പാലായിൽ ആദ്യ വിജയം എൽ ഡി എഫിന്; ഒന്നും രണ്ടും വാർഡുകളിൽ ജയം

പാലാ നഗരസഭയിൽ ആദ്യ ജയം എൽ ഡി എഫിന്. ഫലം വന്ന രണ്ട് സീറ്റുകളിൽ എൽ ഡി എഫ് വിജയിച്ചു. ഒന്നും രണ്ടും വാർഡുകളിലെ എൽ ഡി എഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. ഒന്നാം വാർഡിൽ ജോസ് കെ മാണി വിഭാഗം സ്ഥാനാർഥിയും രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർഥിയുമാണ് ജയിച്ചത്. പെരുന്ന ഈസ്റ്റില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി വിജയിച്ചു. പ്രസന്നകുമാരിയാണ് ജയിച്ചത്.

Read More

പണിമുടക്കിൽ നിന്നും ബത്തേരി മേഖലയെ ഒഴിവാക്കി

സുൽത്താൻ ബത്തേരി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് സംയുക്ത ട്രേഡ് യൂണിയൻ നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്കിൽ നിന്നും, മാരിയമ്മൻ കോവിൽ ഉൽസവം നടക്കുന്നതിനാൽ സുൽത്താൻ ബത്തേരി മേഖലയെ ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിൻ നേതാക്കൾ അറിയിച്ചു. സുൽത്താൻ ബത്തേരി നഗരസഭ, അമ്പലവയൽ, മീനങ്ങാടി, നെന്മേനി, നൂൽപ്പുഴ, പൂതാടി എന്നീ പഞ്ചായത്തുകളെയാണ് പണിമുടക്കിൽ നിന്നും ഒഴിവാക്കിയത്. പണിമുടക്കിന് പകരം പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിൽ ഒന്നാം തീയതി വൈകിട്ട് തൊഴിലാളികളെ അണിനരത്തി പ്രകടനവും, പൊതുയോഗവും നടത്തുമെന്നും സംയുക്ത…

Read More

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; വാഹനങ്ങൾ കടത്തിവിടില്ല

താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ ഇന്നലെ രാത്രി ഇടിഞ്ഞ കല്ലും മണ്ണും നീക്കാനുള്ള ശ്രമം രാവിലെ ഏഴ് മണിയോടെ ആരംഭിക്കും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയും നടത്തും. മണ്ണിടിഞ്ഞതിനെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്‌. ലക്കിടിയിലും അടിവാരത്തും വാഹനങ്ങൾ തടയും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തും. കല്ലും മണ്ണും നീക്കി അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഇനി വാഹനങ്ങൾ കടത്തി വിടൂ. കോഴിക്കോട്- വയനാട് യാത്രക്ക് കുറ്റ്യാടി…

Read More

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാൻ തീരുമാനം; കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

സ്ത്രീകളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 വയസ്സായി ഉയർത്താനുള്ള നിർദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 2020ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം പ്രഖ്യാപിച്ചത്. നിയമഭേദഗതി പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ കൊണ്ടുവന്നേക്കും. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. നിലവിൽ സ്ത്രീകളുടെ വിവാഹ പ്രായം 18ഉം പുരുഷൻമാരുടെ വിവാഹ പ്രായം 21ഉം ആണ്.  

Read More

കളിക്കുന്നതിനിടെ വാക്ക് തര്‍ക്കം; വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

പത്തനംതിട്ട കലഞ്ഞൂരില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം കൂടല്‍ പൊലീസില്‍ പരാതി നല്‍കി.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ കളിക്കുന്നതിനിടെ വാക്ക് തര്‍ക്കം ഉണ്ടായി. പിന്നാലെ, സംഘം ചേര്‍ന്ന് സഹപാഠിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 16കാരന്റെ മൂക്കിന് പൊട്ടല്‍ ഏറ്റു. കണ്ണിനു താഴെയുള്ള അസ്ഥിക്കും പരുക്കുണ്ട്. ശരീരമാസകലം ചതവേറ്റതായും വിദ്യാര്‍ഥി പറഞ്ഞു. തന്റെ മകന്…

