Headlines

ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കന്‍ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്ക് വന്‍ തീരുവ ചുമത്തും; ഭീഷണിയുമായി ട്രംപ്

ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലന്‍ഡ് ആവശ്യമാണെന്നാണ് ട്രംപിന്റെ വാദം. ഡെന്മാര്‍ക്കുമായി നടന്ന ചര്‍ച്ചയില്‍ ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ ധാരണയാകാതിരുന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ തീരുവ ഭീഷണി. (Donald Trump Threatens Tariffs On Countries Opposing His Greenland Plan).ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടര്‍ന്ന് ഗ്രീന്‍ലന്‍ഡില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍ നോര്‍വെ, ഫിന്‍ലണ്ട്, നെതര്‍ലണ്ട്സ്,…

Read More

സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. 40 കിലോമീറ്റർ വരെ വേ​ഗതയിൽ വീശിയടിക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുകയുണ്ടായി. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യതയെന്നും ജാ​ഗ്രതാനിർദേശത്തിൽ വ്യക്തമാക്കുന്നു. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ…

Read More

പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർഥി പ്രഖ്യാപനം; രാജു എബ്രഹാമിനോട് വിശദീകരണം തേടി CPIM സംസ്ഥാന നേതൃത്വം

കോന്നി , ആറന്മുള സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിനാണ് വിശദീകരണം തേടിയത്. ആറന്മുളയിൽ വീണാ ജോർജും, കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കുമെന്ന് മാധ്യമങ്ങളിലൂടെ രാജു എബ്രഹാം വ്യക്തമായ സൂചന നൽകിയിരുന്നു.സംസ്ഥാന സെന്റർ ആണ് രാജു എബ്രഹാമിനോട് ഇമെയിൽ വഴി വിശദീകരണം തേടിയത്. സ്ഥാനാർഥി പ്രഖ്യാപനം ” ഏത് ഘടകത്തിൽ ചർച്ച ചെയ്തു ” എന്നും ചർച്ചചെയ്യും…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 ഹോട്ട്സ്പോട്ടുകൾ കൂടി; 17 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കുറ്റൂര്‍ (4, 5, 6), ആറന്മുള (9, 10), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (7), കിടങ്ങൂര്‍ (1, 14), തൃശൂര്‍ ജില്ലയിലെ കൊടകര (19), അന്തിക്കാട് (14), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (4, 6), അഗളി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (9, 10), എളകമണ്‍ (7), മലപ്പുറം ജില്ലയിലെ വഴിക്കടവ് (19), എറണാകുളം ജില്ലയിലെ പിണ്ടിമന (6)…

Read More

ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമം; പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. അറബിക്കടലിൽ ഇന്ത്യൻ സമുദ്ര അതിർത്തിക്ക് ഉള്ളിൽ കടന്ന ബോട്ടാണ് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ് സംഘത്തെ കണ്ടത്തോടെ പാകിസ്താൻ ബോട്ട് സമുദ്ര അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന ഒൻപതു പേരെയും ബോട്ടും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പോർബന്ദറിലേക്കാണ് കൊണ്ടുവരുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. “വേഗത്തിലുള്ളതും കൃത്യവുമായ ഒരു രാത്രികാല ഓപ്പറേഷനിൽ, ഒരു ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറബിക്കടലിൽ പട്രോളിംഗ് നടത്തുന്നതിനിടെ,…

Read More

വിവിധ സർവ്വകലാശാലകളുടെ ഫൈനൽ സെമസ്റ്റർ പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും

  വിവിധ സർവ്വകലാശാലകളുടെ ഫൈനൽ സെമസ്റ്റർ പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന വൈസ്ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം. ബി.എസ്‌സി നഴ്‌സിംഗ്, ബി.എഡ്, ബിവോക്ക് കോഴ്‌സുകളുടെ ഫൈനൽ പരീക്ഷകൾ ജൂൺ 21 മുതൽ സർവ്വകലാശാലകൾ നിശ്ചയിച്ചിരിക്കുന്ന തീയതികളിൽ നടത്തും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കും. അതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തും. അധ്യാപകർ പരീക്ഷാ ചുമതലകൾ നിർബന്ധമായും ചെയ്യണമെന്ന് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.    

