Headlines

ശശികലയുടെ ജയിൽ മോചനം ഉടനില്ല; ശിക്ഷായിളവ് തേടിയുള്ള അപേക്ഷ അധികൃതർ തള്ളി

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന ശശികലയുടെ മോചനം ഉടനില്ല. ശിക്ഷായിളവ് ആവശ്യപ്പെട്ട് ശശികല നൽകിയ അപേക്ഷ ജയിൽ അധികൃതർ തള്ളി. നാല് മാസത്തെ ശിക്ഷാ ഇളവിനാണ് ശശികല അപേക്ഷിച്ചിരുന്നത്. എന്നാൽ ശിക്ഷാകാലാവധി മുഴുവൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം അവസാനത്തോടെ ശശികല മോചിതയാകുമെന്ന് ഇവരുടെ അഭിഭാഷകൻ പറഞ്ഞിരുന്നു നാല് വർഷം തടവിനും പത്ത് കോടി രൂപ പിഴയുമാണ് ശശികലക്ക് വിധിച്ചിരുന്നത്. നാല് വർഷം തടവ് പൂർത്തിയാകുകയാണ്. ഈ സാഹചര്യത്തിൽ പത്ത് കോടി രൂപ…

Read More

എല്ലാവർക്കും സൗജന്യ വാക്‌സിൻ, കടൽഭിത്തി നിർമാണത്തിന് 2300 കോടി; കുടുംബശ്രീക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. ആരോഗ്യമേഖലയ്ക്കും കാർഷിക മേഖലക്കും ഊന്നൽ നൽകിയാണ് ബജറ്റ് അവതരണം. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും മന്ത്രി പറഞ്ഞു സർക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവർക്കും സൗജന്യ വാക്‌സിൻ ഉടൻ ലഭ്യമാക്കും. 18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിൻ ലഭ്യമാക്കാൻ ആയിരം കോടി രൂപ അനുവദിക്കും. കൊവിഡ് അനുബന്ധ ചികിത്സാ…

Read More

ആകാശത്തേക്ക് വ്യാപകമായി വെടിവച്ചു; പാകിസ്താനിൽ സ്വാതന്ത്ര്യദിനാഘോഷം അതിരുവിട്ടു, 3 പേർ മരിച്ചു

പാകിസ്താനിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ അതിരുവിട്ടു. 3 പേർ മരിച്ചു. 64 പേർക്ക് പരുക്ക്. ആഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്ക് വ്യാപകമായി വെടി വെച്ചതാണ് അപകടത്തിന് ഇടയാക്കിയത്.വെടിവെപ്പില്‍ അബദ്ധത്തില്‍ വെടിയേറ്റാണ് മൂന്നുമരണം സംഭവിച്ചത്. ലിയാഖാത്താബാദ്, ല്യാരി, മെഹ്‌മൂദാബാദ്, അക്തര്‍ കോളനി, കീമാരി, ബാല്‍ദിയ, ഒറാങ്കി ടൗണ്‍, പാപോഷ് നഗര്‍ തുടങ്ങിയ മേഖലകളിലാണ് ആഘോഷവെടിവെപ്പ് അപകടത്തില്‍ കലാശിച്ചത്. കറാച്ചിയിലെ വിവിധയിടങ്ങളിലായാണ് പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് നടത്തിയ ആഘോഷങ്ങള്‍ക്കിടെ വെടിയേറ്റ് അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റതായും പാക് മാധ്യമങ്ങള്‍…

Read More

ജോസ്‌മോന്‍ മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്; അച്ഛനും മകളും തമ്മില്‍ തര്‍ക്കമുണ്ടായി; ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജോസ്‌മോനും മകള്‍ ജാസ്മിനും തമ്മില്‍ തര്‍ക്കമുണ്ടായത് വീട്ടില്‍ വൈകിയെത്തിയതിനെ തുടര്‍ന്നെന്നാണ് കണ്ടെത്തല്‍. ഹാളില്‍ വച്ച് ഭാര്യയുടേയും മാതാപിതാക്കളുടേയും മുന്നില്‍ വച്ചാണ് ജാസ്മിന്റെ കഴുത്ത് ഞെരിച്ചത്. അബോധാവസ്ഥയിലായ ജാസ്മിനെ മുറിയില്‍ കയറ്റി കതകടച്ചു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ജോസ്‌മോന്‍ പൊലീസിനോട് ഇക്കാര്യങ്ങളെല്ലാം സമ്മതിച്ചത്. ജാസ്മിന്‍ കുറച്ച് കാലങ്ങളായി വീട്ടില്‍ വൈകിയെത്തുന്നതില്‍…

Read More

‘യുക്രെയ്നിലെ കുട്ടികൾ ഇരുട്ടിലാണ്, അവരുടെ ചിരി തിരിച്ചു കൊണ്ടുവരാൻ താങ്കൾക്ക് സാധിക്കും’; പുടിന് കത്തയച്ച് മെലാനിയ ട്രംപ്

