Headlines

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

  ന്യൂഡൽഹി: ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ജൂണ്‍ 10 മുതല്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് ജൂണ്‍ 10 രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി…

Read More

അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അമേരിക്ക: ടോണി ബ്ലെയര്‍

ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍. അഫ്ഗാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് അമേരിക്ക ഉത്തരവാദിയാണെന്ന് ടോണി ബ്ലെയര്‍ പറഞ്ഞു. ആ രാജ്യത്തെ അപകടത്തില്‍ ഉപേക്ഷിച്ച് പോകുന്ന നടപടിയാണ് അമേരിക്ക സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ മുഴുവന്‍ ഭീകരസംഘടനകള്‍ക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. അഫ്ഗാന്‍ വിഷയത്തില്‍ ആദ്യമായാണ് ടോണി ബ്ലെയര്‍ പ്രതികരിക്കുന്നത്. 2001ല്‍ യുഎസിനൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് ബ്രിട്ടന്‍ സൈന്യത്തെ അയച്ചപ്പോള്‍ ടോണി ബ്ലെയര്‍ ആയിരുന്നു പ്രധാനമന്ത്രി….

Read More

യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലി; നോമിനികളെ മുന്നോട്ടു വച്ച് കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും എം.കെ രാഘവനും

രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലി. കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും എം.കെ രാഘവനും നോമിനികളെ മുന്നോട്ടു വച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ബിനു ചുള്ളിയിലിനെ നിയോഗിക്കണമെന്നാണ് കെ.സി വേണുഗോപാലിന്റെ ആവശ്യം. ബിനു ചുള്ളിയിലിനായി സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിനും ആരംഭിച്ചു. മുന്‍പ് പല സമയങ്ങളിലും അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ത്യജിച്ചവനാണ് ബിനു ചുള്ളിയില്‍ എന്ന നിലയിലാണ് ക്യാമ്പയിന്‍. ഇതിന് പിന്നില്‍ കെ.സി…

Read More

പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവ്​ പികെ സിൻഹ രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവ്​ പി.കെ സിന്‍ഹ രാജിവെച്ചു. 2019ൽ പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവായി എത്തിയ പി.കെ സിന്‍ഹ 1977 ബാച്ചുകാരനായ മുന്‍ യു.പി കാഡര്‍ ഐ.എ.എസ്​ ഉദ്യോഗസ്​ഥനാണ്. വ്യക്​തിഗത കാരണങ്ങള്‍ ഉന്നയിച്ചാണ് പി.കെ സിന്‍ഹ​ രാജി നല്‍കിയത്​. അതേ സമയം, ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ പോലുള്ള ഭരണഘടന പദവികളില്‍ ചുമതലയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാലു വര്‍ഷം കാബിനറ്റ്​ സെക്രട്ടറിയായിരുന്നു പി.കെ സിന്‍ഹ. സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്​തികയായ കാബിനറ്റ്​ സെ​ക്രട്ടറി പദവിയില്‍ മൂന്നുതവണ…

Read More

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ ഷാഹിദ കമാലിനോട് ലോകായുക്ത

  ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച എല്ലാ രേഖകളും നാളെ ഹാജരാക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു. ഷാഹിദ കമാലിനെതിരായ കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്ന് ലോകായുക്ത വ്യക്തമാക്കി. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനും വ്യജ വിദ്യാഭ്യാസ യോഗ്യതകൾ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെ പരാതി. തെറ്റായ വിദ്യാഭ്യാസയോഗ്യത തെരെഞ്ഞെടുപ്പിന് നൽകിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരിയുടെ വാദം. ഷാഹിദയുടെ വിശ്വാസ്യത നഷ്ടമായെന്ന് പരാതിക്കാരി വിമർശിച്ചു. വിദ്യാഭ്യാസ യോഗ്യത തെറ്റായി…

Read More

ഫോണുകൾ മോഷണം പോയതിനെ തുടർന്ന് പഠനം മുടങ്ങിയ കുട്ടികൾക്ക് പുതിയ ഫോണുകൾ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂർ

കോഴിക്കോട് : ചേലേമ്പ്ര കുറ്റിപ്പറമ്പിൽ നമ്പീരി ലത്തീഫിന്റെ നാല് മക്കളുടെ മുഖത്തു പുഞ്ചിരി വിടർന്നു..അവർക്കിനി മൊബൈൽ ഫോണിലൂടെ ഓൺലൈൻ പഠനം തുടരാം..ഏതാനും ദിവസങ്ങൾക്കു മുൻപാണ് പാതി പണി പൂർത്തിയായ വീടിന്റെ മുകളിലൂടെ കള്ളൻ കയറി കുട്ടികളുടെ രണ്ട് ഫോണുകൾ മോഷ്ടിച്ചത്. ഈ വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ഡോ ബോബി ചെമ്മണൂർ പകരം വാങ്ങാൻ കുടുംബത്തിന് സാമ്പത്തിക സ്ഥിതി ഇല്ലെന്നറിഞ് അവർക്ക് പുതിയ മൊബൈൽ ഫോണുകൾ നല്കാമെന്നറിയിക്കുകയും തുടർന്ന് നേരിട്ട് വീട്ടിലെത്തി കുട്ടികൾക്ക് ഫോണുകൾ സമ്മാനിക്കുകയും ചെയ്തു.പഠനത്തിൽ മികച്ച…

Read More

നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വാര്‍ റൂമായി കളക്‌ട്രേറ്റിലെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസ്

കൽപ്പറ്റ:നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വാര്‍ റൂമായി കളക്‌ട്രേറ്റിലെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം അഹോരാത്രം തിരഞ്ഞെടുപ്പു ജോലിയിലാണ്്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരെ സംബന്ധിച്ച ഡാറ്റാ എന്‍ട്രി, പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കല്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, തിരഞ്ഞെടുപ്പിനാവശ്യമായ സ്റ്റേഷനറികള്‍, ഫോമുകള്‍ എന്നിവ സംസ്ഥാനത്തുള്ള വിവിധ പ്രസ്സുകളില്‍ നിന്നും ശേഖരിച്ച് വിതരണം ചെയ്യല്‍ തുടങ്ങിയ സമയബന്ധിതമായി തീര്‍ക്കേണ്ട ജോലികളില്‍…

Read More

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

  പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഷാജുവിന്റെ മൃതദേഹമാണ് ലഭിച്ചത്. മുതലപ്പൊഴിയിൽ നിന്നുപോയ മത്സ്യത്തൊഴിലാളികളാണ് ഷാജുവിന്റെ മൃതദേഹം പൂത്തുറക്ക് സമീപം കടലിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനിടെയാണ് വള്ളം മറിഞ്ഞത്. ഷാജുവിനായുള്ള തെരച്ചിൽ വൈകുന്നുവെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചിരുന്നു.

Read More

കെ റെയിൽ ഭാവി തലമുറക്ക് വേണ്ടി; പദ്ധതി നടപ്പാക്കണമെന്നാണ് നാടിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി

കെ റെയിൽ പദ്ധതി അതിവേഗം പ്രാവർത്തികമാക്കണമെന്നത് പൊതുവികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗത വികസനം നാടിന് ആവശ്യമില്ലെന്ന ന്യായമാണ് പ്രതിപക്ഷം നിരത്തുന്നത്. പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് വിഭവങ്ങൾ കണ്ടെത്തും. റെയിൽവേയും സർക്കാരും ചേർന്നുള്ള സംയുക്ത പദ്ധതിയാണെന്നുംഅടിയന്തര പ്രമേയത്തിന് മറുപടി നൽകവെ മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം ചർച്ചകൾക്ക് ശേഷം സ്പീക്കർ തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി അടിയന്തര പ്രമേയത്തിന് അനുമതി നൽകുമ്പോൾ ഇത്രയും പ്രയോജനം കിട്ടുമെന്ന് കരുതിയില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി…

Read More

എം.കെ. സാനുമാഷിന്റെ വേർപാട് കേരളത്തിന് വലിയ നഷ്ടം; അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി

പ്രൊഫ. എം.കെ. സാനുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അതിയായ ദുഃഖത്തോടെയാണ് എം.കെ. സാനുവിന്റെ വിയോഗവാർത്ത കേട്ടത്. സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന് വലിയൊരു നഷ്ടമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രഗത്ഭനായ അധ്യാപകൻ എന്ന നിലയിൽ തലമുറകൾക്ക് വഴികാട്ടിയായ സാനുമാഷ്, വിദ്യാർഥികളുടെ പ്രിയപ്പെട്ടവനായിരുന്നെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ ക്ലാസുകൾ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നു. ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം…

Read More