പെരിയാറിന്റെ വേഷം ധരിച്ച് ചാനൽ ഷോയിൽ അഭിനയിച്ച കുട്ടിക്കെതിരെ ഭീഷണി

  തമിഴ്‌നാട്ടിൽ സാമൂഹിക പരിഷ്‌കർത്താവ് പെരിയാറിന്റെ വേഷമിട്ട് ടിവി ചാനൽ ഷോയിൽ അഭിനയിച്ച കുട്ടിക്കെതിരെ വധഭീഷണി ഉയർത്തി സംഘ്പരിവാർ പ്രവർത്തകൻ അറസ്റ്റിൽ. തൂത്തുക്കുടി കോവിൽപട്ടി സ്വദേശി വെങ്കടേഷ് കുമാർ ബാബുവാണ് അറസ്റ്റിലായത്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു സീ തമിഴിലെ ജൂനിയർ സൂപ്പർ സ്റ്റാർ എന്ന പരിപാടിയിലാണ് പെരിയാറിന്റെ വേഷം ധരിച്ച് കുട്ടിയെത്തിയത്. പിന്നാലെ കുട്ടിയെ കൊന്ന് കവലയിൽ കെട്ടിത്തൂക്കുമെന്ന് വെങ്കടേഷ് ബാബു ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കി. ഇതിന് പിന്നാലെ ഡിഎംകെ പരാതി നൽകുകയും ഇയാളെ…

Read More

റഷ്യക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ലെന്ന് പോളണ്ട്

  യുക്രൈനെതിരെ യുദ്ധം നടത്തുന്ന റഷ്യക്കെതിരെ പ്രതിഷേധം കനക്കുന്നു. യൂറോപ്യൻ യൂണിയൻ്റെ ഉപരോധം ഉൾപ്പെടെ ലോകം ഒറ്റക്കെട്ടായി റഷ്യയെ പ്രതിരോധിക്കുകയാണ്. കായികമേഖലയും റഷ്യക്കെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തി. റഷ്യയിലെ സെൻ്റ് പീറ്റേഴ്സ് ബഗ്രിൽ നടത്താനിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഫ്രാൻസിലെ പാരിസിലേക്ക് മാറ്റിയിരുന്നു. പിന്നാലെ റഷ്യൻ ഗ്രാൻപ്രീ റദ്ദാക്കിയെന്ന് ഫോർമുല വൺ അധികൃതർ അറിയിക്കുകയും ചെയ്തു. ഇപ്പോൾ റഷ്യക്കെതിരായ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാൻ ഇല്ലെന്ന് പോളണ്ട് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചിരിക്കുകയാണ്. മാർച്ച് 24ന്…

Read More

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും

തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും. സുപ്രധാന തീരുമാനവുമായി ഹൈക്കോടതി.നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട്‌ സമർപ്പിക്കാൻ NHAI യ്ക്ക് നിർദേശം നൽകിയ ഹൈക്കോടതി ഹർജി ഇ മാസം 30 ന് വീണ്ടും പരിഗണിക്കും. ഇന്നലെ മുരിങ്ങൂർ അമ്പലൂർ മേഖലയിൽ ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് കളക്ടർ കോടതിയെ അറിയിച്ചു. ബ്ലോക്കിന്റെ സമയം കുറഞ്ഞോയെന്ന കോടതിയുടെ ചോദ്യത്തിന് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് കളക്ടർ മറുപടി നൽകി. സുരക്ഷാപ്രശ്നങ്ങളെ ലഘൂകരിച്ച് കാണാനാകില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ…

Read More

ബൈക്കില്‍ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോവും വഴി വാഹനാപകടം; യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: കോഴിക്കോട്- പാലക്കാട് ദേശീയപാത വട്ടമ്പലം വളവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം കീഴിശ്ശേരി പള്ളിക്കുന്നത്ത് വീട്ടില്‍ സാലാഹുദ്ദീന്റെ മകന്‍ ഷാഹിം (19) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാലി റഹിം പരിക്കുകളോടെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്ലസ്ടു ഫലം അറിഞ്ഞതിനുശേഷം വിനോദയാത്രയ്ക്കായി ബൈക്കില്‍ കൊടൈക്കനാലിലേക്ക് പോവുംവഴിയാണ് ഷാഹിമും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാലി റഹീമും അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഉടനെ ഇരുവരെയും ആദ്യം വട്ടമ്പലത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബൈയിലെത്തും; ഒരാഴ്ച്ചക്ക് ശേഷം കേരളത്തിലേക്ക്

  ചികിത്സക്കായി യുഎസിൽ പോയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബൈയിലെത്തും. ഒരാഴ്ച യുഎഇയിൽ തങ്ങിയ ശേഷമായിരിക്കും മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കുക. ദുബായിയിലെത്തുന്ന മുഖ്യമന്ത്രി ദുബൈ എക്സ്പോയിൽ കേരളത്തിന്റെ പവലിയൻ ഉദ്ഘാടനം ചെയ്യും. പിന്നീട് എമിറേറ്റിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് ദുബയിലെത്തുന്ന മുഖ്യമന്ത്രി മൂന്ന് ദിവത്തെ വിശ്രമത്തിന് ശേഷമായിരിക്കും പൊതുപരിപാടിയിലേക്ക് കടക്കുക. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യമായി യുഎഇ സന്ദർശനം കുടിയാണ് ഇത്. സന്ദർശത്തിനിടെ യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും….

