തുടർച്ചയായ വിലക്കുറവിന് പിന്നാലെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്. പവന് 600 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,720 രൂപയിലെത്തി. 36,120 രൂപയിലായിരുന്നു വ്യാഴാഴ്ച വ്യാപാരം നടന്നത്.
സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1830 ഡോളർ എന്ന നിലവാരത്തിലെത്തി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനിത്തങ്കത്തിന് 49,172 രൂപയാണ്.

 
                         
                         
                         
                         
                         
                        
