സിദ്ധിഖ് കാപ്പനെ ഡൽഹി ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

  യുഎപിഎ കേസിൽ ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ഡൽഹി ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. മഥുരയിലെ ആശുപത്രിയിൽ കഴിയുന്ന കാപ്പന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബവും പത്രപ്രവർത്തക യൂനിയനും കോടതിയെ സമീപിച്ചത്. രണ്ട് ദിവസം മുമ്പ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

Read More

കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജനം കേന്ദ്ര പദ്ധതികളിലൂടെ, സംസ്ഥാന സർക്കാർ കാര്യങ്ങൾ വൈകിപ്പിച്ചു: രാജീവ് ചന്ദ്രശേഖർ

സംസ്ഥാന സർക്കാർ അവകാശപ്പെടുന്ന കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമാക്കിയത് കേന്ദ്ര പദ്ധതികളിലൂടെയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ വരുത്തിയ കാലതാമസമാണ് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ പത്തുവർഷം കേരളത്തിൽ എടുക്കാൻ കാരണം. മറ്റ് സംസ്ഥാനങ്ങൾ അതിവേഗം ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുമ്പോൾ കേരള സർക്കാർ ഒന്നും ചെയ്യാതെ ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ വന്നിരിക്കുകയാണെന്നും ബിജെപി സംസ്ഥാനഅധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 17 കോടി ജനങ്ങള്‍…

Read More

കലാശപ്പോരിലേക്ക് ഒരു ജയം അകലെ; ഐപിഎൽ ക്വാളിഫയറിൽ ഡൽഹിക്കെതിരെ മുംബൈ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസും ഡൽഹി കാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ടോസ് നേടിയ ഡൽഹി കാപിറ്റൽസ് മുംബൈയെ ബാറ്റിംഗിന് അയച്ചു. ഇന്ന് ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിൽ കയറാമെന്നതിനാൽ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്.   പരാജയപ്പെടുന്ന ടീമിന് ഒരു അവസരം കൂടി ബാക്കിയുണ്ട്. നാളെ നടക്കുന്ന ബാംഗ്ലൂർ-ഹൈദരബാദ് മത്സരത്തിലെ വിജയികളുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാം. മുംബൈ ഇന്ത്യൻസിൽ കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ഹാർദിക് പാണ്ഡ്യ, ബുമ്ര, ബോൾട്ട് എന്നിവർ തിരികെ എത്തിയിട്ടുണ്ട്….

Read More

SIR മായി സഹകരിക്കണം, വിവിധ രാജ്യങ്ങളിലുള്ള പ്രവാസികൾ ഓൺലൈൻ വഴി ഫോം പൂരിപ്പിക്കണം; പിന്തുണയുമായി സീറോ മലബാർ സഭ

എസ്ഐആറുമായി എത്തുന്ന ബിഎൽഒ ഓഫീസർമാരോട് സഹകരിക്കണമെന്ന് സീറോ മലബാർ സഭ. ആശയവിനിമയം നടത്തുന്നതിനും ഫോൺ നമ്പർ വാങ്ങുന്നതിനും മടി കാണിക്കരുത്. സഭയിൽ നിന്ന് ധാരാളം പേർ പ്രവാസികളായി വിവിധ രാജ്യങ്ങളിലുണ്ട്. അങ്ങനെയുള്ളവർ ബന്ധുക്കൾ വഴിയോ ഓൺലൈൻ മുഖേനയോ എസ് ഐ ആർ ഫോം പൂരിപ്പിക്കണം. നാട്ടിലുള്ളവർ ഇത് പ്രവാസികളെ അറിയിക്കണമെന്ന് സീറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിറോ മലബാർ സഭാ നേതൃത്വം ഇന്നലെ കൂടിക്കാഴ്ച നടത്തി. സീറോ…

Read More

World wide language learning mobile application

The Importance of Learning a New Language Learning a new language can bring a range of benefits, both personally and professionally. In today’s globalized world, being multilingual can be a valuable asset in many careers, but there are also many other reasons why studying a new language is important. Enhances Communication One of the most…

Read More

സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി വീണാ ജോർജ്

  തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടാതെ ഡെങ്കി, ചിക്കന്‍ ഗുനിയ തുടങ്ങിയ രോഗങ്ങല്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്.നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണമെന്നും മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നൽകണമെന്നും മന്ത്രി വ്യക്തമാക്കി….

Read More

രണ്ടാം പീഡനക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

ബംഗലുരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. രാഹുല്‍ വാട്ട്‌സ്ആപ്പ് കോള്‍ ചെയ്‌തെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹര്‍ജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പരാതി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. നേരത്തെ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍…

Read More

പോരാട്ടം വിജയം കണ്ടു; കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡന കേസിൽ പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡന കേസ് പ്രതിയായ അറ്റൻഡർ എ എം ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് ഉത്തരവ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ പിരിച്ചു വിടണമെന്ന് മെഡിക്കൽ കോളജ് ഭരണ നിർവഹണ വിഭാഗം ശിപാർശ നൽകിയിരുന്നു. 2023 മാർച്ച് 18 നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴി‍ഞ്ഞ് തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴി‍ഞ്ഞ യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ എംഎം ശശീന്ദ്രന്‍ പീഡിപ്പിച്ചത്. സസ്പെൻഷനിലായിരുന്ന പ്രതിയെ സർവീസിൽ നിന്ന്…

Read More

കെ റെയിൽ പ്രതിഷേധം: ഭൂമി നഷ്ടപ്പെടുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് എ കെ ബാലൻ

  കെ റെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ഭൂമി നഷ്ടപ്പെടുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ ഭൂമി വിട്ടുകിട്ടും. കീഴാറ്റൂരിൽ സമരം നടത്തിയവരൊക്കെ ഇപ്പോൾ പാർട്ടിക്കൊപ്പമാണ്കരട് നയരേഖയുടെ കാര്യത്തിൽ പാർട്ടിക്ക് കടുംപിടിത്തമില്ല. മുന്നണിയിലും കീഴ് ഘടകങ്ങളിലും ചർച്ച നടത്തി ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും എ കെ ബാലൻ പറഞ്ഞു.  

Read More

എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; ഉത്തരവിറങ്ങി

  മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ഒരു വർഷത്തിനും അഞ്ച് മാസത്തിന് ശേഷമാണ് എം ശിവശങ്കർ സർവീസിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്ന് എം ശിവശങ്കറിനെ സസ്‌പെൻൻഡ് ചെയ്തത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിൽവാസം അനുഭവിച്ചു. ഡോളർ കടത്ത് കേസിൽ കസ്റ്റംസ്…

Read More