സംസ്ഥാനത്ത് ഇന്ന് 14087 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 109 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനം

കേരളത്തിൽ ഇന്ന് 14,087 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂർ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂർ 765, കാസർഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.* കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലക്ക് ഇന്ന് തുടക്കമാകും. കൊല്ലത്ത് ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജു , ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. കൊല്ലം തൃക്കടവൂ‍ർ കുരീപ്പുഴയിൽ വാടകയ്ക്കെടുത്ത കെട്ടിടമാണു സർവകലാശാലയുടെ താൽക്കാലിക ആസ്ഥാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലക്ക് സ്ഥിരം ആസ്ഥാനമൊരുക്കും. 33,000 ചതുരശ്ര അടിയുള്ള 9നിലക്കെട്ടിടത്തിൽ ക്ലാസ്മുറികൾ, ഹാൾ, ഓഫിസ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക….

Read More

നടന്‍ വിജയകാന്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ സെപ്തംബറില്‍ വിജയകാന്തിനും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള ചില ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. വിജയകാന്തിന്റെ ആരോഗ്യനില ഒരുപറ്റം ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് എന്ന് മാത്രമാണ് പുറത്തുവന്നിട്ടുള്ള വിവരം.

Read More

ചര്‍മ്മത്തിലുണ്ടാവുന്ന കരുവാളിപ്പ്; ശ്രദ്ധിക്കേണ്ടവ

ചര്‍മ്മത്തിലുണ്ടാവുന്ന കരുവാളിപ്പ് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നതാണ്. ചര്‍മ്മത്തിന്റെ നിറം എന്ത് തന്നെയാവട്ടെ, അത് ക്ലിയറായും വൃത്തിയായും സംരക്ഷിക്കുക എന്നുള്ളതാണ് ആദ്യത്തെ കാര്യം. പിഗ്മെന്റേഷന്‍ ഇത്തരത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ചര്‍മ്മത്തിന്റെ ചില പാച്ചുകള്‍ നിങ്ങളുടെ സാധാരണ സ്‌കിന്‍ ടോണിനേക്കാള്‍ ഇരുണ്ടതായി നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അതിന് ചില കാരണങ്ങളുണ്ടാകാം. ചികിത്സിക്കേണ്ട ഒരു മെഡിക്കല്‍ അവസ്ഥ മൂലമാണ് ഇത് സംഭവിക്കുന്നത് എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെയല്ല. ഈ പിഗ്മെന്റേഷന്‍ തീര്‍ത്തും നിരുപദ്രവകരവും വിഷമിക്കേണ്ട കാര്യവുമല്ല. എന്നിരുന്നാലും, ഗൗരവമായി ഒന്നും നടക്കുന്നില്ലെന്ന്…

Read More

ഗൂഗിള്‍ പണിമുടക്കി; ജിമെയില്‍ അടക്കമുള്ള സേവനങ്ങള്‍ തടസപ്പെട്ടു

ന്യൂഡൽഹി: ജി മെയിൽ അടക്കമുള്ള ഗൂഗിൾ സേവനങ്ങൾ ലോകവ്യാപകമായി പണിമുടക്കി. ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പേ അടക്കമുള്ള സേവനങ്ങളും പ്രവർത്തന രഹിതമാണ്. ‘പ്രവർത്തന രഹിതം’ എന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ട്വിറ്ററിൽ അടക്കം നിരവധി പേരാണ് ഗൂഗിൾ പ്രവർത്തന രഹിതമായമായ വിവരം പങ്കുവെച്ചിരിക്കുന്നത്.

Read More

ഗുജറാത്തിലെ കെമിക്കൽസ് ഫാക്ടറിയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

  ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്‌ളൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. രണ്ട് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം വരെ പ്രകമ്പനം കൊണ്ടു പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ജി എൽ എഫിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റിലാണ് സ്‌ഫോടനമുണ്ടായത്.

Read More

ഇന്ധനവില കുറച്ചില്ലെങ്കിൽ പിണറായി സർക്കാരിനെതിരെ തീക്ഷ്ണമായ സമരമെന്ന് കെ സുധാകരൻ

  ഇന്ധനവിലയിൽ കുറവ് വരുത്താൻ തയ്യാറാകാത്ത പിണറായി സർക്കാരിനെതിരെ മൂന്നാം ഘട്ടത്തിൽ മണ്ഡലം തലത്തിലും നാലാം ഘട്ടത്തിൽ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എന്നിട്ടും സർക്കാർ വഴങ്ങുന്നില്ലെങ്കിൽ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. അത് ചെയ്യിച്ചേ അടങ്ങൂവെങ്കിൽ കോൺഗ്രസ് അതിനും തയ്യാറാണ് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഒരു ആശങ്കയുമില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസ് സമരം സംഘടിപ്പിക്കുന്നത്. ഇന്ധനവിലയുടെ മറവിൽ നികുതി കൊള്ള നടത്തുന്ന സർക്കാരിനെതിരെ സമരം…

Read More

ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ യാഷ് ദയാല്‍; ഐ ഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചുവെന്ന് പരാതി

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ പേസര്‍ യാഷ് ദയാല്‍ തനിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ നിയമപരമായി നീങ്ങാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി താരം പരാതി നല്‍കിയ യുവതിക്കെതിരെ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള യുവതി കഴിഞ്ഞ ദിവസമാണ് യാഷ് ദയാലിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. താരവുമായി അഞ്ച് വര്‍ഷമായി ഡേറ്റിംഗ് നടത്തിയെന്നും ഇക്കാലയളവില്‍ ശാരീരികവും മാനസികവുമായ പീഡനം താന്‍ നേരിട്ടെന്നും ആരോപിച്ചായിരുന്നു യുവതിയുടെ പരാതി. എന്‍ഡിടിവി റിപ്പോര്‍ട്ട് അനുസരിച്ച് പ്രയാഗ്രാജിലെ ഖുല്‍ദാബാദ് പോലീസ് സ്റ്റേഷനിലാണ് ദയാല്‍ വിശദമായ…

Read More

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ നിയന്ത്രണ വിധേയം: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരാഴ്ചയിലേറെയായി പുതിയ കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളിൽ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല. ഒരാൾക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചില്ല. ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു. മറ്റ് ജില്ലകളിലേക്ക്…

Read More

എല്ലാ സംശയങ്ങൾക്കും മറുപടിയുണ്ടാകും; മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വപ്‌ന സുരേഷ്

  മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. എല്ലാ സംശയങ്ങൾക്കും മറുപടിയുണ്ടാകും. അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. കേസിന്റെ കാര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും സ്വപ്‌ന പറഞ്ഞു കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് സ്വപ്‌നയുടെ പ്രതികരണം. കേസിന്റെ കാര്യങ്ങളിൽ നിന്നെല്ലാം സ്വതന്ത്രമായ ശേഷം സംസാരിക്കും. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടോയെന്ന ചോദ്യത്തിന് നമുക്ക് കാണാം എന്നായിരുന്നു സ്വപ്‌നയുടെ പ്രതികരണം. നിങ്ങളുടെ എല്ലാ ചോദ്യത്തിനും ഉത്തരം തരുമെന്നും സ്വപ്‌ന പറഞ്ഞു.

Read More