Read More

കോഴിക്കോട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

കോഴിക്കോട് ചേലക്കാട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് എറിഞ്ഞത്. വീടിന്റെ ചുമരിൽ തട്ടി പൊട്ടി തെറിച്ചു. ഇന്നലെ രാത്രി 11 മണിക്ക് ആണ് സംഭവം. നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. നാടൻ ബോംബ് ആണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉൾപ്പെടെ വീട്ടുകാർ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമം നടന്നത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

വയനാട്ടിലെ വിദ്യാർത്ഥികൾക്കായി 175 ടിവികൾ കൂടി എത്തിച്ച് രാഹുൽ ഗാന്ധി

വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്കായി 175 സ്മാര്‍ട്ട് ടി വികള്‍ കൂടി നല്‍കി സ്ഥലത്തെ എംപി കൂടിയായ രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ ക്ലാസ് സംവിധാനമില്ലാത്ത കുട്ടികള്‍ക്കായി രാഹുല്‍ നേരത്തെ 50 ടിവികള്‍ നല്‍കിയിരുന്നു. ജൂണ്‍ 19നായിരുന്നുവത്. ഇത് കൂടാതെയാണ് 175 ടിവികള്‍ കൂടി എത്തിച്ചിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്നാണ് വിക്ടറി ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതില്‍ പങ്കെടുക്കാനാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ടിവിയോ മൊബൈല്‍ ഫോണോ നെറ്റ് വര്‍ക്ക് കണക്ഷനോ ഇല്ലാത്തവര്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍…

Read More

റോഷൻ ആൻഡ്രൂസ്- ദുൽഖർ സൽമാൻ‑ബോബിസഞ്ജയ് കൂട്ട് കെട്ടിലെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു,വിജയകുമാർ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ്…

Read More

ഗസയിൽ വെടിനിർത്തൽ അംഗീകരിച്ച് ഹമാസ്

ഗസയിൽ പുതിയ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. അൽ ജസീറയുടേതാണ് റിപ്പോർട്ട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണ. ബന്ദികളുടെ മോചനത്തിനും ധാരണയായെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടമായി 60 ദിവസത്തേക്കാണ് വെടിനിർത്തുക. 50 ത്തോളം ഇസ്രായേലി ബന്ദികളാണ് ഹമാസിന് ഉള്ളത്. അതിൽ 20 പേരെയാണ് രണ്ട് ബാച്ചുകളായി മോചിപ്പിക്കുക. “എല്ലാ ബന്ദികളെ ഒറ്റയടിക്ക് വിട്ടയച്ചാൽ” മാത്രമേ കരാർ അംഗീകരിക്കൂ എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞിട്ടുള്ളതിനാൽ ഇസ്രായേലിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് വ്യക്തമല്ല. അതേസമയം, യുദ്ധം…

Read More

പ്രഭാത വാർത്തകൾ

  ◼️ഇന്നു ശിവരാത്രി. എല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍. ◼️റഷ്യ – യുക്രെയിന്‍ ചര്‍ച്ചയില്‍ വെടിനിറുത്തിലിനു തീരുമാനമായില്ല. യുദ്ധം തുടരുന്നു. എന്നാല്‍ ചര്‍ച്ച തുടരാന്‍ അഞ്ചര മണിക്കൂര്‍ നീണ്ട ആദ്യ റൗണ്ട് ചര്‍ച്ച തീരുമാനിച്ചു. അടുത്ത ചര്‍ച്ച പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയിലാകും. ആദ്യമേ യുക്രെയിനില്‍നിന്നും, റഷ്യ പിടിച്ചെടുത്ത ക്രിമിയ, ഡോണ്‍ബാസ് എന്നിവിടങ്ങളില്‍നിന്നും റഷ്യന്‍ സേന പിന്മാറണമെന്ന് യുക്രെയിന്‍ ആവശ്യപ്പെട്ടു. രണ്ടും സാധ്യമല്ലെന്നും യുക്രെയിന്‍ ആയുധംവച്ചു കീഴടങ്ങണമെന്നുമാണു റഷ്യന്‍ സംഘം ആവശ്യപ്പെട്ടത്. നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള യുക്രെയിന്റെ…

Read More