വൈറ്റില കൊലപാതകം; സുധാ ബേബിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതം, ശരീരത്തിൽ മുറിപ്പാടുകൾ

എറണാകുളം വൈറ്റിലയിൽ കോട്ടയം സ്വദേശി സുധാ ബേബിയെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ട്വന്റിഫോറിന്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. രക്തം വാർന്നതും പെട്ടെന്നുള്ള മരണത്തിന് ഇടയാക്കിയിട്ടുണ്ട്. ശരീരത്തിൽ മുറിപ്പാടുകളും, മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതി പൊന്നൂരുന്നി സ്വദേശി ഷാജിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷം തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. കുറച്ചധിക്കാം കാലമായി സുധയും ഷാജിയും തമ്മിൽ സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന്…

Read More

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയിൽ രേഖപ്പെടുത്തി

വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായത്. കർണാടക അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിമാറ്റാൻ ഇയാൾ സഹായിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. വോട്ട് കൊള്ള നടന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ച കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കൂട്ടത്തോടെ വോട്ട് വെട്ടിമാറ്റിയ കേസ് സംബന്ധിച്ചാണ് അറസ്റ്റ്. ബംഗാൾ സ്വദേശിയായ ബാപ്പിയാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ അറ്റകുറ്റപ്പണി നടത്തുന്ന കടയുടെ ഉടമയാണ് ഇയാൾ. നിരവധി പേരുടെ വോട്ടുകൾ നീക്കാൻ കൽബുർഗിയിലെ ഡാറ്റാ സെന്ററിൽ ഇയാൾ അപേക്ഷ…

Read More

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ED

ശബരിമല സ്വർണക്കൊള്ള കേസ് പ്രതികളായ എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ ഡി . ഇന്നലെ നടന്ന റെയിഡിന് പുറമെയാണ് ഇ ഡിയുടെ നടപടി. കവർച്ചാപ്പണം കൊണ്ട് വാങ്ങിയ സ്വത്തുക്കളാണ് കണ്ടുകെട്ടുക. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുണ്ട്.രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതികളെ ചോദ്യം ചെയ്യും.അറസ്റ്റിലായ ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് ഇന്നലെ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടന്നിരുന്നു. ഇവിടെനിന്ന് ലഭിച്ച വിവരങ്ങളുടെയും ബാങ്കിംഗ് ട്രാൻസാക്ഷൻ്റെയും അടിസ്ഥാനത്തിൽ ആയിരിക്കും ഇഡി അടുത്തഘട്ട അന്വേഷണം ആരംഭിക്കുക….

Read More

‘സ്വർണം ചെമ്പാക്കാൻ കൂട്ട് നിന്നു, പോറ്റി വഴി സാമ്പത്തിക നേട്ടങ്ങളുണ്ടാക്കി’; എ പത്മകുമാറിന് കുരുക്ക് മുറുകുന്നു

ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വർണം ചെമ്പാക്കാൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ പത്മകുമാർ കൂട്ട്നിന്നു. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയാണ് പുറത്തേക്ക് കടത്തിയിരുന്നത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത 2019 ലെ ബോർഡിൻറെ മിനിട്സ് രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് നിർണായക തെളിവുകൾ ലഭിച്ചത്. ശങ്കർ ദാസ് ഉൾപ്പടെയുള്ള ബോർഡ് അംഗങ്ങൾക്കും ഇതിൽ നിർണായക പങ്കുണ്ട്. കാരണം ബോധപൂർവമായിട്ടാണ് ഇവരെല്ലാവരും തന്നെ മിനിട്സിൽ ഒപ്പിട്ടിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. പത്മകുമാർ ഉണ്ണികൃഷ്ണൻ…

Read More

നെടുമ്പാശേരിയിൽ നിന്നുള്ള യു.എ.ഇ സർവീസ് പൂർണ തോതിലായി

നെടുമ്പാശേരി: യു.എ.ഇ.സർക്കാരിന്‍റെ അനുമതി ലഭിച്ചിട്ടുള്ള ഇന്ത്യൻ യാത്രക്കാർക്കായി സിയാലിൽനിന്നുള്ള സർവീസുകൾ പൂർണ തോതിലേയ്ക്ക്. ആദ്യ രണ്ടുദിനം 450 ലേറെ യാത്രക്കാർ കൊച്ചിയിൽ നിന്ന് യു.എ.ഇയിലേയ്ക്ക് പോയി. ശനിയാഴ്ച എമിറേറ്റ്‌സ്, ഇത്തിഹാദ്, ​​​ ഫ്ലൈ ദുബായ്, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഓരോ സർവീസും എയർ അറേബ്യ രണ്ട് സർവീസുകളും നടത്തി. അറുന്നൂറോളം യാത്രക്കാർ കൊച്ചിയിൽ നിന്ന് ശനിയാഴ്ച യു.എ.ഇലേക്ക്​ പറന്നു.

