ഉംറ ആരംഭിക്കുന്നു; ഒക്ടോബര്‍ നാലു മുതല്‍ ഒന്നാം ഘട്ടം
റിയാദ്: ഉംറ തീർഥാടനം ഘട്ടം ഘട്ടമായി പുന:സ്ഥാപിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിദേശിച്ചു. ഇതനുസരിച്ച് ഒക്ടോബർ നാലു മുതൽ ആദ്യഘട്ടം തുടങ്ങും. ഒരു ദിവസം ആറായിരം പേർക്ക് അഥവാ മൊത്തം ശേഷിയുടെ 30 ശതമാനം ഉംറ ചെയ്യാൻ അനുമതി നൽകും. ആഭ്യന്തര ഉംറ തീർഥാടകർക്ക് മാത്രമാണ് അവസരമുള്ളത്. ഒക്ടോബർ 18ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ മൊത്തം ശേഷിയുടെ 75 ശതമാനത്തിന് അനുമതി നൽകും. മസ്ജിദുന്നബവിയിലും അനുമതിയുണ്ടാകും.നവംബർ ഒന്നിനുള്ള മൂന്നാം ഘട്ടത്തിൽ 100 % അനുമതി…