Read More

തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ ട്രെയിനി തൂങ്ങിമരിച്ച നിലയിൽ. സ്‌റ്റേഷൻ ഓഫീസർ ട്രെയിനിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ രഞ്ജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. രഞ്ജിത്തിന് മാനസിക സമ്മർദമുണ്ടായിരുന്നതാിയ സുഹൃത്തുക്കൾ പറയുന്നു. നാഗ്പൂരിലെ ഫയർഫോഴ്‌സ് അക്കാദമിയിൽ ഫയർ ഓഫീസർ ട്രെയിനിയായി കഴിഞ്ഞ മാസം 10ന് രഞ്ജിത്തിന് നിയമനം ലഭിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കായാണ് തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ എത്തിയത്.

Read More

അഹമ്മദാബാദ് വിമാന ദുരന്തം; ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് റിപ്പോർട്ട്

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൻ്റെ പിൻഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍. പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു. ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ച് നിന്ന പിൻഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിൽ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നു. പിന്നിൽ നിന്ന് കണ്ടെടുത്ത എയർഹോസ്റ്റസിൻ്റ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല. വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നും റിപ്പോർട്ടില്‍ പറയുന്നു. വിമാനത്തിൻ്റെ…

Read More

ശബരിമല സ്വർണ മോഷണം; ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്തെത്തും; സ്ട്രോങ് റൂമുകൾ പരിശോധിക്കും

ശബരിമല സ്വർണ മോഷണ വിവാദത്തിൽ പരിശോധന ശനിയാഴ്ച. ജസ്റ്റിസ് കെ ടി ശങ്കരൻ ശനിയാഴ്ച സന്നിധാനത്തെത്തും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിദാനത്ത് എത്തുന്നത്. സ്ട്രോങ് റൂമുകൾ പരിശോധിക്കും. സ്ട്രോങ് റൂമുകളിൽ ഉള്ള വസ്തുക്കൾ കണക്ക് തിട്ടപ്പെടുത്തി കൃ‍ത്യമായി രജിസ്ട്രി ആയിട്ട് ഹൈക്കോടതിയ്ക്ക് മുൻപാകെ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ദ്വാരപാലക സ്വർണപാളിയിൽ‌ രജിസ്ട്രിയിൽ‌ ​ഗുരുതര വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് സ്ട്രോങ് റൂം തുറന്ന് പരിശോധിക്കാൻ ഹൈക്കോടതി തന്നെ നിർദേശിച്ചത്….

Read More

സ്ഥലം മാറി പോകുന്ന വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളക്ക് ജില്ലാ വികസന സമിതി യോഗം  യാത്രയയപ്പ് നല്‍കി

  സ്ഥലം മാറി പോകുന്ന വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളക്ക് ജില്ലാ വികസന സമിതി യോഗത്തില്‍ വെച്ച് ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സ്‌നേഹോഷ്മള യാത്രയയപ്പ്. സിവില്‍ സ്‌റ്റേഷനിലെ പഴശ്ശി ഹാളിലും ഓണ്‍ലൈനിലുമായി നടന്ന യാത്രയയപ്പു യോഗം രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. അദീലയുടെ നേതൃഗുണത്തെയും ജോലിയിലുള്ള പ്രതിബദ്ധതയെയും രാഹുല്‍ ഗാന്ധി പ്രശംസിച്ചു. ജില്ലയില്‍ കോവിഡ് കൈകാര്യം ചെയ്യുന്നതിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കുന്നതിലും സി.എസ്.ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്നതിലും കലക്ടറുടെ ഇടപെടലുകള്‍ അദ്ദേഹം എടുത്തു പറഞ്ഞു….

Read More

രാജസ്ഥാനിൽ ബ്ലൂ ടൂത്ത് ഹെഡ് ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

  രാജസ്ഥാനിലെ ജയ്പൂരിൽ ബ്ലൂ ടൂത്ത് ഹെഡ് ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഉദയപുര ഗ്രാമത്തിലെ രാകേഷ് കുമാർ എന്ന 28കാരനാണ് മരിച്ചത്. ഒരു മത്സര പരീക്ഷക്കായി തയ്യാറെടുക്കുന്നതിനിടെയാണ് ഹെഡ് ഫോൺ പൊട്ടിത്തെറിച്ചത് ഹെഡ്‌ഫോൺ ചാർജ് ചെയ്തു കൊണ്ട് തന്നെ ഉപയോഗിക്കുകയായിരുന്നു യുവാവ്. ഇതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറി നടന്നതിന് പിന്നാലെ യുവാവ് ബോധരഹിതനായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

Read More