കോഴിക്കോട് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്; ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൌണ്‍

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്. ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ ഫാര്‍മസിസ്റ്റിനും കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ 43 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. രണ്ട് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തിരുവള്ളൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ അടച്ചു. രോഗ വ്യാപനം കൂടിയതോടെ കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം 100 കവിഞ്ഞു. ഇന്നലെ സ്ഥിരീകരിച്ച 110 ആളുകളില്‍ 88 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൌണാണ്.

Read More

മുംബൈ കുർളയിലെ ബലാത്സംഗ കൊല: രണ്ട് പേർ അറസ്റ്റിൽ

  മുംബൈ കുർളയിൽ 20കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗോവണ്ടി സ്വദേശികളാണ് അറസ്റ്റിലായത്. രേഹാൻ, അഫ്‌സൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഗോവണ്ടി സ്വദേശിയായ യുവതിയെയാണ് ഇവർ ബലാത്സംഗം ചെയ്ത് കൊന്നത് യുവതിയെ കുർളയിൽ എത്തിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിൽ വെച്ചാണ് കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. പോലീസ് കണ്ടെത്തുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു.  

Read More

വയനാട്ടിൽ 1002 പേര്‍ക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.33

വയനാട് ജില്ലയില്‍ ഇന്ന് 1002 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 667 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.33 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96148 ആയി. 86654 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8125 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6686 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  …

Read More

ജപ്പാനിൽ ട്രെയിനിൽ കത്തിയാക്രമണം; ഒമ്പത് പേർക്ക് പരുക്ക്, ടോക്യോയിൽ സുരക്ഷ ശക്തമാക്കി

  ജപ്പാനിൽ പാസഞ്ചർ ട്രെയിനിലുണ്ടായ കത്തിയാക്രമണത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. ഇതിലൊരാളുടെ പരുക്ക് ഗുരുതരമാണ്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമി പിന്നീട് പോലീസിൽ കീഴടങ്ങി. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്. ഒളിമ്പിക് നഗരമായ ടോക്യോയിൽ നിന്ന് കിലോമീറ്റർ അകലെയുള്ള സതേഗയ വാർഡിലാണ് ആക്രമണം നടന്നത്. അക്രമിയുടെ കത്തിയും മൊബൈൽ ഫോണും ട്രെയിനിൽ നിന്ന് കണ്ടെത്തി. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടോക്യയിൽ സുരക്ഷ ശക്തമാക്കി. ഒളിമ്പിക്‌സ് നടക്കുന്ന സാഹചര്യത്തിലാണിത്. 2019ൽ ജപ്പാനിൽ…

Read More

പോറ്റിയേയോ ശ്രീകൃഷ്ണനെയോ ആരേയും അറിയില്ല, എന്നെ വേട്ടയാടരുത്, സ്വര്‍ണക്കൊള്ള ടിവിയില്‍ കണ്ട അറിവേയുള്ളൂ: ഡി മണി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത തമിഴ്‌നാട് വ്യവസായി ഡി മണി. വേട്ടയാടരുതെന്നും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ഡി മണിയുടെ കൂട്ടാളി ശ്രീകൃഷ്ണന്റെ മൊഴിയില്‍ വൈരുധ്യമെന്ന് പ്രത്യേക അന്വേഷണസംഘം സംശയിക്കുന്ന പശ്ചാത്തലത്തില്‍ എസ്‌ഐടി കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കുമ്പോഴാണ് ഡി മണിയുടെ പ്രതികരണം പുറത്തെത്തിയിരിക്കുന്നത്. താനൊരു സാധാരണക്കാരനാണെന്നും തനിക്കൊന്നുമറിയില്ലെന്നും വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചത്. ക്ഷേത്ര ദര്‍ശനത്തിനായാണ് താന്‍ കേരളത്തില്‍ വന്നത്. തന്നെ അന്വേഷിച്ച് കേരളത്തിലെ പൊലീസ് സംഘം ഇവിടെ വന്നത്…

Read More

മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല; ‘പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ’

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് പറഞ്ഞ് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി രമേശ് ചെന്നിത്തല. സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പു പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടുക്കൂട്ടുന്നതെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ വെൽ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ ജനം തള്ളികളയുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സിപിഎമ്മിലെ സ്ത്രീ ലമ്പടന്മാരെ…

Read More

അനിയന്ത്രിത തിരക്ക്, ശബരിമലയിൽ ദർശന സമയം നീട്ടി; കുടിവെള്ളവും ഭക്ഷണവുമില്ല: നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോർഡ്

അനിയന്ത്രിത തിരക്ക് ശബരിമലയിൽ ദർശന സമയം നീട്ടി. ഇന്ന് 2വരെ ദർശനം അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്. പതിനെട്ടാം പടിക്ക് താഴെ തിരക്ക് അനിയന്ത്രിതം.സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. പമ്പയിലെ നടപ്പന്തലും നിറഞ്ഞുകവിഞ്ഞു. നിലയ്ക്കലിൽ വൈകിട്ടോടെ 7 സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ സ്ഥാപിക്കും. ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്…

Read More

പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് മര്‍ദിക്കാറുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍

പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ദ ചോളോട് സ്വദേശി 29 കാരി മീരയാണ് മരിച്ചത്. ഭര്‍ത്താവിന്റെ മര്‍ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഭര്‍ത്താവ് മര്‍ദിച്ചു എന്ന് പരാതിപ്പെട്ട് ചോളോട് സ്വദേശി മീര ഇന്നലെ സ്വന്തം വീട്ടിലെത്തിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കാമെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും, രാത്രിയോടെ ഭര്‍ത്താവ് അനൂപ് യുവതിയെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്ന് രാവിലെയോടെ ഹേമാംബിക നഗര്‍ പൊലീസാണ് മീര മരിച്ചെന്ന് ബന്ധുക്കളെ വിവരമറിയിച്ചത്….

Read More

കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ കൊച്ചുമകൾ ആത്മഹത്യ ചെയ്ത നിലയിൽ

ബം​ഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബം​ഗളൂരു വസന്ത്നഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാമയ്യ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് സൗന്ദര്യ. രണ്ട് വർഷം മുമ്പായിരുന്നു സൗന്ദര്യയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവിനൊപ്പം വസന്ത്നഗറിലെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. ഇവർക്ക് ആറു മാസം പ്രായമുള്ള കുട്ടിയുണ്ട്. സൗന്ദര്യയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യെദിയൂരപ്പ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആശുപ്രതിയിലെത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിൽ പൊലീസ്…

Read More