ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം; ലങ്കയുടെ പരാജയം 7 വിക്കറ്റിന്

  ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക് ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ലങ്ക ഉയർത്തിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ ഇന്ത്യ മറികടന്നു. പൃഥ്വി ഷായും ഇഷാന്‍ കിഷനും നല്‍കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റൻ ശിഖർ ധവാനും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. പൃഥ്വി ഷാ 24 പന്തിൽ 43 റൺസും ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തിൽ അര്‍ദ്ധ ശതകവും ( 42…

Read More

സ്വത്ത് തർക്കം; ആലുവയിൽ പിതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ

ആലുവയിൽ സ്വത്തുതർക്കത്തെ തുടർന്ന് പിതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. കൊടികുത്തുമല സ്വദേശി ഹുസൈൻ (48) ആണ് പിടിയിലായത്. നൊച്ചിമ കൊടികുത്തുമല സ്വദേശി 84 കാരനായ അലിയാരെയാണ് ഇയാൾ മർദിച്ചത്. ഇരുവരും തമ്മിൽ സ്വത്ത് തർക്കം നേരത്തെയും ഉണ്ടായിരുന്നു എന്നാൽ ഇന്നലെ തർക്കം രൂക്ഷമാകുകയായിരുന്നു. മർദനത്തിൽ പിതാവിന്റെ വിരലുകൾക്ക് പൊട്ടലുണ്ട്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മർദന വിവരം പറയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. അറസ്റ്റിലായ ഹുസൈനിനെ കോടതിയിൽ ഹാജരാകും.

Read More

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം; ‘ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; ആരോഗ്യമന്ത്രി രാജിവെക്കണം’; വി ഡി സതീശന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില്‍ ഇല്ല എന്ന് പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അവര്‍ ഇത്തരത്തില്‍ പറഞ്ഞതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരിയെന്നും അദ്ദേഹം ചോദിച്ചു. രക്ഷാപ്രവര്‍ത്തനം പിന്നീട് നടന്നത് ചാണ്ടി ഉമ്മന്‍ വന്നശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖല…

Read More

വയനാട് കണിയാമ്പറ്റയിൽ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

കണിയാമ്പറ്റ : ചിത്രമൂലയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം.കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതായാണ് ലഭ്യമായ വിവരം.മില്ലുമുക്ക് സ്വദേശി അറക്ക റസാക്കിന്റെ മകൻ നിയാസ് (15) ആണ് മരിച്ചത്.ഉടനെ കമ്പളക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Read More

നിപ; സമ്പർക്ക പട്ടികയിലെ ഒരാൾ ഇതര സംസ്ഥാനക്കാരൻ, ആശങ്ക വേണ്ട, മന്ത്രി വീണാ ജോർജ്

പാലക്കാട് നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗിക്ക് രണ്ടാമത്തെ ഡോസ് ആൻറി ബോഡി നൽകിയിരിക്കുകയാണ്. 12 മണിവരെ ആൻറി ബോഡി മെഡിസിൻ നൽകും. അണുബാധ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സമ്പർക്ക പട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ നൂറു പേർ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുന്നവരാണ്. ഹൈറിസ്ക് കൊണ്ടാക്റ്റുകളിൽ ഉള്ളത് 52 പേരാണ്. പാലക്കാട് മാത്രമായി 7…

Read More

ജമ്മു സ്‌ഫോടനം: ഭീകരാക്രമണമെന്ന് സ്ഥിരീകരണം; സ്‌ഫോടക വസ്തുക്കളുമായി ലഷ്‌കർ ഭീകരനും പിടിയിൽ

  ജമ്മു വിമാനത്താവളത്തിൽ നടന്ന സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. ഡ്രോൺ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കൾ വർഷിച്ചതായാണ് സംശയം. സംയുക്ത അന്വേഷണം നടക്കുകയാണെന്നും ഡിജിപി പറഞ്ഞു ഇന്ന് സ്‌ഫോടക വസ്തുക്കളുമായി ലഷ്‌കർ ഭീകരനെ പിടികൂടിയിട്ടുണ്ട്. വൻ സ്‌ഫോടന ശ്രമമാണ് തകർത്തതെന്ന് ഡിജിപി പറഞ്ഞു. തിരക്കുള്ള സ്ഥലത്ത് സ്‌ഫോടനം നടത്താനായിരുന്നു ഇയാളുടെ പദ്ധതി. അഞ്ച് കിലോ ഐഇഡി ഇവരിൽ നിന്ന് പിടിച്ചെടുത്തു. സ്‌ഫോടനത്തിന് പിന്നാലെ ശ്രീനഗറിലും പഠാൻകോട്ടിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്….

Read More

കൊടും ക്രിമിനലുകളെ ഹാജരാകുന്ന രീതിയിലാണ് KSU പ്രവർത്തകരെ പൊലീസ് കോടതിയിൽ എത്തിച്ചത്; വിമർശിച്ച് ജോസഫ് ടാജറ്റ്

വടക്കാഞ്ചേരിയിൽ കെഎസ്‍യു പ്രവർത്തകരായ വിദ്യാർഥികളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവത്തിൽ പ്രതികരിച്ച് തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. കൊടും ക്രിമിനലുകളെ ഹാജരാകുന്ന രീതിയിലാണ് വടക്കാഞ്ചേരി എസ് എച്ച് ഒ ഷാജഹാൻ പ്രവർത്തകരെ കോടതിയിൽ എത്തിച്ചത്. പേപ്പട്ടികളെ നേരിടുന്നത് പോലെയാണ് എസ്എച്ച്ഒ കോൺഗ്രീസുകാരെ നേരിടുന്നതെന്നും പേപ്പട്ടിയെ നേരിടും പോലെ കോൺഗ്രസ് ഷാജഹാനെ നേരിടുന്ന സ്ഥിതി വരരുതെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി. അസാധാരണമായ നടപടി ആയതുകൊണ്ടാണ് കോടതി ഈ വിഷയത്തിൽ എസ്എച്ച്ഒയ്ക്ക് ഷോക്കേസ് നോട്ടീസ് അയച്ചത്. ഇന്ന്…

Read More

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ പഞ്ചായത്ത് മെമ്പർ മരിച്ചു

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ നിയുക്ത മെമ്പർ മരിച്ചു. മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ പ്രസാദ് നാരായണൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

Read More

പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ആളുടേത്; പുകമറ സൃഷ്ടിക്കുന്ന ആരോപണങ്ങൾ’; കടകംപള്ളി സുരേന്ദ്രൻ

പ്രതിപക്ഷനേതാവിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ആളുടേതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിപക്ഷനേതാവ് വനവാസത്തിന് പോകണമെന്നും കടകംപള്ളി സുരേന്ദ്രൻ വെല്ലുവിളിച്ചു. അധികാരത്തിന് വേണ്ടി ആർത്തി മുത്ത ആളുടേത് പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദ്വാരപാലക ശിൽപം കടകംപള്ളി സുരേന്ദ്രൻ ഇടനില നിന്ന് കോടീശ്വരന് വിറ്റു എന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. അദ്ദേഹത്തിന് ആണത്തവും, തന്റേടവും ഉണ്ടെങ്കിൽ അത് തെളിയിക്കണമെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ…

Read More