കിറ്റെക്‌സ് കേരളം വിട്ടുപോകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് യൂസഫലി

കിറ്റെക്‌സ് കമ്പനി കേരളം വിട്ടുപോകരുതെന്നാണ് ആഗ്രഹമെന്ന് വ്യവസായി എം എ യൂസഫലി. 3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപമായാലും അത് കേരളത്തിന് വലുതാണ്. വ്യവസായ സംരംഭങ്ങൾ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നൽകും കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി സംസാരിക്കും. കൊവിഡിനെ തുടർന്ന് മരിച്ച പ്രവാസികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കാൻ നോർക്കയുമായി ചർച്ച നടത്തും. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ദുബൈ വേൾഡ് എക്‌സ്‌പോയുമായി ലുലു ഗ്രൂപ്പ് സഹകരിക്കും. ഇത് യുഎഇയുടെ വ്യാപാര വാണിജ്യ മേഖലയ്ക്ക്…

Read More

വാഹനാപകടം; ചുരത്തില്‍ ഗതാഗത തടസം

താമരശ്ശേരി ചുരത്തിൽ 9-)o വളവിന് താഴെ ബസ്സും ലോറിയും കുട്ടിയിടിച്ചു അപകടം ചുരം സംരക്ഷണ സമിതിയും പോലീസും സ്ഥലെത്തെത്തി. രാവിലെ 10:30 ഓടെയാണ് അപകടം. ആളുകള്‍ക്ക് പരിക്കില്ല. ചുരത്തില്‍ ഗതാഗത തടസം നേരിടുന്നുണ്ട്    

Read More

ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ യാത്ര ചെയ്തു; വൃദ്ധന്റെ മുഖത്തടിച്ച് ജീപ്പിലേക്ക് തള്ളിയിട്ട് പോലീസ്

ഹെല്‍മെറ്റില്ലാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്തതിന് പൊലീസ് വൃദ്ധന്റെ മുഖത്തടിച്ചു. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണല്‍ എസ്.ഐ. ഷജീമാണ് രാമാനന്ദന്‍ നായര്‍ എന്ന 69-കാരനെ മുഖത്തടിക്കുകയും വലിച്ചിഴച്ച്‌ പൊലീസ് ജീപ്പില്‍ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.   ചടയമംഗലം സ്വദേശി രാമാനന്ദന്‍ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇവരെ കൈക്കാണിച്ച്‌ നിര്‍ത്തിയത്. ബൈക്കോടിച്ചിരുന്ന വ്യക്തിയും പിറകിലിരുന്ന രാമാനന്ദന്‍ നായരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തുടര്‍ന്ന് ആയിരം രൂപ പിഴയടയ്ക്കാന്‍ പൊലീസ് ഇവരോട് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും…

Read More

സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ നാല് കോടി പിന്നിട്ടു; 95.26 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചു

  സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് കൊവിഡ് വാക്‌സിനേഷൻ നാല് കോടി കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണ ജോർജ്. 95.26 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിനും 55.29 ശതമാനം പേർ രണ്ടാം ഡോസ് വാക്‌സിനും എടുത്തതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു കുറിപ്പിന്റെ പൂർണരൂപം സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ കോവിഡ് 19 വാക്സിനേഷൻ 4 കോടി കഴിഞ്ഞു (4,02,10,637). വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേർക്ക് (2,54,44,066) ആദ്യ ഡോസ് വാക്സിനും 55.29…

Read More

മീഡിയ വൺ സംപ്രേഷണ വിലക്ക്: ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

  മീഡിയാ വൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹരജി വെള്ളിയാഴ്ച കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും വെള്ളിയാഴ്ച എങ്കിലും കേൾക്കണമെന്നും മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കേരളാ ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് മീഡിയ വൺ സുപ്രീം കോടതിയെ സമീപിച്ചത്. മുൻ അറ്റോർണി ജനറൽ മുകുൽ റോത്തഗിയും…

Read More

ചീയമ്പത്ത് നിന്ന് വനം വകുപ്പ് പിടികൂടിയ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനമായി

പുല്‍പ്പള്ളി:ചീയമ്പത്ത് നിന്ന് നാല് ദിവസങ്ങൾക്ക് മുമ്പ് വനം വകുപ്പ് കൂട് വച്ച് പിടികൂടിയ കടുവയെ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനമായി.ഇതുവരെ ഫോറസ്റ്റ് സ്‌റ്റേഷനോട് ചേര്‍ന്നാണ് കടുവയെ നീരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളോ പരിക്കുകളോ ഇല്ലെന്നാണ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: അരുണ്‍ സക്കറിയ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ഉത്തരവായത്.

Read More

നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ അന്തരിച്ചു

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി. ഭാര്യ ഉമാദേവി, മക്കൾ: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. മരുമക്കൾ: അരുൺകുമാർ, സഞ്ജയ്. തൊണ്ണൂറുകളുടെ അവസാനത്തിൽ ഏറെ തിരക്കളുള്ള നടിയായിരുന്ന ദിവ്യ, അഭിനയ രംഗത്തു നിന്നും വിടപറഞ്ഞ ശേഷം നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ദിവ്യയുടെ സഹോദരി വിദ്യയും അഭിനേത്രിയാണ്.

Read More

ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി

  ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിക്കാന്‍ ആവശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. വിമാനത്താവളം തീര്‍ഥാടക ടൂറിസത്തിന് വളര്‍ച്ചയുണ്ടാക്കുമെന്ന് പാര്‍ലമെന്ററി സമിതി വിലയിരുത്തി. കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായും കെ.എസ്.ഐ.ഡി.സിയുമായും ചേര്‍ന്ന് പ്രധാന തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ ശബരിമല വിമാനത്താവളത്തിന്റെ വിഷയം വ്യേമയാന മന്ത്രാലയം ഏറ്റെടുക്കണമെന്നും തിങ്കളാഴ്ച പാര്‍ലമെന്ററിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി നിര്‍ദേശിച്ചു. വികസിത വിനോദ സഞ്ചാര സര്‍ക്യൂട്ടുകളായ കൊച്ചിക്കും തിരുവനന്തപുരത്തിനും അടുത്തായതിനാല്‍ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേര്‍ന്ന് ശബരിമലയെയും ഈ…

Read More

അർഹതയുള്ള എല്ലാവർക്കും ആനുകൂല്യം; കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങി: വീണ ജോർജ്

തിരുവനന്തപുരം: കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പട്ടികയിൽ ഉൾപ്പെടുത്താത്തവർക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അർഹതയുള്ള എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഡേറ്റ ശേഖരണം സത്യസന്ധവും സുതാര്യവുമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടാതെ സിറോ സർവേ പഠനത്തിന്റെ സമഗ്ര റിപ്പോർട്ട് ഇന്ന് തയാറാകുമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. ഇതിനിടെ സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയിൽ അപാകതയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമ സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു…

Read More

ശിവന്‍കുട്ടി പഴയ CITU ഗുണ്ട അല്ല, മന്ത്രിയാണ്; പ്രതിഷേധം ജനാധിപത്യപരം’; കെ സുരേന്ദ്രന്‍

തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് മന്ത്രി വി ശിവന്‍കുട്ടിയോട് കെ സുരേന്ദ്രന്‍. ഭാരതാംബ വിവാദത്തിലാണ് പ്രതികരണം. ശിവന്‍കുട്ടി പഴയ സിഐടി യു ഗുണ്ട അല്ല, മന്ത്രിയാണെന്നും മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ് എന്നാണ് കെ സുരേന്ദ്രന്‍ കുറിച്ചത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ട അല്ല. മന്ത്രിയാണ്. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ്. അതിനോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. മന്ത്രിമാര്‍ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധിക്കും. കോണ്‍ഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവര്‍ത്തനം ഞങ്ങളോട് വേണ്ട. ഡിഫി ഗുണ്ടകളെ സിപിഎം നേതൃത്വം നിലയ്ക്ക്…

Read More