Headlines

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല; വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ല; ജസ്റ്റിസ് ബി ആര്‍ ഗവായ്

രാഷ്ട്രപതിയുടെ റഫറന്‍സില്‍ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. സമയപരിധി നല്‍കാന്‍ സുപ്രീംകോടതിക്ക് കഴിയില്ല. ഓരോ തര്‍ക്കവും വ്യത്യസ്തമെന്നും ജസ്റ്റിസ് ബി ആര്‍ ഗവായി വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദ്ദവും ഉണ്ടായില്ലെന്നും വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്നും ജസ്റ്റിസ് ബി ആര്‍ ഗവായി പറഞ്ഞു. ഇന്നാണ് ഗവായ് ചുമതലയൊഴിയുന്നത്. അതിന് മുന്നോടിയായി നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വിരമിച്ച ശേഷം ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചീഫ്…

Read More

ചിറ്റയം ഗോപകുമാർ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

  നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി സിപിഐ എംഎൽഎ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്താത്തതിനാൽ വോട്ടെടുപ്പ് നടന്നില്ല. തുടർന്ന് എതിരില്ലാതെ ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തുവെന്ന് സ്പീക്കർ എം ബി രാജേഷ് അറിയിക്കുകയായിരുന്നു അടൂരിൽ നിന്നുള്ള നിയമസഭാംഗമാണ് ചിറ്റയം ഗോപകുമാർ. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് നിയമസഭയിലേക്ക് എത്തുന്നത്.

Read More

ഹോട്ടൽ അസോസിയേഷൻ മുൻ വയനാട് ജില്ലാ പ്രസിഡണ്ട് സുൽത്താൻ ബത്തേരി പുതുക്കുടി പി.കെ.ദാമു (79) അന്തരിച്ചു

ഹോട്ടൽ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ട്സുൽത്താൻ ബത്തേരി പുതുക്കുടി പി.കെ.ദാമു (79) അന്തരിച്ചു. ഭാര്യ:സലീല മക്കൾ: ഷിംജിത്ത്, സോജി, ശ്യാംജിത്ത് മരുമക്കൾ: സന്ദീപ്, അശ്വതി, അഞ്ജന

Read More

ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ; ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് നല്‍കി; ആചാരലംഘനമെന്ന് ദേവസ്വം ബോര്‍ഡിന് തന്ത്രിയുടെ കത്ത്

ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് നല്‍കിയത് ആചാര ലംഘനമെന്ന് തന്ത്രി. ആചാരലംഘനം നടന്നെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രി കത്ത് നല്‍കി. പരിഹാരക്രിയ ചെയ്യണമെന്നാണ് നിര്‍ദേശം. മന്ത്രി പി പ്രസാദിനും വി എന്‍ വാസവനുമാണ് ദേവന് നേദിക്കുന്നതിന് മുന്‍പ് വള്ളസദ്യ നല്‍കിയത്. അഷ്ടമി രോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ…

Read More

തൃശൂര്‍ പൂരം: ഇരുപതിനായിരം പേരെങ്കിലും രോഗികളാകുമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നിയന്ത്രണങ്ങളില്ലാതെ നടത്തുന്നതിനെതിരെ ആരോഗ്യ വകുപ്പ്. രോഗവ്യാപനം തീവ്രമാകുന്ന ഘട്ടത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പൂരം സാധാരണ നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പൂരത്തിന് ആളുകള്‍ എത്തുന്നത് നിയന്ത്രിച്ചില്ലെങ്കില്‍ 20000 പേരെങ്കിലും രോഗബാധിതരാകുകയും 2000 പേരെങ്കിലും മരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ റീന പറഞ്ഞു. നിലവില്‍ തൃശൂര്‍ ജില്ലയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.2…

Read More

13കാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ധൻ ഡോ. ഗിരീഷിന് ആറ് വർഷം തടവും പിഴയും

  ചികിത്സക്കെത്തിയ 13കാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ മനോരോഗ വിദഗ്ധൻ ഡോക്ടർ ഗിരീഷിന്(58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. സംസ്ഥാനത്ത് പോക്‌സോ കേസിൽ ഒരു ഡോക്ടർ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. 2017 ആഗസ്റ്റ് 14ന് പ്രതിയുടെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് സംഭവം. പഠനത്തിൽ ശ്രദ്ധക്കുറവുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് കുട്ടിയുമായി ഡോക്ടർ ഗിരീഷിന്റെ ക്ലിനിക്കിലെത്തിയത്. കുട്ടിയുടെ…

