പ്രിയ സുഹൃത്തിന് വിടചൊല്ലി മമ്മൂട്ടിയും മോഹൻലാലും; ടൗൺഹാളിൽ ജനത്തിരക്ക്

ശ്രീനിവാസന് മലയാളത്തിന്റെ ആദരാഞ്ജലി. പ്രിയ സുഹൃത്തിന് വിടചൊല്ലാൻ മമ്മൂട്ടിയും മോഹൻലാലുമെത്തി. പൊതുദർശനം നടക്കുന്ന ടൗൺഹാളിൽ മഹാനടനെ അവസാനമായി കാണാൻ സഹപ്രവർത്തകരുടെയും ആരാധകരുടെയും ഒഴുക്കാണ്. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സിനിമാലോകം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. മൂന്നുമണിവരെയാണ് പൊതുദർശന സമയം നിശ്ചയിച്ചിട്ടുള്ളത്. ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ 10ന്…

Read More

അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം തിരികെ എത്തിയവരിൽ 16 പേർക്ക് കൊവിഡ്

അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ച 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 78 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 78 പേരിൽ 53 പേർ അഫ്ഗാൻ പൗരന്മാരായിരുന്നു. 25 പേരാണ് ഇന്ത്യക്കാർ. ഇവരെ ഡൽഹിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അഫ്ഗാനിൽ നിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ സാഹചര്യം കണക്കിലെടുത്ത് വിമാനത്തിൽ കയറുന്നതിന് മുൻപായുള്ള കൊവിഡ് ടെസ്റ്റ് ഒഴിവാക്കിയിരുന്നു.

Read More

സ്വർണപ്പാളികൾ ചെമ്പെന്ന് എഴുതാൻ നിർദേശിച്ചു; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇ-മെയിലിൽ ഉത്തരമില്ലാതെ എൻ വാസു

ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി എസ്ഐടി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിനെ എസ്ഐടി അറസ്റ്റ് ചെയ്തു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുൻപാകെ സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എൻ വാസുവിന്റെ അറസ്റ്റ്. ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ, ദേവസ്വം കമ്മിഷണറായിരുന്ന എൻ വാസു…

Read More

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്‌ത്‌ പൊലീസ്

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തിൽ മാതാപിതാക്കളെ ചോദ്യം ചെയ്‌ത്‌ പൊലീസ്. ഇത് മൂന്നാം തവണയാണ് കവളാകുളം സ്വദേശികളായ ഷിജിന്‍, കൃഷ്ണപ്രിയ ദമ്പതികളെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യുന്നത്. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരൻ മരണപ്പെടുന്നത്. ബിസ്ക്കറ്റ് കഴിച്ച് അരമണിക്കൂറിന് ശേഷം കുഴഞ്ഞുവീണു എന്നായിരുന്നു മാതാവിന്റെ മൊഴി.എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്ത പശ്ചാത്തലത്തിൽ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടികൾ…

Read More

‘പാർട്ടിക്കകത്ത് പറയാനുള്ളത് പറയും’; ഡൽഹി ചർച്ചയിലെ വിട്ടുനിൽക്കൽ, അതൃപ്തി തള്ളാതെ ശശി തരൂർ‌

പറയാനുളളത് പാർട്ടി നേതൃത്വത്തോട് നേരിട്ട് പറയുമെന്ന് ശശി തരൂർ. പരിപാടിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.ഡൽഹി ചർച്ചയിലെ വിട്ടുനിൽക്കലിൽ അതൃപ്തി തള്ളാതെയായിരുന്നു തരൂരിന്റെ പ്രതികരണം.മാധ്യമങ്ങളിൽ വരുന്നതിൽ ശരിയും തെറ്റുമുണ്ടെന്നും ശശി തരൂർ പറഞ്ഞു. അതൊന്നും പൊതുവേദിയിൽ ചർച്ച ചെയ്യുന്നത് ശരിയല്ല. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചു. പാർട്ടിക്കകത്ത് പറയാനുള്ളത് പാർട്ടിക്കകത്ത് പറയും എറണാകുളം വിവാദത്തെ കുറിച്ച് ഒന്നും പറയാനില്ല. എൻ്റെ പുസ്തകം ഇവിടെ പ്രകാശിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രാഷ്ട്രീയ പരിപാടിയുടെ പേരിൽ ജയ്പൂർ ലിറ്റററിഫെസ്റ്റിലെ പരിപാടി മാറ്റേണ്ടി വന്നു. അതുകൊണ്ടാണ്…

