Headlines

‘അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കും, യുദ്ധം ഉടൻ അവസാനിക്കും’; ബെഞ്ചമിൻ നെതന്യാഹു

പശ്ചിമേഷ്യയിലെ യുദ്ധം അനന്തമായി നീളില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.യുദ്ധം ഉടൻ അവസാനിക്കും, അതിൽ വേഗത്തിലുള്ളതും നിർണായകവുമായ നടപടി ഉൾപ്പെടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.ഇറാൻ ഭരണകൂടം ദുർബലമായി. അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.മിഡിൽ ഈസ്റ്റിൽ സമാധാനത്തിലേക്കുള്ള ഒരു ശാശ്വത പാത കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മിസ്റ്റർ നെതന്യാഹു പറഞ്ഞു. ”ഇത് അവസാനിക്കാത്ത യുദ്ധമല്ല, സമാധാനത്തിലേക്കുള്ള കവാടമാണിത്” ഫോക്സ് ന്യൂസിന്റെ ഹാനിറ്റി പ്രോഗ്രാമിൽ നെതന്യാഹു പറഞ്ഞു. അതേസമയം പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി…

Read More

ഓപ്പറേഷൻ ഗംഗ: റൊമേനിയയിൽ നിന്ന് വ്യോമസേനയുടെ ആദ്യവിമാനമെത്തി

യുക്രൈന്റെ അതിർത്തി രാജ്യമായ റൊമേനിയയിൽ നിന്ന് വ്യോമസേനയുടെ ആദ്യവിമാനമെത്തി. പുലർച്ചെ ഒന്നരയോടെ വിമാനം ഡൽഹിയിലെത്തി. വ്യോമസേനയുടെ സി-17വിമാനമാണ് എത്തിയത്. ഇരുന്നൂറോളം പേരെയാണ് ആദ്യവിമാനത്തിൽ എത്തിച്ചത്.പോളണ്ട്, ഹംഗറി എന്നിവിടങ്ങളിലേക്ക് പോയ രണ്ട് സി-17 വിമാനങ്ങളും ഇന്ന് രാവിലെ എട്ട് മണിക്കെത്തും. അടുത്ത 24 മണിക്കൂറിൽ 15രക്ഷാദൗത്യ വിമാനങ്ങൾ സർവീസ് നടത്തും. അതേസമയം, കിഴക്കൻ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്നു റഷ്യയുടെ ഉറപ്പ്. റഷ്യൻ അതിർത്തി വഴിയായിയിരിക്കും ഒഴിപ്പിക്കൽ. പുടിൻ-മോദി ചർച്ചയ്ക്ക് ശേഷമാണു പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്. യുക്രൈൻ…

Read More

സംസ്ഥാനത്ത് പുതുതായി 34 ഹോട്ട് സ്‌പോട്ടുകൾ; ആറ് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ വാര്‍ഡുകളും), വര്‍ക്കല മുന്‍സിപ്പാലിറ്റി (എല്ലാ കോസ്റ്റല്‍ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (7), വല്ലച്ചിറ (14), ചേര്‍പ്പ് (17, 18), ശ്രീനാരായണ പുരം (9, 12, 13), വെങ്കിടങ്ങ് (3,…

Read More

‘മണൽക്കടത്ത് അന്വേഷിക്കാൻ എസ്ഐ പുറത്തിറങ്ങിയ വിവരം മണൽ മാഫിയക്ക് ചോർത്തി നൽകി’; കുമ്പള സ്റ്റേഷനിലെ 6 പൊലീസുകാർക്ക് സസ്പെൻഷൻ

മണൽ മാഫിയയ്ക്ക് വിവരങ്ങൾ ചോർത്തി നൽകി.പൊലീസുകാർക്ക് സസ്പെൻഷൻ. കുമ്പള പോലീസ് സ്റ്റേഷനിലെ ആറ് പോലീസുകാർക്കാണ് സസ്പെൻഷൻ. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി എം അബ്ദുല്‍ സലാം, എ കെ വിനോദ് കുമാര്‍, ലിനേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ എം മനു, എം കെ അനൂപ്, പോലീസ് ജീപ്പ് ഡ്രൈവര്‍ കൃഷ്ണപ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മണൽക്കടത്ത് അന്വേഷിക്കാൻ എസ് ഐ പുറത്തിറങ്ങുന്ന സമയത്ത് വിവരം മണൽ മാഫിയക്ക് കൈമാറിയതിനാണ് നടപടി. ഒരു…

