Headlines

മമ്മൂട്ടിയൊ ആസിഫ് അലിയൊ?; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഉടൻ, പ്രതീക്ഷയോടെ മലയാള സിനിമാ ലോകം

  72–ാമത്‌ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് 5:30ന്. ഡൽഹിയിലാണ് പ്രഖ്യാപനം. മലയാളി സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ. ഇക്കുറി മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധ കാണ്ഡം എന്നിവയാണ് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ.2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും കിഷ്കിന്ധാകാണ്ഡത്തിലൂടെ ആസിഫ് അലിയും മികച്ച നടനുള്ള പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് വിവരം.     ഭ്രമയുഗത്തിലൂടെ മികച്ച…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (അപ്പാട് ടൗണും, ടൗണിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും) മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഡിവിഷന്‍ 16 (പുതിയിടം),പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12(കേളക്കവല),പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 23 (കെല്ലൂര്‍) എന്നിവ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Read More

‘158 കോടി കുടിശ്ശികയുണ്ട്, അടച്ചില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കും’; മെഡിക്കല്‍ കോളജുകള്‍ക്ക് കത്തയച്ച് വിതരണക്കാര്‍

ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍. നിലവില്‍ വിതരണം ചെയ്ത സ്റ്റോക്ക് തിരിച്ചെടുക്കും എന്ന് കാണിച്ച് വിതരണക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കത്ത് നല്‍കി. 158 കോടി രൂപയാണ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വകുപ്പിലേയും യൂറോളജി വകുപ്പിലേയും ശസ്ത്രക്രിയകള്‍ മുടങ്ങും എന്ന രൂക്ഷമായ അവസ്ഥയിലെത്തിയപ്പോഴാണ് കുടിശ്ശിക തീരുന്നതിന് മുന്‍പ് തന്നെ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിലെത്തിച്ചത് കുടിശ്ശിക അടച്ച് തീര്‍ക്കാത്തതിനാല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ മെഡിക്കല്‍ കോളജുകളിലേക്കുള്ള ഉപകരണ വിതരണം വിതരണക്കാര്‍…

Read More

ABVP സമരം രാജ്ഭവൻ നിർദേശം അനുസരിച്ച്; മന്ത്രി വി ശിവൻകുട്ടി

രാജ്‌ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഇന്ന് നടന്ന എ ബി വി പിയുടെ സമരമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജന്മഭൂമിയിൽ നൽകിയ അഭിമുഖം. ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. എം എൽ എ ഓഫീസിലക്ക് ബി ജെ പി മാർച്ച് നടത്തിയത് എന്തിനായിരുന്നു. പൊലീസ് പരമാവധി സംയമനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനിൽ തമ്പാനൂർ…

Read More

വുഹാനിലെ ചൈനീസ് ഗവേഷണ ലാബിന് ബൈഡൻ്റെ കാലത്തെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഫണ്ട് നൽകി: തുൾസി ഗബ്ബാർഡ്

  വാഷിംഗ്ടൺ: കൊവിഡ് 19 മഹാമാരിയുടെ പ്രഭവ കേന്ദ്രമായി സംശയിക്കപ്പെടുന്ന വുഹാനിലെ ഗവേഷണ ലാബിന് മുൻ പ്രസിഡൻ്റ് ജോ ബൈഡന്റെ കാലത്തെ മുൻ ചീഫ് മെഡിക്കൽ ഉപദേഷ്ടാവായ ആന്റണി ഫൗചി ഫണ്ട് നൽകിയതായി ആരോപണം. അമേരിക്കയുടെ മുൻ നാഷണൽ ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാ‍ർഡാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.   ചുമതല ഒഴിയുന്നതിൻ്റെ അവസാന ദിവസമാണ് ‘ഇതുവരെ പുറത്തുവിടാത്ത രേഖകൾ’ എന്ന ചൂണ്ടിക്കാണിച്ച് തുൾസി ഗബ്ബാർഡ് ഈ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 2020ൽ കൊവിഡ് അമേരിക്കയിൽ വ്യാപിച്ചപ്പോൾ…

Read More

നടന്‍ എല്‍ദോ മാത്യു വിവാഹിതനായി

ക്വീന്‍ സിനിമയിലൂടെ ശ്രദ്ധേയനായ എല്‍ദോ മാത്യു വിവാഹിതനായി. അനീറ്റയാണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പള്ളിയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുകള്‍ മാത്രമാണ് പങ്കെടുത്തത്. കുംബാരീസ് എന്ന ചിത്രത്തില്‍ നായക വേഷത്തില്‍ എത്തി ശ്രദ്ധനേടിയിരുന്നു. കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ് ആണ് എല്‍ദോയുടെ പുതിയ ചിത്രം. എല്‍ദോ എന്ന കഥാപാത്രമായാണ് എല്‍ദോ മാത്യു ക്വീനില്‍ വേഷമിട്ടത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ സാനിയ ഇയ്യപ്പന്‍ ആണ് നായികയായെത്തിയത്. ചിത്രം മികച്ച വിജയം നേടിയിരുന്നു.

Read More

കർണാടക ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 8 പേർ മുങ്ങി മരിച്ചു

  കർണാടകയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങി മരിച്ചു. ഉത്തര കന്നട ജില്ലയിലെ ഭട്ട്കലിലാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഏഴു പേർ സ്ത്രീകളാണ്. കാണാതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്.     ഹൊക്കലു നദിയിൽ കക്ക വരാൻ പോയ 14 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. കക്ക വാരുന്നതിനിടയിൽ നദിയിലെ വെള്ളം ക്രമാതീതമായി ഉയരുകയായിരുന്നു.ഒരു പുരുഷനും ഏഴു സ്ത്രീകൾക്കുമാണ് ജീവൻ നഷ്ടമായത്. രക്ഷപ്പെടുത്തിയ മൂന്നു പേരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്….

Read More

ദുബൈയിൽ ഗർഭിണികൾക്ക് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു

  ദുബൈയിൽ ഗർഭിണികൾക്ക് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഗർഭകാലം 13 ആഴ്ച കഴിഞ്ഞവർക്ക് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ 800342 എന്ന വാട്‌സാപ് നമ്പറിലോ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നവർക്കാണ് വാക്‌സിൻ ലഭിക്കുക. ദുബൈ ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും ഗർഭിണികൾക്ക് വാക്‌സിൻ ലഭിക്കും.

Read More

തിരുവനന്തപുരത്ത് കെ എസ് ശബരീനാഥനെ ഇറക്കാൻ കോൺഗ്രസ്; കോർപറേഷനിൽ മത്സരിപ്പിക്കാൻ ആലോചന

മുൻ എംഎൽഎ കെ എസ് ശബരീനാഥനെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ആലോചനയിൽ കോൺഗ്രസ്. തിരുവനന്തപുരം കോർപ്പറേഷനിൽ, കവടിയാർ വാർഡിൽ സ്ഥാനാർഥിയാക്കാനാണ് നീക്കം. കെ എസ് ശബരീനാഥനെ കോർപ്പറേഷനിൽ ഇറക്കാൻ നേതൃ യോഗങ്ങളിൽ ആലോചന നടന്നതായാണ് വിവരം. ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള കോർപറേഷനിൽ ജനകീയരായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരിയെ കളത്തിലിറക്കുന്നത്. കവടിയാർ വാർഡിൽ‌ നിന്നാകും ശബരി മത്സരിക്കുക. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ…

Read More