രൂപ ബാക്കിയുണ്ടെന്നും ഇത് പെരിന്തല്‍മണ്ണ, ലക്ഷദ്വീപ്, ഈറോഡ് എന്നിവിടങ്ങളില്‍…

Read More

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഒഴിഞ്ഞ വയറ്റില്‍ കഴിക്കാന്‍ കഴിയുന്ന മികച്ച നാല് ആഹാരസാധനങ്ങള്‍

വെറും വയറ്റില്‍ ചില ലളിതമായ ചേരുവകള്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ ശരീരത്തിന് നല്ലതാണ്. കാരണം നിങ്ങളുടെ ദഹനവ്യവസ്ഥ ഈ സമയം മറ്റ് ചുമതലകളൊന്നും നിര്‍വ്വഹിക്കുന്നില്ല. നിങ്ങള്‍ കഴിക്കുന്നതിന്റെ പരമാവധി നേട്ടങ്ങള്‍ കൊയ്യുന്നതിന് ഇത് നിങ്ങളെ സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഒഴിഞ്ഞ വയറ്റില്‍ കഴിക്കാന്‍ കഴിയുന്ന മികച്ച നാല് ആഹാരസാധനങ്ങള്‍ ഇതാ. രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ, വൈറസ്, അണുക്കള്‍ തുടങ്ങിയ ദോഷകരമായ വസ്തുക്കളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതില്‍…

Read More

ബജറ്റ് സമ്മേളനത്തിന് തുടക്കം; രാവിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

  നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒമ്പത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ച് ഇന്നലെ കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഒടുവിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയാണ് സർക്കാർ അനുനയത്തിലെത്തിയത്. സർക്കാർ ഇനി നടപ്പാക്കാൻ പോകുന്ന പദ്ധതികൾക്ക് ഊന്നൽ നൽകിയായിരിക്കും നയപ്രഖ്യാപന പ്രസംഗം. കേന്ദ്രത്തിനെതിരായ വിമർശനങ്ങളും പ്രസംഗത്തിലുണ്ടാകും. മാർച്ച് 11നാണ് സംസ്ഥാന ബജറ്റ് അവതരണം. നയപ്രഖ്യാപനം അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത ഗവർണറെ കാണാനായി മുഖ്യമന്ത്രി രാജ് ഭവനിൽ നേരിട്ടെത്തിയിരുന്നു. ഗവർണർ ഭരണഘടന…

Read More

സി.കെ ജാനുവിന്റെ NDA യിലേക്കുള്ള വരവിൽ അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം

സി.കെ ജാനുവിന്റെ NDA യിലേക്കുള്ള വരവിൽ അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം സി.കെ ജാനുവിന്റെ NDA യിലേക്കുള്ള വരവിൽ അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം. ജാനു NDA വിട്ടത് ബിജെപി യെ തള്ളി പറഞ്ഞായിരുന്നുവെന്ന് ബി.ജെ.പി വയനാട് ജില്ലാ പ്രസിഡൻറ് സജി ശങ്കർ. സംസ്ഥാന നേതൃത്വം വയനാട്ടിലെ പ്രവർത്തകരുടെ വികാരം മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ശങ്കർ.

Read More

സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ നാളെ രാവിലെ 10 മണി മുതല്‍ 12 മണി വരെ കടകളടച്ചിട്ട് പ്രതിഷേധിക്കും

പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട് നവംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി പത്ത് ലക്ഷത്തിലധികം വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. പ്രതിഷേധ സമരത്തിന്റെ ഭാഗമായി അന്നേ ദിവസം രാവിലെ 10 മണി മുതല്‍ 12 മണി വരെ കടതുറന്ന് വില്‍പന നിര്‍ത്തി തൊഴില്‍ ബഹിഷ്കരിച്ച്‌ പ്രതിഷേധ സമരത്തില്‍ എല്ലാ വ്യാപാരികളും വ്യാപാര സ്ഥാപനത്തിന്റെ മുൻപിലും വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ്ണയില്‍ അണിചേരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്റുദ്ദീനും ജനറല്‍ സെക്രട്ടറി രാജു…

Read More

24 മണിക്കൂറിനിടെ 2.47 ലക്ഷം പേർക്ക് കൊവിഡ്; 380 മരണം

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കൊവിഡ് വർധനവ് രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,47,417 പേർക്കാണഅ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തേക്കാൾ 27 ശതമാനം വർധനവാണ് കേസുകളിലുണ്ടായിരിക്കുന്നത് ഇന്നലെ 1.97 ലക്ഷം പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ രണ്ടര ലക്ഷത്തിലേക്കാണ് കേസുകൾ കുതിക്കുന്നത്. 24 മണിക്കൂറിനിടെ 380 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 13.11 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 11,17,531 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം…

Read More

കേരളത്തിൽ ചിലർ ​ഗുരുപൂജയെ എതിർക്കുന്നു, അവർ അയ്യപ്പഭക്തരായി നടിക്കുന്നു; അയ്യപ്പസം​ഗമത്തിന് പരോക്ഷ വിമർശനവുമായി ​ഗവർണർ

കോഴിക്കോട്: കേരളത്തിൽ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിർക്കുന്നവർ ശബരിമല ഭക്തരായി നടിക്കുകയാണെന്ന് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍. അങ്ങനെയൊരു ഭാവം യഥാർത്ഥത്തിൽ അവരുടെ മനസ്സിൽ ഉണ്ടെങ്കിൽ എന്തുകൊണ്ടത് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാകുന്നില്ല. രാഷ്ടട്രീയ നേട്ടത്തിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരത് മാതയും ഗുരുപൂജയുമൊന്നും രാഷ്ട്രീയമല്ലെന്നും രക്തത്തിൽ അലിഞ്ഞു ചേർന്ന സംസ്കാരമാണെന്നും കോഴിക്കോട് നവരാത്രി സാംസ്കാരികോല്‍സവം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു.

Read More

സംസ്ഥാനത്ത് ആക്ടീവ് രോഗികളുടെ എണ്ണം 59,517 ആയി കുറഞ്ഞു; ഇന്ന് 4847 പേർ കൊവിഡ് മുക്തരായി

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4847 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. തിരുവനന്തപുരം 302, കൊല്ലം 280, പത്തനംതിട്ട 183, ആലപ്പുഴ 208, കോട്ടയം 312, ഇടുക്കി 121, എറണാകുളം 649, തൃശൂർ 638, പാലക്കാട് 263, മലപ്പുറം 680, കോഴിക്കോട് 650, വയനാട് 115, കണ്ണൂർ 292, കാസർഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,91,845 പേർ ഇതുവരെ കോവിഡിൽ…

Read More