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. വനിതാ ഫാരിഷ ബീവിയ്ക്ക് പരിക്കേറ്റു. തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷ ബീവിയ്ക്കാണ് പരിക്കേറ്റത്. നെറ്റിയിൽ ഗ്ലാസ് കൊള്ളുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു അപകടം ഉണ്ടായത്. ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഫാരിഷ ബീവിയുടെ നെറ്റിയിലാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ ട്രോമ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്….

Read More

വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ നാളെ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ ഡ്രൈ റൺ നാല് ജില്ലകളിൽ നടത്താൻ തീരുമാനം. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റൺ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഓരോ ആശുപത്രികളിലും ഡ്രൈ റൺ നടത്തും. ജനുവരി 2 മുതൽ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കൾ വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിനു ശേഷം വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ ഡ്രൈ റൺ…

Read More

കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാലുവയസ്സുകാരി മരിച്ചു

  കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക്ക് ടാങ്കിൽ വീണ് പരുക്കേറ്റ നാല് വയസ്സുകാരി മരിച്ചു. സൈനികനായ കൊറ്റിയിലെ ഷമലിന്റെയും വി കെ അമൃതയുടെയും ഏക മകൾ സാൻവിയയാണ് മരിച്ചത്. ഞായറാഴ്ചയാണ് സാൻവിയ ടാങ്കിൽ വീണത്. ടാങ്കിൽ നിറയ വെള്ളമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചതോടെ പരിസര വാസികളെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെയാണ് കുട്ടി മരിച്ചത്.

Read More

പോരാട്ടം ഒപ്പത്തിനൊപ്പം: ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറ്റം, ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ ഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടരുമ്പോൾ ഫലസൂചനകൾ മാറിമറിയുന്നു. ആറ് കോർപറേഷനുകളിൽ വോട്ടെണ്ണൽ തുടരുമ്പോൾ മൂന്നിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ് മുൻസിപ്പാലിറ്റികളിൽ 35 ഇടത്ത് എൽഡിഎഫും 40 ഇടത്ത് എൽഡിഎഫും മുന്നിട്ട് നിൽക്കുന്നു. ജില്ലാ പഞ്ചായത്തുകളിൽ 8 ഇടത്ത് ഇടതുമുന്നണിയും ആറിടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു ഗ്രാമപഞ്ചായത്തുകലിൽ 205 ഇടത്ത് എൽഡിഎഫും 217 ഇടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 66 ഇടത്ത് എൽഡിഎഫും 47 ഇടത്ത് യുഡിഎഫും ഒരിടത്ത് എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്‌

Read More

ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ വിഹരിച്ചത് ഉന്നതരുടെ ആശിര്‍വാദത്തോടെ; അന്വേഷണം ‘വന്‍ തോക്കുകളിലേക്ക്’ നീളണം ; ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ വിഹരിച്ചത് ഉന്നതരുടെ ആശിര്‍വാദത്തോടെ എന്ന് ഹൈക്കോടതി. അന്വേഷണം ഉന്നതരിലേക്ക് നീളണമെന്നും ഹൈകോടതി സിംഗിള്‍ ബെഞ്ച്. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമര്‍ശം. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗച്ചത്. നിലവിലെ അന്വേഷണം ശരിയായ ദിശയിലെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയിലെ സ്വര്‍ണക്കൊള്ള സംഭവിക്കാന്‍ പാടില്ലാത്തതെന്നും കോടതി വ്യക്തമാക്കി. ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ഹൈകോടതി പറഞ്ഞു. ഇന്നലെയാണ് എസ്…

Read More

വയനാട് ജില്ലയില്‍ 310 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 13.90

  വയനാട് ജില്ലയില്‍ ഇന്ന് (30.10.21) 310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 190 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.90 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125462 ആയി. 121902 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2706 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2561 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More