തമിഴ്നാട്ടിലും അതിശക്തമഴ; ചെന്നൈ ഉൾപ്പടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ സ്കൂളുകൾക്ക് അവധി

തമിഴ്നാട്ടിലും അതിശക്തമായ മഴ. ചെന്നൈ ഉൾപ്പടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചീപുരം, ചെങ്കൽപേട്ട്,തിരുവണ്ണാമല, വിഴുപ്പുറം എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴ കനക്കും. 7 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും ഉണ്ട്. പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശക്തമായ മഴയെ തുടർന്ന് അവധി നൽകി. രാവിലെ 10 മണിയ്ക്ക് ശേഷം മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പുള്ളത്. പുതുച്ചേരി, കടലൂർ, വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിൽ രാത്രിയിൽ കനത്ത മഴ പെയ്തു. വടക്കൻ…

Read More

സൗദിയിൽ വാഹനാപകടത്തിൽ മാവൂർ സ്വദേശി മരിച്ചു

റിയാദ്: ദമ്മാമിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞു മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മാവൂർ ചെറൂപ്പയിലെ വൈത്തല കുന്നുമ്മൽ അഫ്സൽ (33) ആണ് മരിച്ചത്. വാഹന ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഇർഷാദിനെ പരിക്കുകളോടെ ഉറയ്റ പ്രിൻസ് സുൽത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ദമ്മാമിൽ നിന്ന് 165 കിലോമീറ്റർ അകലെ ജൂദായിലാണ് അപകടം നടന്നത്. ഡൈനക്ക് പിറകിൽ സൗദി പൗരൻ ഓടിച്ചിരുന്ന കാറിടിക്കുകയും നിയന്ത്രണം വിട്ട ഡൈന മുന്നിലുണ്ടായ ട്രെയ്ലറിലിടിച്ച് മറിയുകയുമായിരുന്നു. അഫ്സലിന്റെ മൃതദേഹം…

Read More

ബംഗളൂരുവിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു; മൂന്ന് പേരെ തിരിച്ചറിഞ്ഞു

  ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്കടുത്ത് നടന്ന വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഐടി ജീവനക്കാരാണ് ഇവർ. കാറിന് പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഒന്നിന് പുറകെ ഒന്നൊന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വാഗണർ കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇതിൽ രണ്ട് പേർ സ്ത്രീകളാണ്. കോഴിക്കോട് സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ മുഹമ്മദ് ഫാദിൽ, ആദർശ്, കൊച്ചി സ്വദേശി ശിൽപ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്….

Read More

പ്ലാസ്റ്റിക് നിർമിത ദേശീയപാതകകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം; നിർദേശവുമായി കേന്ദ്രസർക്കാർ

പ്ലാസ്റ്റിക് നിർമിത ദേശീയ പതാകകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നവേളയിലാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണെന്നും അതിനാൽ തന്നെ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. രാജ്യത്തെ പ്രധാന സാംസ്‌കാരിക, കായിക പരിപാടികളിലടക്കം കടലാസ് പതാകകളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഉപയോഗിക്കുന്ന…

Read More

ഇത് ഇലക്ഷന്‍ സ്റ്റണ്ടല്ല; എംഎ ബേബിക്കിത് പുത്തരിയല്ല; പാത്രം കഴുകുന്ന ചിത്രങ്ങള്‍ വൈറല്‍

ഭക്ഷണം കഴിച്ച പാത്രം കഴുകിവച്ച സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. എന്തും ഏതും വൈറലും ട്രോളുമൊക്കെയാകുന്ന കാലത്ത് സമൂഹമാധ്യമങ്ങളിലെ മുന്നണികളുടെ പോര് ഇപ്പോള്‍ ഇതേ ചൊല്ലിയാണ്. ഇലക്ഷന്‍ സ്റ്റണ്ടെന്ന് കോണ്‍ഗ്രസ്, ബിജെപി അനുകൂലികളും അങ്ങനെയല്ലെന്ന് ഇടത് അനുകൂലികളും തമ്മില്‍ പൊരിഞ്ഞ തര്‍ക്കമാണ്.സിപിഐമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി ഒരു വീട്ടിലെത്തിയ എംഎ ബേബി ഭക്ഷണ ശേഷം പാത്രം സ്വയം കഴുകി വച്ചു. ഇതിന്റെ വീഡിയോ നിരവധി മാതൃകകളാണ് സഖാഖ് സമ്മാനിച്ചതെന്ന അടിക്കുറിപ്പോടെ കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റി തങ്ങളുടെ ഫേസ്ബുക്കില്‍…