Read More

ശബരിമല സ്വർണ്ണക്കൊള്ള ഹൈക്കോടതി പുതിയ കേസെടുക്കും, നിലവിലെ കേസിന് പുറമെയാണ് സ്വമേധയാ പുതിയ കേസ്

ശബരിമല സ്വർണ്ണക്കൊള്ള ഹൈക്കോടതി പുതിയ കേസെടുക്കും. നിലവിലെ കേസിന് പുറമെയാണ് സ്വമേധയാ പുതിയ കേസെടുക്കുക. നിലവിലെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് എന്നിവർ കക്ഷികളാണ്. കക്ഷികൾ എന്ന നിലയിൽ ഇവരെ ഒഴിവാക്കിയായിരിക്കും പുതിയ കേസ്.ഗൂഢാലോചന അന്വേഷിക്കണം. പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. എസ്ഐടിയുടെ എസ്പി എസ് ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ…

Read More

ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി; ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖര്‍

ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാനുള്ള ബിജെപി നീക്കം തുടരുന്നു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. സഭയുമായുള്ള പ്രശ്‌നങ്ങള്‍ ബിജെപി പരിഹരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഛത്തീസ്ഗഡ് വിഷയത്തിന് പിന്നാലെ ക്രൈസ്തവ സഭകളുമായി ഉണ്ടായ അകലം കുറയ്ക്കുന്നതിനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഔട്ട് റീച്ച് സെല്ലിന്റെ കോട്ടയത്ത് നടന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയത്. 12 .30 ഓടെ…

Read More

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യും

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തിൽപ്പരം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. മൂന്ന് മാസത്തെ  അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 62 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട…

Read More

കെ എസ് ആർ ടി സി ബസിലെ ലൈംഗികാതിക്രമം; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

  കെഎസ്ആർടിസി ബസിൽ അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി എംഡിയോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഭവം അതീവ ഗൗരവതരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച്ച രാത്രിയാണ് കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്ക് കെഎസ്ആർടിസി ബസ്സിൽ മോശം അനുഭവമുണ്ടായത്. ബസ്സിൽ സഹയാത്രികനായിരുന്നയാളാണ് മോശമായി പെരുമാറിയത്. കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും ഇടപെൽ ഉണ്ടായില്ലെന്നും അധ്യാപിക പറയുന്നു. തനിക്ക് നേരെയുണ്ടായ അതിക്രമത്തേക്കാൾ മുറിവേൽപ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും മാനസിക ആഘാതത്തിൽ നിന്ന് മോചിതയായില്ലെന്ന്…

Read More

സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി; കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി

സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പേരില്‍ കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി. ഭക്ഷണം കഴിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങളും മാനേജരും തമ്മിലാണ് സംഘര്‍ഷം. ഇരുവിഭാഗത്തിന്റെ പരാതിയില്‍ എറണാകുളം സെട്രല്‍ പൊലീസ് കേസ് എടുത്തു.ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചി എംജി റോഡിലെ ചിക്കിങ്ങില്‍ സംഘഷം ഉണ്ടായത്. സിബിഎസ്ഇ കായികമേളയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളാണ് ഭക്ഷണം കഴിഞ്ഞനെത്തിയതോടെ മാനേജരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. സാന്‍വിച്ചില്‍ ചിക്കന്‍കുറവാണെന്ന് പറഞ്ഞതോടെ മാനേജര്‍ കുട്ടികളെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. തുടര്‍ന്ന് കുട്ടികള്‍ സഹോദരന്‍മാരെ വിളിച്ചുവരുത്തിയതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ കത്തിയുമായി മാനേജര്‍…

Read More