Read More

ആര്യന്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; കസ്റ്റഡി നീട്ടണമെന്ന എന്‍ സി ബി ആവശ്യം തള്ളി: ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കോടതി 14 ദിവസത്തേക്ക്‌ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആര്യന്‍ ഖാന്റെ കസ്റ്റഡി നീട്ടണമെന്ന എന്‍ സി ബി ആവശ്യം കോടതി തള്ളി. എന്‍ സി ബി കസ്റ്റിഡയില്‍ ചോദ്യം ചെയ്യല്‍ ഇനിയും ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ ആര്യന്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് രാവിലെ 11ന് കോടതി പരിഗണിക്കും.

Read More

എതിരാളികൾക്ക് വെല്ലുവിളി, ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് എം കെ സ്റ്റാലിൻ’; പുകഴ്ത്തി രജനികാന്ത്

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പുകഴ്ത്തി രജനികാന്ത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് എം കെ സ്റ്റാലിൻ. പഴയ – പുതിയ എതിരാളികൾക്ക് വെല്ലുവിളിയാണ് അദ്ദേഹം. വരൂ, 2026ൽ കാണാം എന്ന് ചിരിച്ചുകൊണ്ടു പറയുന്ന ആൾ. സ്റ്റാലിൻ പ്രിയ സുഹൃത്ത് എന്നും രജിനികാന്ത് പറഞ്ഞു. സംഗീത സംവിധായകൻ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിലാണ് നടന്റെ പരാമർശം. വിജയ് യുടെ തമിഴ്നാട് പര്യടനം തുടങ്ങിയ ദിവസം ആണ് രജനികാന്തിന്റെ പ്രതികരണം. പാര്‍ട്ടിയുടെ ശക്തിപ്രകടനമായി വിജയ്‌യുടെ ആദ്യ സംസ്ഥാനപര്യടനം. തിരുച്ചിറപ്പള്ളിയില്‍ ടിവികെ…

Read More

59 രൂപ മാസ നിരക്കുമായി സൺ ഡയറക്റ്റ് DTH

പ്രമുഖ ഡി.ടി.എച്ച്‌. കമ്പനി ആയ സണ്‍ ഡയറക്‌ട് നിരക്ക് കുത്തനെ കുറച്ചു. മുഴുവന്‍ SD (സ്റ്റാന്‍ഡേഡ് ഡെഫിനിഷന്‍) ചാനലുകളും കാണാന്‍ ഈടാക്കുന്നത് വെറും 59 രൂപയണ്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ട്രായ് (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) പ്രഖ്യാപിച്ച അടിസ്ഥാന നിരക്കായ (കാരിയേജ് ഫീ) 153 കുത്തനെ കുറച്ച്‌ 50 രൂപയും നികുതിയും(50+9) എന്ന നിരക്കിലേക്ക് എത്തിയത്. മറ്റു ഡി.ടി.എച്ച്‌. കമ്പനികള്‍ 200 ചാനലുകള്‍ക്ക് 153 രൂപയും അതില്‍ കൂടിയാല്‍ 188 രൂപയും ഈടാക്കുമ്പോഴാണ് സണ്‍…

Read More

‘ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല; വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തും’ ; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്ന ഡോ ഹാരിസിന്റെ ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തും. ഡാറ്റാ മാത്രമാണ് പറഞ്ഞതെന്നും ബാക്കി കാര്യങ്ങള്‍ അന്വേഷിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടെന്നും അവസാനത്തെ ഒരു ശസ്ത്രക്രിയ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്റെ (ഡിഎംഇ) ചുമതല വഹിക്കുന്ന ഡോ വിഷ്ണുനാഥന്‍ അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രോബിന് കേടുപാടുള്ളത്…

Read More