കനത്ത മഴയിൽ മുങ്ങി മുംബൈ; മണ്ണിടിച്ചിലിൽ പതിനാല് പേർ മരിച്ചു

  മുംബൈയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ പതിനാല് പേർ മരിച്ചു. രണ്ടിടങ്ങളിലായാണ് അപകടം നടന്നത്. ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്തനിവരാണ അതോറിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായി. ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. വിക്രോളിയിൽ കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. ആറ് പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Read More

ഗുജറാത്തിൽ നടുക്കടലിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; തൊഴിലാളികളെ രക്ഷപ്പെടുത്തി

ഗുജറാത്തിൽ നടുക്കടലിൽ വെച്ച് തീപിടിച്ച മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവരെ കോസ്റ്റുഗാർഡ് രക്ഷപ്പെടുത്തി. അറബിക്കടലിൽ ഗുജറാത്ത് തീരത്ത് നിന്ന് 50 മൈൽ അകലെയാണ് അപകടമുണ്ടായത്. ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റുഗാർഡിന്റെ ആരുഷ് എന്ന കപ്പലാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. അപകടകാരണം വ്യക്തമല്ല. ബോട്ട് പൂർണമായും കത്തി നശിച്ചു. തീ പടർന്നതോടെ ബോട്ട് കടലിൽ മുങ്ങുകയും ചെയ്തു.

Read More

മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം പാങ്ങിൽ ഒരു വയസുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. കോട്ടക്കൽ സ്വദേശികളായ നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാൻ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. വാടകക്ക്…

Read More

ഫോൺ ചോർത്തലിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം; ഇരു സഭകളും നിർത്തിവെച്ചു

  ഫോൺ ചോർത്തൽ വിഷയം ഉന്നയിച്ച് പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ ബഹളം. ഇതെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും നിർത്തിവെച്ചു. രാജ്യസഭ 12 മണി വരെയും ലോക്‌സഭ 2 മണി വരെയുമാണ് നിർത്തിവെച്ചത്. സഭ സമ്മേളിച്ചപ്പോൾ തന്നെ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു വിഷയം ദേശീയ പ്രാധാന്യമുള്ളതാണെന്നും ചർച്ച വേണമെന്നും അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഇതിന് വഴങ്ങിയില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രവാക്യം മുഴക്കി…

Read More

കർണാടകയിൽ നിന്നും മുത്തങ്ങ വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ട് പേരെ എക്‌സൈസ് അധികൃതര്‍ പിടികൂടി

കർണാടകയിൽ നിന്നും മുത്തങ്ങ വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ട് പേരെ എക്‌സൈസ് അധികൃതര്‍ പിടികൂടി.താമരശേരി സ്വദേശികളായ അബ്ദുള്‍ മജീദ് (42), നൗഷാദ് (44) എന്നിവരാണ് വാഹന പരിശോധനക്കിടെ എക്‌സൈസിന്റെ പിടിയിലായത്. ഗുണ്ടല്‍പേട്ടയില്‍ നിന്നും വരുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ദോസ്ത് വാഹനത്തില്‍ നിന്നുമാണ് ഇന്ന് 12 മണിയോടെ പണം പിടികൂടിയത്. കോടഞ്ചേരിയില്‍ നിന്നും പൈനാപ്പിള്‍ കയറ്റി ഗുണ്ടല്‍പേട്ടയില്‍ ഇറക്കി തിരികെ വരികയാണെന്നാണ് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞതെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. പണവും…

Read More

സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കൊവിഡ്, 54 മരണം; 26,662 പേർക്ക് രോഗമുക്തി

  കേരളത്തിൽ വെള്ളിയാഴ്ച 38,460 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂർ 3738, കണ്ണൂർ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസർഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി…

Read More

പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു; പെട്രോളിന് 21 പൈസയുടെ വർധനവ്

