ഹൈടെക്കായ 111 പൊതുവിദ്യാലയങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്തെ ഹൈടെക്കായ 111 സ്ക്കൂളുകള്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു. പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വി ദ്യാഭ്യാസം ഉറപ്പു വരുത്തുകയെന്നുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഹൈടക്കായ 111 പൊതു വിദ്യാലയങ്ങള്‍ നാടിന് സമര്‍പ്പിച്ചത്. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല വിപ്ലവകരമായ മാറ്റവും മുന്നേറ്റവുമാണ് പിന്നിട്ട നാലര വര്‍ഷക്കാലത്തിനുള്ളില്‍ കൈവരിച്ചത്. പൊതുസമൂഹത്തിന് സര്‍ക്കാര്‍ വിദ്യാലയങ്ങളോടും സംസ്ഥാനത്തെ വിദ്യാഭ്യാസ രീതികളോടും സംവിധാനങ്ങളോടും ഉള്ള കാഴ്ചപ്പാടും മാറി പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഗണ്യമായ വര്‍ധനവും ഉണ്ടായി.എല്‍ഡിഎഫ്…

Read More

കർണാടകയിൽ ക്വാറിയിൽ സ്‌ഫോടനം; ആറ് പേർ മരിച്ചു

കർണാടകയിലെ ക്വാറിയിൽ സ്‌ഫോടനം. ചിക്കബല്ലാപൂരയിലെ സ്വകാര്യവ്യക്തിയുടെ ക്വാറിയിലാണ് സ്‌ഫോടനം നടന്നത്. ആറ് പേർ അപകടത്തിൽ മരിച്ചു ഇന്നലെ അർധരാത്രിയായിരുന്നു സ്‌ഫോടനം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. അപകടസ്ഥലം മന്ത്രിമാർ അടക്കമുള്ളവർ സന്ദർശിച്ചു. കഴിഞ്ഞ മാസം ഷിമോഗയിലും ക്വാറിയിൽ നടന്ന സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചിരുന്നു.

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായ സംഭവം: ആരോഗ്യവകുപ്പിന്റെ അന്വേഷണം ഇന്ന് തുടങ്ങും

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന തുറന്നു പറച്ചിലില്‍ ഡോക്ടര്‍ ഹാരിസ് ഹസന്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം ഹാരിസ് ഹസന്‍ ഇന്നലെ തള്ളിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ബോധപൂര്‍വം കേടാക്കിയെന്ന കണ്ടെത്തലില്‍ യൂറോളജി വിഭാഗം ജീവനക്കാരനെ നേരത്തെ പുറത്താക്കിയിരുന്നു. ഡോക്ടര്‍ ഹാരിസ് വകുപ്പ് മേധാവി ആയതോടെ പരാതികള്‍ കുറയുകയാണുണ്ടായത്. അതേസമയം, മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍നിന്ന് ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ വകുപ്പ് തല അന്വേഷണം ഇന്ന് തുടങ്ങും. മെഡിക്കല്‍…

Read More

റാഫേല്‍ ഇടപാടിൽ സംയുക്ത പാര്‍ലമെന്‍റററി കമ്മിറ്റി അന്വേഷിക്കണം: കോണ്‍ഗ്രസ്

  റാഫേല്‍ ഇടപാടിൽ സംയുക്ത പാര്‍ലമെന്‍റററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, അന്വേഷണത്തിന് ഉത്തരവിടണം. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലെ അഴിമതി പുറത്ത് കൊണ്ടുവരാൻ ഏക പോംവഴിയാണിതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച്‌ ജുഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ഫ്രഞ്ച് ജഡ്ജിയെ നിയമിച്ചതായി ഫ്രഞ്ച് അന്വേഷണ വെബ്സൈറ്റ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്. റാഫേല്‍ ഇടപാടിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി…

Read More

DU Careers Jobs Vacancies In Dubai UAE

Du Careers If you want to build your career in UAE then DU careers is providing you a big chance in there big organization and Is it genuine that you are thinking to locate a respectable profession in the media correspondences industry? In case that is right, by then you should go for du Careers….

Read More

പക്ഷിപ്പനിയുടെ വകഭേദമായ H10N3 ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു

പക്ഷിപ്പനിയുടെ വകഭേദമായ H10N3 മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലെ ജിയാംഗ്‌സു സ്വദേശിയായ 41കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്. എങ്ങനെയാണ് രോഗം പകർന്നതെന്ന കാര്യം വ്യക്തമല്ല. ഗുരുതരമല്ലാത്ത ഈ വൈറസ് പടർന്നുപിടിക്കാൻ സാധ്യതയില്ലെന്നാണ് ചൈനീസ് ആരോഗ്യവിദഗ്ധർ പറയുന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. പക്ഷിപ്പനിയുടെ H7N9 വകഭേദത്തെ തുടർന്ന് 2016-17 കാലത്ത് ചൈനയിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

Read More

പ്രഭാത വാർത്തകൾ

  🔳പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍ റദ്ദാക്കി. പഞ്ചാബിലും ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും ഇന്നലെ നടത്താനിരുന്ന റാലിയാണ് റദ്ദാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പഞ്ചാബില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്ളൈ ഓവറില്‍ കുടുങ്ങി. സുരക്ഷാ വീഴ്ചയ്ക്കു പഞ്ചാബ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. 🔳”പഞ്ചാബ് മുഖ്യമന്ത്രിക്കു നന്ദി. ഞാന്‍ ജീവനോടെ ഭാട്ടിന്‍ഡ വിമാനത്താവളത്തില്‍ എത്തി”- കര്‍ഷക പ്രതിഷേധം മൂലം യാത്ര…

Read More

തമിഴ്‌നാട്ടിൽ പെട്രോളിന് 3 രൂപ കുറയ്ക്കും; ബജറ്റിൽ വൻ പ്രഖ്യാപനവുമായി സ്റ്റാലിൻ സർക്കാർ

തമിഴ്‌നാട്ടിൽ പെട്രോൾ വില ലിറ്ററിന് 3 രൂപ കുറയ്ക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സ്റ്റാലിൻ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ബജറ്റവതരണത്തിലാണ് പെട്രോളിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. നികുതി കുറയ്ക്കുന്നതുകൊണ്ട് 1160 കോടി രൂപ നഷ്ടമാണെന്നും എന്നാലിത് മുഖ്യമന്ത്രി സ്റ്റാലിന്റെ തീരുമാനമാണെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്ക് ബജറ്റിൽ 18,933 കോടി രൂപ വകയിരുത്തി. കൊവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.  

Read More

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ; ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് അവധി

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ കനത്തു. പുനലൂർ പത്തനാപുരം താലൂക്കുകളിലായി നാല് വീടുകൾ ഭാഗികമായി തകർന്നു. മഴയിലും കാറ്റിലും മരങ്ങൾ വീണും, മണ്ണിടിഞ്ഞും ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു.

Read More