Headlines

രാജ്യത്ത് 28,326 പേര്‍ക്ക് കൂടി കൊവിഡ്; 260 മരണം

  ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,326 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധയില്‍ 4.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 260 പേരാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 26,032 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. നിലവില്‍ രാജ്യത്ത് കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,03,476 ആണ്.  രാജ്യത്ത് ഇതുവരെ ആകെ 3,29,02,351 പേര്‍ കൊവിഡ് രോഗമുക്തി…

Read More

ബംഗളൂരുവിൽ പീഡനത്തിന് ഇരയായ ബംഗ്ലാദേശ് യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി; ആറ് പേർ അറസ്റ്റിൽ

ബംഗളൂരുവിൽ പീഡനത്തിന് ഇരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ബംഗ്ലാദേശിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണ് യുവതിയെ. പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് പീഡനത്തിന് കാരണം മുഹമ്മദ് ബാബു ഷെയ്ഖ് എന്നയാളാണ് യുവതിയെ സ്പായിൽ ജോലിക്കെന്ന പേരുപറഞ്ഞ് യുവതിയെ ബംഗളൂരുവിലെത്തിച്ചത്. ഹൈദരാബാദിലും കോഴിക്കോടും യുവതി ജോലി ചെയ്തു. പിന്നീട് ഷെയ്ഖുമായി പണമിടപാട് സംബന്ധിച്ച തർക്കമുണ്ടായി. തുടർന്ന് ഇയാളും മറ്റ് പ്രതികളും കൂടി യുവതിയെ വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു…

Read More

‘കെ സുരേഷ് കുറുപ്പിന്റേത് ഭാവനാ സൃഷ്ടി’; ഡി.കെ മുരളി എംഎൽഎ

കെ സുരേഷ് കുറുപ്പിന്റെ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം തള്ളി സമ്മേളന പ്രതിനിധികൾ. സുരേഷ് കുറുപ്പിന്റേത് ഭാവനാ സൃഷ്ടിയാണെന്ന് ഡി.കെ മുരളി എംഎൽഎ. ആലപ്പുഴയിൽ സമ്മേളനത്തിൽ പങ്കെടുത്ത ആളാണ് താനും. ഒരു വാസ്തവവും ഇല്ലാത്ത കാര്യമാണ് ഇപ്പോൾ സുരേഷ് കുറുപ്പ് പറഞ്ഞിരിക്കുന്നത് . സമ്മേളനത്തിൽ വി എസിനെ കുറിച്ച് ഒരു പരാമർശവും ഉണ്ടായിട്ടില്ല. സമ്മേളനത്തിൽ വിമർശനവും സ്വയം വിമർശനവും ഉണ്ടാകും എന്നാൽ ഇങ്ങനെ ഒരു പരാമർശം ആരും നടത്തിയിട്ടില്ലെന്ന് ഡി കെ മുരളി പറഞ്ഞു. എം സ്വരാജ് പറഞ്ഞു…

Read More

മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായാലും പിതാവ് വിദ്യാഭ്യാസ ചെലവ് വഹിക്കണം: ഹൈക്കോടതി

ന്യൂഡല്‍ഹി: മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായെന്ന കാരണത്താല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് പിതാവിന് വിട്ടുനില്‍ക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചെലവുകള്‍ വഹിക്കാന്‍ പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതിനാല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹമോചിതയായ ഭാര്യയ്ക്കൊപ്പം നില്‍ക്കുന്ന മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നതുവരെയോ പ്രതിമാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി…

Read More

ബാലഭാസ്‌കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. കേരള പോലീസിൽനിന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാലഭാസ്കറിന്റെ അപകട മരണത്തിൽ അദ്ദേഹത്തിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിൽനിന്ന് സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. വാഹനം അപകടത്തിൽ പെട്ടതിൽ ദുരൂഹത ഇല്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. കേരള സർക്കാർ കഴിഞ്ഞ വർഷം ഡിസംബറിൽ കേസ് സിബിഐക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോൾ കേസ് ഏറ്റെടുത്തിരിക്കുന്നത്.

Read More

സ്വര്‍ണക്കടത്ത്: നാലു പ്രതികളെന്ന് എന്‍ ഐ എ;സരിത്തും സ്വപ്‌നയും ഒന്നും രണ്ടും പ്രതികള്‍

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ നാലു പേരെ പ്രതിചേര്‍ത്ത് എന്‍ ഐ എ എഫ് ഐ ആര്‍ സമര്‍പ്പിച്ചു.പി എസ് സരിത്ത്,സ്വപ്‌ന സുരേഷ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.എറണാകുളം സ്വദേശി ഫാസില്‍ ഫരീദ് ആണ് കേസിലെ മൂന്നാം പ്രതി.സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി.യുഎപിഎ 16,17,18 എന്നീവകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ കടത്താന്‍ ശ്രമിച്ച 14.82 കോടി രൂപ വരുന്ന 24…

Read More

ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം; കോടതി മുറിക്കുള്ളില്‍ ഷൂ എറിയാന്‍ ശ്രമിച്ച് അഭിഭാഷകന്‍

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ കോടതി മുറിക്കുള്ളിൽ അതിക്രമ ശ്രമം. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സുപ്രീം കോടതിയുടെ സുരക്ഷാ ജീവനക്കാര്‍ ഇടപെടുകയും അഭിഭാഷകനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. 71 വയസുള്ള രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് അതിക്രമ…

Read More

ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചു, 3000 അപേക്ഷകൾ അംഗീകരിക്കും’; തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്. ആദ്യം വന്ന 3000 അപേക്ഷകൾ അംഗീകരിക്കും. തമിഴ്നാട്ടിൽ നിന്നും, ആന്ധ്രയിൽ നിന്നും മന്ത്രിമാർ പങ്കെടുക്കും. ഡൽഹി ലഫ്റ്റനന്റ് ഗവർണർ പങ്കെടുക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപാളിയുമായി ബന്ധപ്പെട്ട് സുതാര്യമായിട്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നും പി എസ് പ്രശാന്ത് പറഞ്ഞു. അതേസമയം ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീം കോടതി…

Read More

സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കൊവിഡ്, 88 മരണം; 13,614 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ 535, കോട്ടയം 464, ഇടുക്കി 417, കാസർഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

MSC എല്‍സ – 3 കപ്പലപകടത്തിൽ 5.97 കോടി രൂപ കെട്ടിവെച്ചുവെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഹൈക്കോടതിയില്‍

കേരള തീരത്തെ എംഎസ്‌സി എല്‍സ – 3 കപ്പലപകടത്തിൽ 5.97 കോടി രൂപ കെട്ടിവെച്ചുവെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഹൈക്കോടതിയില്‍. കപ്പലപകടത്തില്‍ നഷ്ടം നേരിട്ട കശുവണ്ടി ഇറക്കുമതിക്കാർ നല്‍കിയ ഹർജിയിലാണ് നടപടി. കപ്പല്‍ കമ്പനി നല്‍കിയ തുക സ്ഥിരനിക്ഷേപം നടത്താന്‍ ഹൈക്കോടതി നിർദേശം നൽകി. ഒരു വര്‍ഷത്തേക്ക് ദേശസാത്കൃത ബാങ്കില്‍ നിക്ഷേപിക്കാനാണ് ഹൈക്കോടതി റജിസ്ട്രിക്ക് സിംഗിൾ ബെഞ്ച് നൽകിയ നിർദേശം. കഴിഞ്ഞതവണ ഹർജി പരിഗണിക്കവെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ്സി മാൻസ എഫ് കപ്പൽ തടഞ്ഞു വെക്കാൻ ഹൈക്കോടതി…

Read More