Read More

പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍

  ബലാത്സംഗക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ബലാത്സംഗ ആരോപണത്തിന് പിന്നില്‍ നടന്‍ ദിലീപാണ്. ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതിനെ പ്രതികാരമായിട്ടാണ് തനിക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയത്. തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ തിരുവനന്തപുരം സൈബര്‍ സെല്‍ ചോദ്യംചെയ്യാന്‍ വിളിച്ചതിന് പിന്നാലെയാണ് ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Read More

നിയമസഭാ കയ്യാങ്കളി കേസ്: സുപ്രീം കോടതി വിധി നാളെ പത്തരയ്ക്ക്, സർക്കാരിന് നിർണായകം

നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി വിധി നാളെ. രാവിലെ പത്തരയ്ക്കാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, എം ആർ ഷാ എന്നിവരടങ്ങിയ ബഞ്ച് വിധി പറയുന്നത്. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ പ്രതികളായ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന ഹർജിയിലാണ് വിധി സംസ്ഥാന സർക്കാരിന് നിർണായകമാണ് വിധി. നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ രൂക്ഷ വിമർശനം സർക്കാർ കേട്ടിരുന്നു. പ്രതികളായ ജനപ്രതിനിധികൾ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് പറഞ്ഞിരുന്നു. വി ശിവൻകുട്ടി, കെ ടി ജലീൽ,…

Read More

സംസ്ഥാനത്ത് വാക്സിനേഷന്‍ പ്രതിസന്ധിയില്‍;ഇന്ന് മൂന്ന് ജില്ലകളില്‍ വാക്സിന്‍ വിതരണമുണ്ടാകില്ല

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ പ്രതിസന്ധിയിൽ. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണമുണ്ടാകില്ല. വാക്സിൻ എത്തിയില്ലെങ്കിൽ നാളെ പൂർണമായും വാക്സിനേഷൻ മുടങ്ങിയേക്കും. സംസ്ഥാനത്തെ വാക്സിൻ സ്റ്റോക്ക് തീർന്നു കഴിഞ്ഞു. മറ്റു ജില്ലകളിലും വാക്‌സിൻ സ്റ്റോക്ക് കുറവാണ്. നിലവിലെ സാഹചര്യത്തിൽ നാളെ സംസ്ഥാനത്ത് വാക്സിനേഷൻ മുടങ്ങാനാണ് സാധ്യത. എന്ന് വാക്സിൻ വരുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഒരു ഡോസ് പോലും ശേഷിക്കുന്നില്ല. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍…

Read More

കാർഷിക നിയമം കോടതിയുടെ പരിഗണനയിൽ ഇരിക്കെ പ്രതിഷേധം എന്തിനാണ്: സുപ്രീം കോടതി

  ന്യൂഡെൽഹി: കോടതിയിൽ കാർഷിക നിയമത്തെ ചോദ്യം ചെയ്തതിനു ശേഷവും കർഷകർ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് നിശിതമായി ചോദിച്ച് സുപ്രീം കോടതി. കാർഷിക നിയമങ്ങൾക്കെതിരെയുള്ള ഹർജികൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഇന്ന് സുപ്രീം കോടതി പറഞ്ഞു. ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധത്തിന് അനുമതി തേടി കർഷക കൂട്ടായ്മ സമർപ്പിച്ച ഹർജിയോട് പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി. ഒക്ടോബർ 21 ന് നടക്കുന്ന അടുത്ത വിചാരണയിൽ, പ്രതിഷേധിക്കാനുള്ള അവകാശം ഒരു സമ്പൂർണ്ണ അവകാശമാണോ എന്ന്…

Read More

മ​ധ്യ​പ്ര​ദേ​ശി​ൽ ട്ര​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അപകടം; ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട് ട്ര​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ക​ത്തി ഡ്രൈ​വ​ർ​മാ​ർ വെ​ന്തു​മ​രി​ച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. സി​യോ​നി ജി​ല്ല​യി​ലെ ജ​ബ​ൽ​പു​ർ-​നാ​ഗ്പു​ർ ദേ​ശീ​യ​പാ​ത​യി​ൽ ച​പാ​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​രി​യും മൊ​സാം​ബി​യും ക​യ​റ്റി​വ​ന്ന ലോ​റി​ക​ൾ ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വി​പ​രീ​ത ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച ട്ര​ക്കു​ക​ൾ നേ​ർ​ക്കുനേ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മ​റി​ഞ്ഞ ട്ര​ക്കു​ക​ൾ ര​ണ്ടും തീ​പി​ടി​ച്ച് ക​ത്തി. ര​ണ്ട് ഡ്രൈ​വ​ർ​മാ​രും വെ​ന്തു​മ​രി​ച്ചു. അപകടത്തിൽ പ​രി​ക്കേ​റ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More