രാജ്യത്ത് ഇന്ധനവില തുടർച്ചയായ ആറാം ദിവസവും വർധിച്ചു. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് ഉയർന്നത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 82.54 രൂപയായി. ഡീസലിന് ലിറ്ററിന് 74.44 രൂപയാണ്. ഒമ്പത് ദിവസത്തിനിടെ ഡീസലിന് 1.80 രൂപയാണ് വർധിച്ചത്. പെട്രോളിന് 1.09 രൂപയുടെയും വർധനവുണ്ടായി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ആഭ്യന്തര വിപണിയിലെ ഇന്ധനവിലയിലും മാറ്റമുണ്ടായതെന്ന് കമ്പനികൾ പറയുന്നു. രണ്ട് മാസമായി നിർത്തിവെച്ചിരുന്ന പ്രതിദിന വിലവർധനവ് നവംബർ 20 മുതലാണ്…

Read More

കണ്ണൂരിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

കണ്ണൂർ പാപ്പിനിശ്ശേരി തുരുത്തിയിൽ സ്ഥലം ഏറ്റെടുക്കാൻ ദേശീയപാത അധികൃതർ എത്തിയതിനെ തുടർന്ന് സംഘർഷം. പ്രദേശവാസിയായ യുവാവ് ദേഹത്ത് പെട്രൊളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. പ്രദേശവാസിയായ രാഹുൽ കൃഷ്ണയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത് പ്രദേശത്ത് പോലീസും സമരസമിതി ആളുകളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് സമരസമിതി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സമ്മതം നൽകിയവരുടെ ഭൂമിയാണ് രാവിലെ അളന്നത്. ഉച്ചയോടെയാണ് മറ്റ് ഭാഗങ്ങൾ അളക്കുന്നതിലേക്ക് കടന്നത്. ഇതിനിടെയാണ് രാഹുൽ കൃഷ്ണയുടെ ആത്മഹത്യാഭീഷണി. പ്രദേശത്ത് ആളുകളെ കൂട്ടിയതിനും പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനും സമരസമിതി…

Read More

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് എട്ടാം വാർഡ് ഇളമ്പള്ളിയിൽ പുല്ലാന്നിതകിടിയിൽ ആടുകാണിയിൽ വീട്ടിൽ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.പ്രതിയായ മകൻ അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വിൽപ്പനക്കാരിയാണ് സിന്ധു. ഇവരുടെ മകന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വൈകിട്ട് എട്ടു മണിയോടെ സിന്ധുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവം അറിഞ്ഞ് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിച്ചത്….

Read More

‘അവഗണിക്കപ്പെടുന്ന ലൈംഗിക ആരോഗ്യം’

ഡോ: ബിഷുറുൽ ഹാഫി എൻ എ ഇക്ക്റ ഹോസ്പിറ്റൽ, കോഴിക്കോട് മനുഷ്യൻറെ (പുരുഷനും സ്ത്രീക്കും) നിലനിൽപ്പിന് അടിസ്ഥാന പ്രക്രിയകളിൽ ഒന്നാണല്ലോ ലൈംഗികത. ജൈവ ഉൽപ്പത്തി ക്ക് ശേഷം ജീവൻറെ പ്രജനനത്തിന് ഇത് അത്യന്താപേക്ഷിതമായി. ഒരു സമൂഹം ആയും സംസ്കാരമായും മനുഷ്യൻ പരിണാമ പെട്ടപ്പോൾ ലൈംഗികതയുടെ സ്ഥാനം സ്വകാര്യതയിലെ അമൂല്യ അനുഭൂതിയായി തുടർന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ ആശയക്കുഴപ്പങ്ങൾക്ക് ശേഷം ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ തുടങ്ങിയ ‘ലൈംഗിക വിപ്ലവം’ അവസാനപാദം ആയപ്പോഴേക്കും അതിൻറെ പാരമ്യതയിൽ എത്തി. കൗമാരക്കാരന്റെ പവിത്രതയെ നിലനിർത്താൻ…

Read More