Read More

‘NSS-SNDP ഐക്യം BJP സ്വാഗതം ചെയ്യുന്നു; മുസ്ലീം ലീഗ് ആദ്യം പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ’; വി മുരളീധരൻ‌

എൻഎസ്എസ്- എസ്എൻഡിപി ഐക്യം സ്വാഗതം ചെയ്ത് ബിജെപി. എൻഎസ്എസ്- എസ്എൻഡിപി ഐക്യം ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ബിജെപിയാണെന്ന് വി മുരളീധരൻ പറഞ്ഞു. മുസ്ലീം ലീഗ് ആദ്യം പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ. ലീഗിന്റെ അപ്രമാദിത്വത്തിനും വർഗീയ നിലപാടിനും എതിരെയാണ് വെള്ളാപ്പള്ളി നടേശൻ നിലപാടെടുത്തത്. ലീഗ് മതത്തിന്റെ പേരിലുള്ള പാർട്ടിയാണെന്നും വി മുരളീധരൻ പറഞ്ഞു.സനാതനധർമം വൈറസ് എന്ന് പറയുന്നവരാണ് സിപിഐഎം. അതിന്റെ ഗുണം സിപിഐഎമ്മിനു കിട്ടില്ലെന്ന് വി മുരളീധരൻ പറഞ്ഞു. കേരളത്തിൽ കോണ്ഗ്രസ് ഭരിക്കുമ്പോൾ ഭരിക്കുന്നത് ലീഗ് ആണ്….

Read More

മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മക്കെതിരെ പോക്‌സോ കേസ്; പോലീസിനെതിരെ സിഡബ്ല്യുസി

തിരുവനന്തപുരം കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മക്കെതിരെ പോക്‌സോ ചുമത്തിയതിൽ കൂടുതൽ ദുരൂഹത. കേസ് കെട്ടിച്ചതാണെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന വിവരം പോലീസിനെ അറിയിച്ചത് ശിശു ക്ഷേമ സമിതിയല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ മാധ്യമങ്ങളോട് പറഞ്ഞു പോലീസ് കുട്ടിക്ക് കൗൺസിലിംഗ് നടത്തി റിപ്പോർട്ട് ഹാജരാക്കാനാണ് നിർദേശം നൽകിയത്. ഒരു ലേഡി കോൺസ്റ്റബിളിനെയും കൂട്ടിയാണ് കുട്ടിയെ കൗൺസിലിംഗിന് കൊണ്ടുവന്നത്. പോലീസിന് നേരത്തെ വിവരം ലഭിച്ചത് കൊണ്ടാണല്ലോ…

Read More

വടക്കേക്കര ജുമാ മസ്ജിദ് ആക്രമണം: എ ആർ ക്യാമ്പിലെ പോലീസുകാരൻ അറസ്റ്റിൽ

  എറണാകുളം വടക്കേക്കര ജുമാ മസ്ജിദിന് നേരെ ആക്രമണ ശ്രമം നടത്തിയ കേസിൽ പൊലിസുകാരൻ അറസ്റ്റിൽ. കളമശ്ശേരി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ തിരുത്തിപ്പുറം പൂമാലിൽ സിമിൽ റാമാണ് അറസ്റ്റിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടു. ആക്രമണം നടത്തുമ്പോൾ ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് പേരും പൊലീസുകാരായിരുന്നുവെന്നും അവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന ദിവസം മൂവരും മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. മാർച്ച് 13 ന് രാത്രി 10-30 നാണ് സംഭവം. കാറിൽ…

Read More

ഉത്ര വധക്കേസ്: ജീവപര്യന്തം ശിക്ഷക്കെതിരെ സൂരജ് ഹൈക്കോടതിയെ സമീപിച്ചു

  അഞ്ചൽ ഉത്ര കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ സൂരജ് ഹൈക്കോടതിയെ സമീപിച്ചു. മാപ്പുസാക്ഷിയുടെ മൊഴി വസ്തുതാപരമല്ലെന്ന് സൂരജ് വാദിക്കുന്നു. വിദഗ്ധസമിതിയുടെ പേരിൽ ഹാജരാക്കിയ തെളിവുകൾ ആധികാരികമല്ല. പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജ് പറയുന്നു അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിന്…

Read More