Read More

വയനാട് കർഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി; മയക്കുവെടി വെച്ചേക്കും

വയനാട് വടക്കനാട് കർഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന്. മയക്കുവെടി വെച്ചേക്കും. ദൗത്യത്തിനായി നിലവിൽ രണ്ട് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. ആർ ആർ ടി സംഘം കൃത്യമായി കാട്ടാനയുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കുട്ടിക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യമാണ് പുരോഗമിക്കുന്നത്. കൃത്യമായ പദ്ധതി രൂപീകരിച്ചുകൊണ്ടാണ് വനം വകുപ്പും ആർ ആർ ടി സംഘവും മുന്നോട്ട് പോകുന്നത്. ഇക്കഴിഞ്ഞ മൂന്നിന് രാത്രിയോടെയാണ് വടക്കനാട് പച്ചാടിയിലെ കർഷകനായ രാജീവ് കൃഷിയിടത്തിൽവെച്ച് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന്…

Read More

സുശാന്തിന്റേത് ആത്മഹത്യ; കേസ് മഹാരാഷ്ട്രക്കാരെ അപമാനിക്കാനായി ഉപയോഗിച്ചുവെന്ന് ഉദ്ദവ് താക്കറെ

നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കേസിൽ ഇതാദ്യമായാണ് ഉദ്ദവ് താക്കറെ പ്രതികരിക്കുന്നത്. തന്റെ മകനടക്കമുള്ള മഹാരാഷ്ട്രക്കാരെയും മുംബൈ പോലീസിനെയും അപമാനിക്കാൻ കേസ് ഉപയോഗിച്ചുവെന്ന് ഉദ്ദവ് പറഞ്ഞു   ശിവസേനയുടെ വാർഷിക ദസറ റാലിയിലാണ് ഉദ്ദവിന്റെ പ്രതികരണം. ഒരാൾ ആത്മഹത്യ ചെയ്തു. അദ്ദേഹം ബിഹാറിന്റെ മകനാകാം. എന്നാൽ അതിന്റെ പേരിൽ മഹാരാഷ്ട്രയുടെ മക്കളെ വേട്ടയാടണോ. നീതിക്കായി നിലവിളിക്കുന്നവർ മുംബൈ പോലീസിനെ ഉപയോഗശൂന്യരെന്ന് വിളിച്ചു. നഗരത്തെ പാക് അധീന കാശ്മീർ എന്ന്…

Read More

ലോക ഹൃദയദിനാചാരണം – ഹൃദയ താടാകത്തിലേക്ക് യാത്ര സംഘടിപ്പിച്ചു

ലോക ഹൃദയദിനാചാരണം – ഹൃദയ താടാകത്തിലേക്ക് യാത്ര സംഘടിപ്പിച്ചു മേപ്പാടി: ഹൃദയത്തെ സംരക്ഷിക്കുക, ഹൃദയ താടാകത്തെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വനം – വന്യ ജീവി വകുപ്പും ഡി എം വിംസ് മെഡിക്കൽ കോളേജും സംയുക്തമായി ചെമ്പ്ര മലയിലെ ഹൃദയ താടാകത്തിലേക്കു സാഹസിക യാത്ര സംഘഡിപ്പിച്ചു. യാത്രയുടെ ഫ്ലാഗ്ഗ് ഓഫ്‌ കർമ്മം ബഹു. ഡി എഫ് ഒ ഷജ്നാ കരിം നിർവഹിച്ചു. ഡോക്ടർമാർ, മെഡിക്കൽ, നഴ്സിംഗ്, ബി ഫാം വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഹൃദയത്തെ സംരക്ഷി…

Read More

ഹമാസിന്റെ നിരായുധീകരണം കരാറിലെത്തി; ഗസ്സ ഇസ്രയേലിനെതിരെയുള്ള ഭീകരാക്രമണങ്ങൾക്ക് താവളമാകില്ലെന്ന് ട്രംപ്

  ഹമാസിനെയും മറ്റ് സായുധ സംഘങ്ങളെയും നിരായുധീകരിക്കാൻ ബോർഡ് ഓഫ് പീസ് കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഘട്ടങ്ങളായാണ് കരാർ നടപ്പാക്കുകയെന്നും നിരായുധീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ഇസ്രയേലി സൈന്യം ഗസയിൽ നിന്നും പിന്മാറുമെന്നും ട്രംപ്. തുടർന്ന് അന്താരാഷ്ട്ര സ്റ്റബിലൈസേഷൻ ഫോഴ്‌സ് ഗസയുടെ പുതിയ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കും.     ഗസ്സ ഇസ്രയേലിനെതിരെയുള്ള ഭീകരാക്രമണങ്ങൾക്ക് ഇനി താവളമാകില്ലെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്. മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തിനും ഖത്തറിനും തുർക്കിക്കും പോസ്റ്റിൽ ട്രംപ് നന്ദി…

Read More

വയനാട്ടിൽ 14 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ 40 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 40 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 751 ആയി. ഇതില്‍ 394 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 356 പേരാണ് ചികിത്സയിലുള്ളത്. 338 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ…

Read More