യുക്രെയ്നിലെ കുട്ടികളുടെ നിഷ്കളങ്കത ഓർമ്മിപ്പിച്ച് വ്ലാദിമിർ പുടിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ, മെലാനിയ ട്രംപിന്റെ കത്ത്. ഏത് രാജ്യത്താണെങ്കിലും കുട്ടികൾ ഒരുപോലെയാണ് സ്വപ്നം കാണുന്നത്. എന്നാൽ യുക്രെയ്നിലെ കുട്ടികൾ ഇന്ന് ഇരുട്ടിലാണ്. സന്തോഷത്തോടെയുള്ള അവരുടെ ചിരി തിരിച്ചു കൊണ്ടുവരാൻ താങ്കൾക്ക് സാധിക്കും എന്ന് കത്തിൽ മെലാനിയ ചൂണ്ടിക്കാട്ടുന്നു. യുക്രെയ്‌നിന്റെ പേര് പറയാതെയാണ് മെലാനിയ ട്രംപിന്റെ കത്ത്. യുദ്ധം കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം ചൂണ്ടികാണിച്ചുകൊണ്ടാണ് കത്ത്. “കുട്ടികളുടെ നിഷ്കളങ്കത സംരക്ഷിക്കുന്നതിലൂടെ, റഷ്യയെ മാത്രം സേവിക്കുന്നതിനേക്കാൾ കൂടുതൽ…

Read More

കേരളത്തിൽ മഴ കുറയും; ഓഗസ്റ്റ് 15ന് മറ്റൊരു ന്യൂനമർദം രൂപപ്പെടും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കുറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ദ്വൈവാര പ്രവചനത്തിൽ അടുത്താഴ്ച കേരളത്തിൽ സാധാരണ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15ന് മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുന്നുണ്ട്. അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ നദികളിലെ ജലനിരപ്പ് അപകടനിരപ്പിൽ നിന്ന് താഴ്ന്നു. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സ്ഥിതി മാറി. മലയോര മേഖലകളിൽ പ്രവചനം തെറ്റിച്ച് മഴ ശക്തിപ്രാപിച്ചാൽ പ്രത്യേക ഇടപെടൽ നടത്തും. എല്ലാ ജില്ലയിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കൊവിഡ് ക്വാറന്റൈനിൽ…

Read More

സംവിധായകന്‍ നിസാര്‍ അന്തരിച്ചു

സംവിധായകന്‍ നിസാര്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. കോട്ടയം തൃക്കൊടിത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 25 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1994 ല്‍ സുദിനമായിരുന്നു ആദ്യചിത്രം. ടു മെന്‍ ആര്‍മിയാണ് അവസാന സംവിധാനം ചെയ്തത്. അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ്പേപ്പര്‍ ബോയ്, അടുക്കള രഹസ്യം അങ്ങാട്ടി പാട്ട് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.

Read More

‘പിണറായി വിജയന് സ്വര്‍ണം ഒരു വീക്ക്‌നെസ് ആണ്, സ്വര്‍ണം കൊണ്ടുപോയി ചെമ്പ് ആക്കി മാറ്റുന്നതിനെയാണ് ചെമ്പട, ചെമ്പട എന്ന് പറയുന്നത്’: കെ സുരേന്ദ്രൻ

ശബരിമലയിലെ സ്വർണ്ണക്കവർച്ചയിൽ സിബിഐ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണം ഒരു വീക്ക്‌നെസ് ആണ്. സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ വിലവരുമെന്ന് ഉപദേശകന്‍ പറഞ്ഞുകൊടുത്തുകാണും. സ്വര്‍ണക്കടത്തുകാരില്‍ നിന്നും ഇവര്‍ സ്വര്‍ണം തട്ടിപ്പറിക്കുന്നു. ഔറംഗസേബിനേക്കാള്‍ വലിയ കൊള്ളക്കാരനാണ് പിണറായി വിജയന്‍. ശബരിമല സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് സ്വര്‍ണം തട്ടിയെടുത്തത്. ശബരിമല സംഘര്‍ഷ സാഹചര്യത്തിലാണ് തട്ടിപ്പ് നടന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഒന്നും ഒളിച്ചുവെക്കാനില്ലെങ്കില്‍ എന്തുകൊണ്ടാണ് ദേവസ്വം വിജിലന്‍സ് കേസ് അന്വേഷിക്കുന്നതെന്നും കെ സുരേന്ദ്രൻ…

Read More

ശബരിമല സ്വർണ്ണക്കൊള്ള, നിർണ്ണായക നീക്കവുമായി SIT; യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി SIT. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ SIT നോട്ടീസ് നൽകിയിരുന്നു.തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ.ശബരിമല സ്വർണ്ണപ്പാളികൾ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്രയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും പോറ്റിയുമായുള്ള സാമ്പത്തിക-വ്യക്തിഗത ഇടപാടുകളെക്കുറിച്ചും വ്യക്തത…

Read More

‘ജെആർപിയുടെ മുന്നണി പ്രവേശനം ഉടൻ, തങ്ങളെ പരിഗണിക്കുന്നവർക്കൊപ്പം ശക്തമായി നിൽക്കും’; സി.കെ. ജാനു

ജനവിഭാഗം രാഷ്ട്രീയ പാർട്ടി (JRP) മുന്നണി പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് പാർട്ടി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് ശേഷം മറ്റ് മുന്നണികൾ ജെആർപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും സി.കെ. ജാനു. ട്വന്റിഫോറിനോട് പറഞ്ഞു. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിലോ യുഡിഎഫിലോ പ്രവേശനം നേടുമെന്നും, തങ്ങളെ പരിഗണിക്കുന്നവർക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും സി.കെ. ജാനു വ്യക്തമാക്കി. എൻഡിഎയുമായി ഇനി ഒരു ബന്ധവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. എൻഡിഎയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ അവർ നിലവിൽ മറ്റ് പ്രധാന മുന്നണികൾ ജെആർപിയുമായി ചർച്ചകൾ…

Read More